For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീ-പുരുഷനറിയണം പ്രസവവേദനയുടെ രഹസ്യങ്ങള്‍

പ്രസവവേദനയുടെ സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട വിവിധ ഘട്ടങ്ങള്‍ നോക്കാം.

|

പ്രസവ വേദനയാണ് ഏറ്റവും വലിയതും സുഖമുള്ളതുമായ വേദന. പല സ്ത്രീകളും ഗര്‍ഭിണിയാണെന്ന് അറിയുന്നതുമുതല്‍ ഈ വേദനയെ ഭയക്കുന്നു. പ്രസവവേദനയെക്കുറിച്ച് പല സ്ത്രീകള്‍ക്കും അറിയില്ല. സ്ത്രീ പ്രസവവേദന അനുഭവിയ്ക്കുമ്പോള്‍ അതേ വേദന മനസ്സില്‍ അനുഭവിയ്ക്കുന്നവനാണ് പുരുഷന്‍. വെറും 40 സെക്കന്റെ് കൊണ്ട് കുഞ്ഞിനെ ഉറക്കും വിദ്യ

എന്നാല്‍ സ്ത്രീകള്‍ക്ക് പോലും ശരിയ്ക്കുള്ള പ്രസവവേദനയെക്കുറിച്ച് അറിയില്ല. പ്രസവം അടുക്കാറാവുമ്പോള്‍ തോന്നുന്നതാണോ ശരിയ്ക്കുള്ള പ്രസവവേദന. അതോ അതിനുമപ്പുറം എന്തെങ്കിലും ഉണ്ടോ? നോക്കാം പ്രസവവേദനയുടെ ഓരോ ഘട്ടങ്ങള്‍. കുട്ടികള്‍ക്ക് മാതള നാരങ്ങ കൊടുക്കുമ്പോള്‍

വേദനയുടെ ഇടവേളകള്‍

വേദനയുടെ ഇടവേളകള്‍

വേദന ഒരിക്കലും ഒരുമിച്ചായിരിക്കില്ല ഉണ്ടാവുന്നത്. ആദ്യം ഗര്‍ഭപാത്രത്തിനകത്ത് നിന്ന് വേദന ആരംഭിച്ച് അത് യോനിയിലേക്ക് പ്രവേശിക്കുന്നു. എന്നാല്‍ പിന്നീട് 10 മിനിട്ടിനു ശേഷമാണ് അടുത്ത വേദന വരുന്നത്. എന്നാല്‍ പിന്നീട് വേദനയുടെ ദൈര്‍ഘ്യം കുറഞ്ഞ് വരുന്നു. എന്നാല്‍ പ്രസവ സമയം അടുക്കുന്തോറുംഈ വേദന അങ്ങനെ തന്നെ നിലനില്‍ക്കും.

 ഗര്‍ഭാശയ സ്തരം പൊട്ടുന്നു

ഗര്‍ഭാശയ സ്തരം പൊട്ടുന്നു

കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന അമ്‌നിയോട്ടിക് ഫഌയിഡ് പുറത്തേക്ക് വരാന്‍ തുടങ്ങും. ഇത് പൂര്‍ണമായും പുറത്തേക്ക് വന്നാല്‍ കുഞ്ഞിന്റെ ജീവന് തന്നെ അപകടമാണ്. അതുകൊണ്ട് തന്നെ അതീവ ശ്രദ്ധ വേണം.

 മ്യൂക്കസ് പ്ലഗ്

മ്യൂക്കസ് പ്ലഗ്

അടുത്ത ഘട്ടം എന്ന് പറയുന്നത് മ്യൂക്കസ് പ്ലഗ് പൊട്ടുന്നതാണ്. ഒരു സെന്റമീറ്റര്‍ മാത്രമാണ് ഇതിന്റെ കനം. അതുകൊണ്ട് തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് അറിയണമെന്നില്ല.

കുഞ്ഞിന്റെ സ്ഥാനമനുസരിച്ച്

കുഞ്ഞിന്റെ സ്ഥാനമനുസരിച്ച്

കുഞ്ഞിന്റെ സ്ഥാനത്തിനനിസരിച്ചായിരിക്കും പ്രസവ വേദന കൂടിയും കുറഞ്ഞും ഇരിയ്ക്കുന്നത്. അമ്മയുടെ നട്ടെല്ലിനു നേരെ തല കീഴായാണ് കുഞ്ഞ് കിടക്കേണ്ടത്. എന്നാല്‍ അപൂര്‍വ്വമായെങ്കിലും ഇത്തരം അവസ്ഥയില്‍ കുഞ്ഞ് വരാത്തവരുണ്ടായിരിക്കും.

പേടിയും ആകാംഷയും

പേടിയും ആകാംഷയും

പലപ്പോഴും പ്രസവത്തെക്കുറിച്ചുള്ള പേടിയും ആകാംഷയും വേദനയെ വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാന്‍ മനസ്സിനെ മനസ്സിലാക്കണം.

കുഞ്ഞിന്റെ കഴുത്തിലെ കോഡ്

കുഞ്ഞിന്റെ കഴുത്തിലെ കോഡ്

പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റിയത് കൊണ്ട് പലപ്പോഴും സിസേറിയന്‍ എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്താറുണ്ട്. ഇത് കഴുത്തില്‍ ചുറ്റി കൂടുതല്‍ പ്രശ്‌നം ഉണ്ടാകാതിരിയ്ക്കാന്‍ ഡോക്ടറെ സമീപിക്കണം.

 പെരിനിയം കട്ട്

പെരിനിയം കട്ട്

പ്രസവം ആരംഭിച്ച് കഴിഞ്ഞാല്‍ കുഞ്ഞിന്റെ തല പുറത്തേക്ക് വരാന്‍ പെരിനിയം മുറിച്ച് കൊടുക്കണം. പെരിനിയവും വജൈനയുടെ പിന്‍ഭാഗവുമാണ് കട്ട് ചെയ്ത് കൊടുക്കുന്നത്. ഇത് കൂടാതെ വജൈനയുടെ പിന്‍ഭാഗവും പെരിനിയം മസില്‍ ഉള്‍പ്പടെയുള്ള ഭാഗം കട്ട് ചെയ്ത് കൊടുക്കേണ്ടി വരും.

English summary

Stages of Labour Pain and Baby Delivery

Stages of Labour Pain and Baby Delivery, read on to know more about it
X
Desktop Bottom Promotion