For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആപ്പിള്‍ ബനാന സ്മൂത്തിയുണ്ടാക്കാം, കുടിയ്ക്കാം

|

ചൂടുകാലത്ത് തണുത്തതെന്തെങ്കിലും കുടിയ്ക്കാന്‍ തോന്നുന്നത് സ്വാഭാവികമാണ്. പഴവര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ളതാണെങ്കില്‍ കൂടുതല്‍ നല്ലത്. ക്ഷീണവും വിശപ്പും ദാഹവുമെല്ലാം ഒരുമിച്ചു തീര്‍ക്കാം. ആരോഗ്യത്തിനും നല്ലതു തന്നെ.

ആപ്പിളും പഴവും ഉപയോഗിച്ചുള്ള ആപ്പിള്‍ ബനാന സ്മൂത്തിയുണ്ടാക്കി നോക്കൂ. ഉണ്ടാക്കാനും എളുപ്പമാണ്.

Apple Banana Smoothie

ആപ്പിള്‍-2
പഴം-2
തണുപ്പിച്ച പാല്‍-2 കപ്പ്
പഞ്ചസാര-2 ടേബിള്‍ സ്പൂണ്‍

ആപ്പിള്‍ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇതും തൊലി കളഞ്ഞ പഴവും പാലും പഞ്ചസാരയും ചേര്‍ത്ത് ജ്യൂസറിലോ മിക്‌സിയിലോ ഒരുമിച്ച് അടിയ്ക്കുക. ആപ്പിള്‍ ബനാന സ്മൂത്തി തയ്യാറായി.

ഇത് ഫ്രിഡ്ജില്‍ വച്ചു തണുിപ്പിച്ചു കുടിയ്ക്കാം. അല്ലെങ്കില്‍ ഐസ് കഷ്ണങ്ങള്‍ ഇതിലേക്കിടാം.

സ്‌ട്രോബെറി, മുന്തിരി തുടങ്ങിയവ ആപ്പിള്‍ ബനാന സ്മൂത്തി അലങ്കരിക്കാന്‍ ഉപയോഗിക്കാം.

Read more about: juice ജ്യൂസ്
English summary

Veg, Cooking, Apple Banana Smoothie, Juice, വെജ്, ഐസ്‌ക്രീം, ജ്യൂസ്, ആപ്പിള്‍ ബനാന സ്മൂത്തി

Smoothies are refreshing energy drinks which are a must have after a workout. Instead of going for artificial energy drinks, why not try some homemade energy drink which can also be filling and a healthy snack. Apples and bananas are healthy fruits which boosts up energy levels. Take a look at the apple banana smoothie recipe with milk, healthy energy drink.
 
X
Desktop Bottom Promotion