കേട്ടിട്ട് പേടിക്കേണ്ട. ഇത് കഴിക്കാനുള്ള ഒരു വിഭവമാണ്. ബ്രെഡ് കൊണ്ടുണ്ടാക്കാവുന്ന ഒരു സ്‌നാക്‌സ്.

സവാള-2
ക്യാരറ്റ്-1
ഉരുളക്കിഴങ്ങ്-3
ബ്രെഡ്-ഒരു പായ്ക്കറ്റ്
പച്ചമുളക്-5
ഇഞ്ചി-ചെറിയ കഷ്ണം
ഗരം മസാല പൗഡര്‍-ഒരു സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
നാരങ്ങാനീര്-അര സ്പൂണ്‍
മല്ലിയില, കറിവേപ്പില
എണ്ണ
ഉപ്പ്
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് പുഴുങ്ങുക. ക്യാരറ്റും നല്ലതുപോലെ വേവിക്കണം. ഇവ രണ്ടും നല്ലപോലെ ഉടയ്ക്കുക. അല്‍പം എണ്ണയില്‍ ഇഞ്ചി, പച്ചമുളക്, സവാള എന്നിവ വഴറ്റണം. ഇതിലേക്ക് മഞ്ഞള്‍പ്പൊടിയുംമസാലപ്പൊടിയും ഉപ്പും ചേര്‍ക്കണം. ഉടച്ച പച്ചക്കറികളും ഇതിലേക്കു ചേര്‍ത്ത് കറിവേപ്പിലയും മല്ലിയിലയും ചേര്‍ത്തിളക്കണം. നാരങ്ങാനീരും ചേര്‍ക്കുക. ഈ കൂട്ട് പിന്നീട് ചെറിയ ഉരുളകളാക്കുക.
ബ്രെഡിന്റെ വശത്തെ ബ്രൗണ്‍ നിറമുള്ള ഭാഗങ്ങള്‍ മുറിച്ചു കളയുക. ഇത് വെള്ളത്തില്‍ കുതിര്‍ത്ത് വെള്ളം പിഴിഞ്ഞുകളയുക. തയ്യാറാക്കി വച്ചിരിക്കുന്ന പച്ചക്കറി ഉരുളകള്‍ ബ്രെഡിനുള്ളില്‍ വച്ച് ഉരുട്ടിയെടുക്കുക. ഇത് എണ്ണയില്‍ വറുത്തെടുക്കാം. സ്‌നാക്
പുതിന ചട്‌നി, സോസ് എന്നിവ ചേര്‍ത്ത് കഴിയ്ക്കാം.
മേമ്പൊടി
ഗ്രീന്‍പീസ് വേവിച്ച് ഉടച്ചതും വേണമെങ്കില്‍ പച്ചക്കറിക്കൂട്ടില്‍ ചേര്‍ക്കാം.


















