For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആലൂ മട്ടര്‍ മസാല ഉണ്ടാക്കാം

|

ഉരുളക്കിഴങ്ങും ഗ്രീന്‍പീസുമെല്ലാം പൊതുവെ ഉപയോഗിയ്ക്കുന്ന ഭക്ഷ്യവസ്തുക്കളാണ്. ആരോഗ്യം നല്‍കുന്ന ഭക്ഷണസാധനങ്ങള്‍.

ഗ്രീന്‍പീസ് പച്ചയായും ലഭിയ്ക്കും. ഉരുളക്കിഴങ്ങും ഗ്രീന്‍പീസും ഉപയോഗിച്ച് തയ്യാറാക്കാവുന്ന വളരെ ലളിതമായ ഒരു കറിയാണ് ആലൂ മട്ടര്‍ മസാല. ചപ്പാത്തിയ്‌ക്കൊപ്പം കഴിയ്ക്കാവുന്ന, എളുപ്പം തയ്യാറാക്കാവുന്ന ഒരു വിഭവം.

ആലു മട്ടര്‍ മസാല എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Aloo Matar Masala

ഉരുളക്കിഴങ്ങ്-4
സവാള-2
ഗ്രീന്‍പീസ് (മട്ടര്‍)-അര കപ്പ്
പച്ചമുളക്-2
മുളകുപൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
ജീരകം-അര ടീസ്പൂണ്‍
ഉപ്പ്
എണ്ണ

ഉരുളക്കിഴങ്ങ് കഴുകി വൃത്തിയാക്കി പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക. ഇത് തണുത്തു കഴിയുമ്പോള്‍ തൊലി കളഞ്ഞ് ഇടത്തരം വലിപ്പമുള്ള കഷ്ണങ്ങളാക്കി മുറിയ്ക്കണം.

ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകം ചേര്‍ത്ത് പൊട്ടിയ്ക്കണം. സവാള ഇതിലേക്കു ചേര്‍ത്ത് നല്ലപോലെ വഴറ്റുക.

സവാള ഇളം ബ്രൗണ്‍ നിറമായിക്കഴിയുമ്പോള്‍ ഇതിലേക്ക് മട്ടര്‍ ചേര്‍ത്തിളക്കുക. പിന്നീട് മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം. പച്ചമുളകും ചേര്‍ക്കുക.

മുകളിലെ മിശ്രിതം നല്ലപോലെ ഇളക്കിയ ശേഷം കഷ്ണങ്ങളാക്കി വച്ചിരിയ്ക്കുന്ന ഉരുളക്കിഴങ്ങ് ചേര്‍ത്തിളക്കണം.

ഇത് അല്‍പനേരം അടച്ചു വച്ച് വേവിച്ച ശേഷം വാങ്ങി വച്ച് ഉപയോഗിക്കാം.

Read more about: veg വെജ്
English summary

Aloo Matar Masala Recipe

There are many recipes which can be prepared using matar. From matar paneer to aloo matar, the recipes vary depending on the taste and timings. As working people run out of time and want to try quick recipes, here is a simple dry aloo matar recipe to prepare using the seasonal vegetable, green peas.
Story first published: Wednesday, November 13, 2013, 10:58 [IST]
X
Desktop Bottom Promotion