For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെല്ലിക്ക ചേര്‍ത്ത മത്തിക്കറി

By Lakshmi
|

Sardine
മത്തി(ചാള)മലയാളികളുടെ ഇഷ്ട മത്സ്യങ്ങളില്‍ ഒന്നാണ്. അധ്വാനിക്കുന്നവന്റെ ഭക്ഷണം എന്നാണ് ഇതിനെ പറയുന്നതു തന്നെ. മത്തി എല്ലാകാലത്തും രുചിയുള്ളതാണ്. എന്നാല്‍ തുലാം, വൃശ്ചികം മാസങ്ങളാകുമ്പോള്‍ മത്തിയ്ക്ക പ്രത്യേക രുചിയും മിനുപ്പുമുണ്ടാകും.

നാടന്‍ രീതിയില്‍ പറഞ്ഞാല്‍ മത്തിയ്ക്ക് നെയ് വെയ്ക്കുന്നകാലം. ഈ കാലത്ത് മത്തി ചില പ്രത്യേക രീതിയില്‍ ഉണ്ടാക്കിയാല്‍ രുചി കൂടും. കുടമ്പുളിയും വാളന്‍ പുളിയുമല്ലാതെ നെല്ലിക്കയിട്ടും മത്തിപാകം ചെയ്യാം. നെല്ലിക്കയിട്ടുവെയ്ക്കുന്ന മത്തിക്കറിയ്ക്ക് പ്രത്യേക രൂചിയുണ്ട്. കപ്പ, ചോറ് ഇതിനൊപ്പമെല്ലാം ഇത് കൂട്ടുകയും ചെയ്യാം. മാത്രമല്ല രണ്ടോ മൂന്നോ ദിവസം വച്ചിരുന്നാല്‍ കേടാവുകയുമില്ല

ആവശ്യമുള്ള സാധനങ്ങള്‍
1 മത്തി അരകിലോഗ്രാം
2 ഉണക്കനെല്ലിക്ക-കുതിര്‍ത്ത് അരച്ചത്- നാല് ടീസ്പൂണ്‍
3 മുളകുപൊടി- 3 ടീസ്പൂണ്‍
4 മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
5 മല്ലിപ്പൊടി- മൂന്ന് ടീസ്പൂണ്‍(വറുത്തുപൊടിച്ചതെങ്കില്‍ നല്ലത്)
6 തക്കാളി- 2 എണ്ണം
7 പച്ചമുളക്- 3എണ്ണം
8 പച്ച കുരുമുളക്- ഒരു ഞെട്ട്(കനലില്‍ ഇട്ട് ചുട്ടത്)
9 വെളുത്തുള്ളി- 10 അല്ലി
9 ഇഞ്ചി- ചെറിയ കഷണം
10 കറിവേപ്പില- ആവശ്യത്തിന്
11 ഉപ്പ്- ആവശ്യത്തിന്
12 വെളിച്ചെണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

മത്തി മുറിച്ച് വൃത്തിയാക്കി വെള്ളം വാര്‍ത്ത് വയ്ക്കുക. ഉണക്ക നെല്ലിക്ക നേരത്തേ തന്നെ ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് വച്ച് അരച്ചെടുക്കണം. ഒരു മണ്‍ ചട്ടിയില്‍ ആവശ്യത്തിന് വെള്ളമെടുത്ത് അതിലേയ്് നെല്ലിക്ക അരച്ചതും മറ്റ് മസാലപ്പൊടികളും ചേര്‍ക്കുക. തക്കാളിയും ഇതില്‍ അരിഞ്ഞ് ചേര്‍ക്കുക. വെളുത്തുള്ളി, ഇഞ്ചി എന്നിവ പേസ്റ്റാക്കിയും പച്ചമുളകും ചേര്‍ക്കുക. ഒപ്പം പച്ചക്കുരുമുളക് അതിന്റെ തണ്ടോടെ കനലില്‍ ചുട്ട് അരച്ച് ഇതില്‍ ചേര്‍ക്കുക, ഒപ്പം ഉപ്പും ചേര്‍ത്ത് അടുപ്പില്‍ വച്ച് നന്നായി തിളപ്പിയ്ക്കുക.

ഈ മിശ്രിതം നന്നായി തിളച്ച് വറ്റി കുറുകി വരുമ്പോള്‍ മത്തി ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. മത്തി വെന്ത് വീണ്ടും കറി നന്നായി കുറുകുമ്പോള്‍ മാറ്റി വച്ച് കറിവേപ്പിലയിട്ട് പച്ചവെളിച്ചണ്ണെ ചേര്‍ത്ത് ചുഴറ്റി വെയ്ക്കുക. ചൂടാറുമ്പോള്‍ ഉപോയോഗിക്കാം.

മേമ്പൊടി
ചിലര്‍ക്ക് കുടമ്പുളിയില്ലാതെ മീന്‍ കറി ഇഷ്ടമാവില്ല. അത്തരക്കാര്‍ക്ക് വേണമെങ്കില്‍ അല്‍പം കുടമ്പുളി ചേര്‍ക്കാം. അങ്ങനെ ചെയ്യുമ്പോള്‍ നെല്ലിക്കയും തക്കാളിയും അല്‍പം കുറച്ചിട്ടാല്‍ മതിയാകും. ഇല്ലെങ്കില്‍ കറിയ്ക്ക് പുളികൂടും.അല്‍പം ഉലുവയും ജീരകവും കൂടി വറുത്ത് പൊടിച്ചത് ഒരു കാല്‍ ടീസ്പൂണ്‍ ചേര്‍ത്താല്‍ കറിയ്ക്ക് രുചി കൂടും.

ഉണക്ക നെല്ലിക്ക പലചരക്കുകടകളില്‍ ലഭിയ്ക്കും. ഇത് കഴുകിവൃത്തിയാക്കി കുരുകളഞ്ഞശേഷം വേണം കുതിര്‍ക്കാന്‍. പച്ചകുരുമുളക് കിട്ടാനില്ലെങ്കില്‍ ഉണങ്ങിയതും ചേര്‍ക്കാം.

English summary

Nellikkayitta Mathi Curry, Sardine, Side Dish, Non Veg Recipe, നെല്ലിക്കയിട്ട മത്തിക്കറി, മത്തി, ചാള, ചാളക്കറി, നെല്ലിക്ക, പാചകക്കുറിപ്പ്, മത്സ്യ വിഭവം, കടല്‍ വിഭവം, കറി

Sardine is a favourite fish item of Keralites. Yout can make different type of curries with Sardine. Just try dry gooseberry(Amla) paste with Sardine Curry, you will get a tasty curry with brown colour. It can be use with rice, Tapioca, Chappathi etc
Story first published: Thursday, December 9, 2010, 8:51 [IST]
X
Desktop Bottom Promotion