Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ബ്രെഡ് പക്കോഡ

Posted by:
Updated: Tuesday, February 5, 2013, 15:37 [IST]

ബ്രെഡ് ഉപയോഗിച്ച് രുചികരമായ ബ്രെഡ് പക്കോഡ തയ്യാറാക്കാം. വളരെ എളുപ്പത്തില്‍.

06 16 bread pakoda recipe

ബ്രെഡ്
ഉരുളക്കിഴങ്ങ്
സവാള
ഇഞ്ചി
പച്ചമുളക്
കടുക്
മല്ലിയില
എണ്ണ
ഉപ്പ്

ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞെടുക്കുക. ഇത് നല്ലപോലെ ഉടയ്ക്കണം. സവാള ചെറുതായി നാലാക്കി അരിഞ്ഞെടുക്കുക. ഇഞ്ചി, പച്ചമുളക് എന്നിവ അരിയണം.

ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക. ഇതിലേക്ക് ഇഞ്ചി, പച്ചമുളക് എന്നിവയും സവാളയും ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കി ഉപ്പും പിന്നീട് ഉരുളക്കിഴങ്ങും ചേര്‍ക്കുക. ഈ മസാലയിലേക്ക് മല്ലിയിലയും ചേര്‍ക്കണം.


ബ്രെഡ് ഒരു കഷ്ണം എടുത്ത് അതിന്റെ ബ്രൗണ്‍ നിറത്തിലുള്ള നാലു വശങ്ങളും മുറിച്ചു മാറ്റുക. ഇതിലേക്ക് വെള്ളം തളിച്ച് മൃദുവാക്കുക. മസാലക്കൂട്ടെടുത്ത് ബ്രെഡില്‍ വയ്ക്കുക. മറ്റൊരു കഷ്ണം ബ്രെഡ് ഇതേ രീതിയില്‍ അരികുകള്‍ മുറിച്ച് വെള്ളം തളിച്ച് മസാല വച്ചിരിക്കുന്നതിന്റെ മുകളില്‍ വയ്ക്കുക. മസാല പുറത്തു വരാതെ ഇരു ബ്രെഡുകളുടേയും എല്ലാ വശങ്ങളും കൂട്ടിച്ചേര്‍ത്ത് ബണ്ണിന്റെ ആകൃതിയിലാക്കുക.

ദോശക്കല്‍ ചൂടാക്കുക. ഇതിലേക്ക് അല്‍പം എണ്ണ പുരട്ടുക. തയ്യാറാക്കി വച്ചിരിക്കുന്ന ബ്രെഡ് മസാല ഇരുവശങ്ങളും മറിച്ചിട്ട് നല്ലപോലെ ചൂടാക്കിയെടുക്കുക. വേണമെങ്കില്‍ വശങ്ങളില്‍ അല്‍പം എണ്ണയൊഴിക്കാം. ബ്രെഡ് പക്കോഡ തയ്യാര്‍.

മേമ്പൊടി

ബ്രെഡ് പക്കോഡയുണ്ടാക്കാന്‍ സാന്റ് വിച്ച് ബ്രെഡാണ് കൂടുതല്‍ നല്ലത്.

Story first published:  Friday, June 22, 2012, 15:47 [IST]
English summary
Bread pakoda is an easy recipe, especially for kids,
Subscribe Newsletter