Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വ്യത്യസ്തം, ദാല്‍ വെജിറ്റബിള്‍ പക്കോഡ

Posted by:
Updated: Tuesday, February 5, 2013, 15:29 [IST]

07 02 Dal Vegetable Pakora
 

പക്കോഡകള്‍ പല വിധമുണ്ടാക്കാം. പരിപ്പു കൊണ്ടുമാകാം. ഇതാ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ദാല്‍ വെജിറ്റബിള്‍ പക്കോഡ റെസിപ്പി. പരിപ്പും പച്ചക്കറികളും കൂടിയതു കൊണ്ട് ഗുണത്തിന്റെ കാര്യത്തില്‍ സംശയം വേണ്ട.

ക്യാരറ്റ്
ക്യാപ്‌സിക്കം
ബീന്‍സ്
സവാള
ഉരുളക്കിഴങ്ങ്
ചെറുപയര്‍ വേവിച്ചത്
കുരുമുളകുപൊടി
മഞ്ഞള്‍പ്പൊടി
ഗരംമസാല പൗഡര്‍
മുളകുപൊടി
ഉപ്പ്
കറവേപ്പില
മല്ലിയില
എണ്ണ

പരിപ്പും ഉരുളക്കിഴങ്ങും നല്ലപോലെ വേവിച്ച് ഉടയ്ക്കുക.

ഒരു ചീനച്ചട്ടിയില്‍ അല്‍പം എണ്ണ ചൂടാക്കി ഇതില്‍ സവാളയിട്ട് വഴറ്റുക. ബാക്കിയുള്ള പച്ചക്കറികള്‍ ഇതിലിട്ട് പാകത്തിന് ഉപ്പും പച്ചമുളകും മസാലപ്പൊടികളും ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് ഉടച്ച ഉരുളക്കിഴങ്ങ് ചേര്‍ത്ത് കറിവേപ്പിലയും ചേര്‍ത്ത് നല്ലപോലെ വേവിക്കുക.

ചെറുപയര്‍ പരിപ്പ് നല്ലപോലെ വെന്തുടച്ച് ഇതില്‍ ഉപ്പ്, മുളകുപൊടി, മല്ലിയില എന്നിവ ചേര്‍ത്ത് പാകത്തിനു വെള്ളവും ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കുക. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന പച്ചക്കറിക്കൂട്ടില്‍ നിന്നും കുറച്ചു വീതം എടുത്ത് ഉരുളകളാക്കി എണ്ണയില്‍ വറുത്തു കോരുക.

മേമ്പൊടി

പരിപ്പു മിശ്രിതം തയ്യാറാക്കുമ്പോള്‍ ഇതില്‍ അല്‍പം വെളുത്തുള്ളി അരച്ചതും ജീരകവും ചേര്‍ത്താല്‍ സ്വാദ് ഒന്നു കൂടി നന്നായിരിക്കും. വേണമെങ്കില്‍ അല്‍പം കോണ്‍ഫ്‌ളോറോ മൈദയോ പരിപ്പിനൊപ്പം ചേര്‍ക്കാം.

Story first published:  Monday, July 2, 2012, 15:23 [IST]
English summary
Dal vegetable pakora is a nice snack for evening and a healthy one for the kids too who don't like to eat vegetables. Check out the recipe of the dal vegetable pakora.
Subscribe Newsletter