For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമര്‍ത്ഥ്യവും ബുദ്ധിയുമുള്ള കുട്ടി ജനിയ്ക്കാന്‍

സ്ത്രീകള്‍ ശ്രദ്ധിച്ചാല്‍ ജനിയ്ക്കാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ക്ക് നല്ല ബുദ്ധിശക്തിയും സാമര്‍ത്ഥ്യവും

|

ജനിയ്ക്കാന്‍ പോകുന്ന കുട്ടികള്‍ക്ക് ബുദ്ധിയും സാമര്‍ത്ഥ്യവും കഴിവും വേണമെന്ന് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കും. എന്നാല്‍ എല്ലാ കുട്ടികള്‍ക്കും ഒരു പോലെ സാമര്‍ത്ഥ്യവും ബുദ്ധിയും ഉണ്ടാവില്ല. എന്നാല്‍ ജനിയ്ക്കാന്‍ പോവുന്ന കുട്ടികള്‍ ഒരു കാര്യത്തിലും പുറകോട്ട് പോവണമെന്ന് അച്ഛനും അമ്മയും ആഗ്രഹിക്കില്ല. ഗര്‍ഭധാരണം ഒഴിവാക്കാന്‍ 100% സുരക്ഷിത മാര്‍ഗ്ഗം

അതുകൊണ്ട് തന്നെ നല്ല മിടുക്കരായ കുട്ടികള്‍ ജനിയ്ക്കാന്‍ അച്ഛനമ്മമാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ചിലര്‍ക്ക് പാരമ്പര്യമായിട്ടാണ് ഇത്തരം ബുദ്ധിയും സാമര്‍ത്ഥ്യവും ലഭിയ്ക്കുന്നത്. എന്നാല്‍ ബുദ്ധിയുള്ള സാമര്‍ത്ഥ്യമുള്ള കുട്ടികള്‍ ജനിയ്ക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

കഥകള്‍ വായിക്കാം

കഥകള്‍ വായിക്കാം

എപ്പോഴും കുട്ടികള്‍ക്ക് കഥ കേള്‍ക്കാനും കഥ വായിക്കാനും ഇഷ്ടമായിരിക്കും. ഗര്‍ഭകാലത്താകട്ടെ എട്ടാം മാസം മുതല്‍ അമ്മയുടെ ഓരോ ചലനങ്ങളും മനസ്സിലാക്കാന്‍ സാധിയ്ക്കും. അതുകൊണ്ട് തന്നെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മമാര്‍ ചെറുകഥകളും കവിതകളും എല്ലാം വായിക്കുന്നത് നല്ലതാണ്. ഇത് കുട്ടിയുടെ ഓര്‍മ്മശക്തിയും ബുദ്ധിയും വര്‍ദ്ധിപ്പിക്കുന്നു.

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം

ഗര്‍ഭകാലത്ത് ഭക്ഷണകാര്യത്തില്‍ നല്ലതുപോലെ ശ്രദ്ധിക്കേണ്ടതാണ്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിയ്ക്കുക. മീന്‍, സോയാബിന്‍ തുടങ്ങിയവയെല്ലാം ധാരാളം കഴിയ്ക്കുക. ഇത് ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ചയേയും തലച്ചോറിലേക്ക് ഓക്‌സിജന്‍ എത്താനും സഹായിക്കുന്നു.

 വ്യായാമം മറക്കരുത്

വ്യായാമം മറക്കരുത്

ഒരിക്കലും വ്യായാമം ഗര്‍ഭകാലത്ത് മുടക്കരുത്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ചെറിയ ചെറിയ വ്യായാമങ്ങള്‍ സ്ഥിരമായി ചെയ്യാവുന്നതാണ്. ഇത് ഗര്‍ഭസ്ഥശിശുവിന് ശാരീരികവും മാനസികവുമായ ഉന്‍മേഷവും ഉണര്‍വ്വും നല്‍കുന്നു.

 പാട്ട് കേള്‍ക്കാം

പാട്ട് കേള്‍ക്കാം

ഗര്‍ഭകാലത്ത് തന്നെ കുട്ടികള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിയ്ക്കും. ശബ്ദങ്ങള്‍ കേള്‍ക്കാനും ചില ശബ്ദങ്ങളോട് പ്രതികരിയ്ക്കാനും ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് കഴിയും. ഇത് കുഞ്ഞിന്റെ മാസസികാരോഗ്യത്തിന് സഹായിക്കുകയും ചെയ്യും.

 തൈറോയ്ഡ് നില നിയന്ത്രിയ്ക്കാന്‍

തൈറോയ്ഡ് നില നിയന്ത്രിയ്ക്കാന്‍

ഗര്‍ഭകാലത്ത് തൈറോയ്ഡില്‍ മാറ്റമുണ്ടാകുന്നു. തൈറോയ്ഡിന്റെ ഏറ്റക്കുറച്ചിലുകള്‍ കുട്ടികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ പലപ്പോഴും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നുകള്‍ കഴിയ്ക്കുന്നതാണ് നല്ലത്.

English summary

simple things you can do to have an intelligent baby

Simple things you can do to have an intelligent baby read on to know more about it.
Story first published: Saturday, April 1, 2017, 17:20 [IST]
X
Desktop Bottom Promotion