Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

എളുപ്പത്തില്‍ കടായ് പനീര്‍

Posted by:
Published: Monday, July 2, 2012, 13:58 [IST]

07 02 Kadai Paneer Recipe
 

പനീര്‍ പോഷകഗുണങ്ങള്‍ ധാരാളമുള്ളൊരു ഭക്ഷണസാധനമാണ്. കുട്ടികള്‍ക്ക് വളരെ നല്ല ഒരു ഭക്ഷണം. പനീര്‍ കൊണ്ട് സ്വാദിഷ്ടമായ കടായ് പനീര്‍ ഉണ്ടാക്കാം.

പനീര്‍-500 ഗ്രാം
ക്യാപ്‌സിക്കം-രണ്ട്
തക്കാളി-4
പച്ചമുളക്-2
ചുവന്ന മുളക്-5
വെളുത്തുള്ളി പേസ്റ്റ്-1 സ്പൂണ്‍
ഇഞ്ചി അരിഞ്ഞത്-ചെറിയ കഷ്ണം
മല്ലി-2 സ്പൂണ്‍
കസൂരി മേത്തി-അര സ്പൂണ്‍
നെയ്യ്
ഉപ്പ്
മല്ലിയില

പനീര്‍, ക്യാപ്‌സിക്കം എന്നിവ നീളത്തില്‍ അധികം കനം കുറയ്ക്കാതെ അരിയുക. ചുവന്ന മുളക്, മല്ലി എന്നിവ ഒരുമിച്ച് ചതയ്ക്കുക.

ചുവടു കട്ടിയുള്ള ഒരു ചീനച്ചട്ടിയില്‍ പാത്രത്തില്‍ നെയ്യൊഴിച്ച് വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. ഇതിലേക്ക് ഇടിച്ച മല്ലി,മുളകു മിശ്രിതം ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കി അല്‍പസമയം കഴിഞ്ഞ് ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്തിളക്കുക. ഇതിലേക്ക് തക്കാളി ചേര്‍ക്കാം. ഇത് നല്ലപോലെ ഉടഞ്ഞു കഴിഞ്ഞ് കസൂരി മേത്തി, ഉപ്പ് എന്നിവ ചേര്‍ക്കാം. പിന്നീട് ഇതിലേക്ക് പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് ഇളക്കുക. ഇത് വെന്തു കഴിഞ്ഞാല്‍ മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.

ചപ്പാത്തിക്കൊപ്പം കഴിയ്ക്കാന്‍ നല്ലൊരു വിഭവമാണിത്.

മേമ്പൊടി

പനീര്‍ അധികം വെള്ളമില്ലാതെ വയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. അല്ലെങ്കില്‍ മസാല പനീറില്‍ പിടിക്കില്ല.

Topics: veg, വെജ്
English summary
Paneer is a nutritious food especially for kids. Here is a tasty recipe of Kadai Paneer,
Subscribe Newsletter