Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ആലൂ ബര്‍ത, സ്വദേറും ഉരുളക്കിഴങ്ങു കറി

Posted by:
Updated: Tuesday, August 14, 2012, 13:43 [IST]

08 14 Aloo Bharta Recipe
 

ഉരുളക്കിഴങ്ങു കൊണ്ട് ലളിതമായി ഉണ്ടാക്കാവുന്ന ഒരു കറിയാണ് ആലു ബര്‍ത. കുറച്ചു സമയമെടുത്ത് വളരെ എളുപ്പത്തില്‍ തയ്യാറാക്കാം.

ഉരുളക്കിഴങ്ങ്-അര കിലോ
സവാള-1
തക്കാളി-3
ജീരകം-അര ടീസ്പൂണ്‍
മുളകുപൊടി-1 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
പച്ചമുളക്-3
മല്ലിയില
എണ്ണ

ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടയ്ക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകമിട്ട് പൊട്ടിക്കുക. സവാള ഇതിലിട്ട് വഴറ്റണം. പച്ചമുളക് ചേര്‍ക്കുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കണം. തക്കാളിയിട്ട് നല്ലപോലെ പേസ്റ്റാക്കുക. ഉപ്പും ചേര്‍ക്കണം. ഇതിലേക്ക് ഉടച്ചു വച്ച ഉരുളക്കിഴങ്ങ് ചേര്‍ക്കണം. നല്ലപോലെ ഇളക്കി അല്‍പനേരം വേവിച്ച ശേഷം മല്ലിയില ചേര്‍ത്ത് വാങ്ങി വയ്ക്കാം.

ചോറ്, ചപ്പാത്തി എന്നിവയ്‌ക്കൊപ്പം കഴിയ്ക്കാന്‍ പറ്റിയ ലളിതമായ ഒരു ഭക്ഷണമാണിത്.

മേമ്പൊടി

മസാലസ്വാദ് കൂടുതല്‍ വേണമെന്നുള്ളവര്‍ക്ക് അല്‍പം വെളുത്തുള്ളിയും മസാലക്കൂട്ടില്‍ ചേര്‍ക്കാം.

Story first published:  Tuesday, August 14, 2012, 13:05 [IST]
English summary
Aloo Bharta recipe is a simple veg curry with mashed potato. Here is the recipe of Aloo Bharta,
Subscribe Newsletter