Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വ്യത്യസ്തം, ചപ്പാത്തി ചാട്ട്

Posted by:
Published: Friday, June 8, 2012, 13:07 [IST]

06 08 Chappathi Chatt Recipe
 

ചാട്ടുകള്‍ ഇഷ്ടമുള്ള ധാരാളം പേരുണ്ട്. വ്യത്യസ്തമായ ചപ്പാത്തി ചാട്ട് എങ്ങനെ ഉണ്ടാക്കാമെന്നു നോക്കൂ;

ചപ്പാത്തി-രണ്ട്
വെളുത്ത കടല വേവിച്ചത്- ഒരു കപ്പ്
നിലക്കടല വറുത്തത്-അര കപ്പ്
സവാള അരിഞ്ഞത്-രണ്ട്
തക്കാളി അരിഞ്ഞത്-ഒന്ന്
ചാട്ട് മസാല
മല്ലിയില
എണ്ണ

ചപ്പാത്തി ചെറിയ കഷ്ണങ്ങളാക്കി എണ്ണയില്‍ വറുത്തെടുക്കുക. ഇതിലേക്ക് സവാള, കടല, നിലക്കടല, തക്കാളി എന്നിവ ചേര്‍ത്തിളക്കുക. ചാട്ട് മസാലയും മല്ലിയിലയും ചേര്‍ത്ത് ഇളക്കിയെടുക്കുക. ഇതിലേക്ക് അല്‍പം നാരങ്ങാനീരും പിഴിഞ്ഞൊഴിക്കാം.

തക്കാളി സോസ് ചേര്‍ത്ത് കഴിയ്ക്കാം.

മേമ്പൊടി
അല്‍പം പ്ലെയിന്‍ മിക്‌സചര്‍ വാങ്ങി ഇതിലിട്ടാല്‍ ചാട്ടിന്റെ രുചി കൂടും.ഇതിലേക്കുള്ള സവാളയും തക്കാളിയും ചെറുതായി അരിഞ്ഞിടാന്‍ ശ്രദ്ധിക്കണം.

English summary
Here is a different chaat, Chappathi Chaat. Try this recipe,
Subscribe Newsletter