For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണത്തിനു മുന്‍പ് ശാരീരികമായി ഒരുങ്ങാം

ഗര്‍ഭം ധരിക്കുന്നതിന് മുമ്പ് ജീവിതരീതികളില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.

By Lekhaka
|

ഗര്‍ഭം ധരിക്കുന്നതിന് മുമ്പ് ജീവിതരീതികളില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഏറ്റവും മികച്ച സാഹചര്യം നല്‍കുന്ന കാര്യത്തില്‍ ഉറപ്പു വരുത്തണം.

ഗര്‍ഭധാരണം , മുലയൂട്ടല്‍ എന്നിവ സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുന്ന സോനാലി ശിവ്‌ലാനി ഗര്‍ഭ ധാരണം സന്തോഷകരമാക്കുന്നതിന് മനസും ശരീരവും എങ്ങനെ സജ്ജമാക്കാമെന്ന് വിശദമാക്കുന്നു.

വിഷാംശം പരമാവധി ഒഴിവാക്കുക

വിഷാംശം പരമാവധി ഒഴിവാക്കുക

നിങ്ങളുടെ ഉള്ളില്‍ വിഷാംശം എത്തുന്നത് രക്തസംബന്ധമായ തകരാറുകളോടെയും വൈകല്യങ്ങളോടെയും കുഞ്ഞ് ജനിക്കാന്‍ കാരണമാകും. നിങ്ങളുടെ ഭക്ഷണം ഉള്‍പ്പടെ എല്ലാത്തിലും വിഷാംശം അടങ്ങിയിരിക്കും. അതിനാല്‍ കീടനാശിനികളും രാസ വളങ്ങളും ഉപയോഗിക്കാത്ത ജൈവ ഭക്ഷണങ്ങള്‍ കൂടുതലായി ഉപയോഗിക്കുക. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്ക് തടസ്സമാകുന്ന ബിപിഎ രാസവസ്തു അടങ്ങിയ ബോട്ടിലുകളും പാത്രങ്ങളും ഒഴിവാക്കുക

 അന്നനാളം സുഖപ്പെടുത്തുക

അന്നനാളം സുഖപ്പെടുത്തുക

അന്ന നാളം ആരോഗ്യത്തോടെയിരിക്കുന്നത് ഗര്‍ഭധാരണത്തിന് മികച്ച സാഹചര്യം ഒരുക്കാന്‍ സഹായിക്കും. ഗര്‍ഭധാരണത്തിന് ഏതാനം മാസങ്ങള്‍ മുമ്പ് മുതല്‍ എല്ലാ ദിവസവും പ്രോബയോട്ടിക്കുകള്‍ കഴിക്കുന്നത് അന്ന നാളം സുഖപ്പെടുത്താനും ഇതിലെ നല്ല ബാക്ടീരിയകളുടെ ഉത്പാദം മെച്ചപ്പെടുത്താനും സഹായിക്കും.

യോഗ ചെയ്യുക

യോഗ ചെയ്യുക

ജനനേന്ദ്രിയങ്ങള്‍ക്ക് പോഷണവും ഉത്തേജനവും നല്‍കുന്നതിന് യോഗ സഹായിക്കും. ചിത്രശലഭാസനം, സപ്തബന്ധകോനാസനം പോലുള്ളവ എല്ലാ ദിവസവും ചെയ്യുക. മത്സ്യാസനവും വീരഭദ്രാസവനും ശരീരം ശുദ്ധമാക്കാനും മനസ് ശാന്തമാക്കാനും സഹായിക്കും.

സമ്മര്‍ദ്ദം കുറയ്ക്കുക.

സമ്മര്‍ദ്ദം കുറയ്ക്കുക.

സമ്മര്‍ദ്ദം കൂടുന്നത് ശരീരത്തെ ദുര്‍ബലമാക്കും. കോര്‍ട്ടിസോളിന്റെ ഉത്പാദനം ഉയരുകയും അണ്ഡോത്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ശരീരത്തെ ദൃഢീകരിക്കുന്നതിനും രക്തയോട്ടം തടസ്സപ്പെടുത്തുന്നതിനും ഇത് കാരണമാകും. അനുലോം വിലോം, ഭ്രമരി പ്രാണായാമം പോലുള്ള ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് മനസ്സിനെ ശാന്തമാക്കുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും.

 അക്യുപഞ്ചര്‍ പതിവാക്കുക

അക്യുപഞ്ചര്‍ പതിവാക്കുക

അക്യുപഞ്ചര്‍ ഹോര്‍മോണുകളെ ക്രമീകരിക്കുകയും ഗര്‍ഭപാത്രത്തിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് ഗര്‍ഭധാരണത്തിന് സഹായകരമാകും. സമ്മര്‍ദ്ദം കുറയ്ക്കാനും ഇതൊരു മികച്ച മാര്‍ഗ്ഗമാണ് . അതുവഴി ഗര്‍ഭധാരണത്തിന് വേണ്ടി ശരീരത്തെ സജ്ജമാക്കാന്‍ കഴിയും.

 ദന്തിസ്റ്റിനെ കാണുക

ദന്തിസ്റ്റിനെ കാണുക

ഗര്‍ഭകാലത്ത് മോണയില്‍ രക്തസ്രാവത്തിന് സാധ്യത ഉണ്ട്. മോണരോഗങ്ങള്‍ പലപ്പോഴും കുഞ്ഞുങ്ങളുടെ ഭാരം കുറയാന്‍ കാരണമായേക്കും. അതിനാല്‍ ദന്തിസ്റ്റിനെ പതിവായി സന്ദര്‍ശിച്ച് മോണകളുടെ ആരോഗ്യം ഉറപ്പ് വരുത്തുക.

പതിവായി വ്യായാമം ചെയ്യുക

പതിവായി വ്യായാമം ചെയ്യുക

പതിവായി വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ ഊര്‍ജം ഉയര്‍ത്താനും സമ്മര്‍ദ്ദം കുറയ്ക്കാനും കഴിയും. ഇതിന് പുറമെ മലബന്ധം ഇല്ലാതാക്കുകയും ഗര്‍ഭകാല പ്രമേഹത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ഉള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. പ്രസവം എളുപ്പമാക്കാനും ഇത് സഹായിക്കും. അതിനാല്‍ ഗര്‍ഭധാരണത്തിന് മുമ്പായി വ്യയാമം ദിനചര്യകളുടെ ഭാഗമാക്കുക.

 സമ്പൂര്‍ണ ശരീര പരിശോധന

സമ്പൂര്‍ണ ശരീര പരിശോധന

ഡോക്ടറെ സന്ദര്‍ശിച്ച് ഒരു സമ്പൂര്‍ണ ശരീര പരിശോധന നടത്തുക. ഗര്‍ഭകാലത്ത് സങ്കീര്‍ണതകള്‍ ഒന്നും ഉണ്ടാകില്ല എന്ന് ഉറപ്പ് വരുത്താന്‍ ഇത് സഹായിക്കും. സ്തനങ്ങള്‍ പരിശോധിക്കുകയും മുലക്കണ്ണിന് ആവശ്യമായ പരിചരണം നല്‍കുകയും ചെയ്യുക.

English summary

tips to prepare your body for a happy pregnancy

will prepare your mind, body and soul to bring the new life into the world and help you have the happiest pregnancy.
X
Desktop Bottom Promotion