Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ടൊമറ്റോ പപ്പു ഉണ്ടാക്കാം

Posted by:
Published: Friday, June 22, 2012, 13:06 [IST]

പേരു കേട്ടിട്ട് അന്ധാളിപ്പു വേണ്ട. ഇത് ആന്ധ്രാ സ്റ്റൈല്‍ കറി. പപ്പുവെന്നാല്‍ പരിപ്പെന്നാണ് അര്‍ത്ഥം. പേരെന്തായാലും സ്വാദു കൊള്ളാം. ഉണ്ടാക്കാനോ വളരെ എളുപ്പം.

06 22 tomato pappu recipe

സാമ്പാര്‍ പരിപ്പ്-1 കപ്പ്
തക്കാളി-2
സവാള-1
ഇഞ്ചി-ചെറിയ കഷ്ണം
വെളുത്തുള്ളി-5 അല്ലി
പച്ചമുളക്-3
ചുവന്ന മുളക്-3
കടുക്-1 സ്പൂണ്‍
ജീരകം-1 സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
കായം-ഒരു നുള്ള്
നെയ്യ്-1 സ്പൂണ്‍
ഉപ്പ്
എണ്ണ
മല്ലിയില


പരിപ്പ് പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക.

ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് കടുക്, ജീരകം എന്നിവ ഇടുക. ഇവ പൊട്ടിക്കഴിയുമ്പോള്‍ ചുവന്ന മുളക്, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേര്‍ക്കുക. ഇതിലേക്ക് കായപ്പൊടിയും ചേര്‍ക്കണം. പിന്നീട് ഇതിലേക്ക് സവാള ചേര്‍ത്ത് വഴറ്റണം.

മുകളില്‍ പറഞ്ഞ ചേരുവകള്‍ നന്നായി വഴറ്റിക്കഴിഞ്ഞാല്‍ ഇതിലേക്ക് മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കണം. തക്കാളിയും ചേര്‍ക്കുക. ഇത് നല്ലപോലെ വഴറ്റിയ ശേഷം ഉപ്പും വേവിച്ചു വച്ചിരിക്കുന്ന പരിപ്പും ചേര്‍ക്കണം. ആവശ്യമെങ്കില്‍ അല്‍പം വെള്ളവും ചേര്‍ത്ത് വേവിക്കുക.

കറി നല്ലപോലെ വെന്തു കഴിഞ്ഞാല്‍ വാങ്ങിവച്ച് ഇതില്‍ നെയ്യൊഴിക്കുക. മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.

ചോറ്, ചപ്പാത്തി എന്നിവയ്‌ക്കൊപ്പം കഴിയ്ക്കാന്‍ പറ്റിയ കറിയാണിത്.

മേമ്പൊടി

പരിപ്പ് ഒരല്‍പം നെയ്യൊഴിച്ച് പ്രഷര്‍ കുക്കറില്‍ വേവിച്ചാല്‍ പെട്ടെന്നു വെന്തു കിട്ടും. എന്നാല്‍ പരിപ്പ് വല്ലാതെ വെന്തുടയുകയും ചെയ്യരുത്.

English summary
The Tomato Pappu or dal as it is called in the North, is the most basic requirement of vegetarian Andhra cuisine,
Subscribe Newsletter