For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്മാര്‍ട്ടായ കുഞ്ഞിനായി ഗര്‍ഭധാരണം ഏത് മാസത്തില്‍

ഏത് മാസമാണ് ഗര്‍ഭധാരണത്തിന് ഏറ്റവും അനുയോജ്യം എന്ന് പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്

|

ഗര്‍ഭധാരണത്തിനുമുണ്ട് അനുയോജ്യമായ മാസങ്ങളും മറ്റും. ഗവേഷകാഭിപ്രായമാണ് ഇത്. ഗര്‍ഭം ധരിയ്ക്കാന്‍ വരെ അനുയോജ്യമായ മാസവും സമയവും ഉണ്ട്. ഈ മാസം നോക്കി ഗര്‍ഭധാരണം സാധ്യമായാല്‍ അത് ആരോഗ്യവും ഊര്‍ജ്ജസ്വലതയും ബുദ്ധിയുമുള്ള കുഞ്ഞിലെ ഗര്‍ഭം ധരിയ്ക്കാന്‍ കാരണമാകും എന്നാണ് പഠനഫലം.

<strong>ഒരു കഷ്ണം വെളുത്തുള്ളി പറയും പെണ്‍കുഞ്ഞാണെങ്കില്‍</strong>ഒരു കഷ്ണം വെളുത്തുള്ളി പറയും പെണ്‍കുഞ്ഞാണെങ്കില്‍

എന്നാല്‍ ഏത് മാസമാണ് ഗര്‍ഭധാരണത്തിന് അനുയോജ്യമായിട്ടുള്ളത് എന്ന് നോക്കാം. ഗര്‍ഭധാരണത്തിന് ഏറ്റവും അനുയോജ്യമായ മാസം കണ്ടെത്തുന്നതില്‍ ഈ ഗവേഷണം വിജയിച്ചെന്നാണ് പല ഗവേഷകരും അഭിപ്രായപ്പെടുന്നത്.

ഡിസംബര്‍ മാസം

ഡിസംബര്‍ മാസം

ഡിസംബര്‍ മാസത്തില്‍ ജനിയ്ക്കുന്ന കുട്ടികള്‍ക്ക് ആരോഗ്യവും ബുദ്ധിയും ഒരു പോലെ തന്നെ ഉണ്ടാവും എന്നാണ് പഠനഫലം.

ആഘോഷകാലങ്ങള്‍

ആഘോഷകാലങ്ങള്‍

ആഘോഷ കാലങ്ങളില്‍ ഗര്‍ഭം ധരിച്ചാല്‍ ജനിയ്ക്കാന്‍ പോകുന്ന കുട്ടികള്‍ മിടുക്കരായിരിക്കും. അതുകൊണ്ട് തന്നെ ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ മാസങ്ങളാണ് ഡിസംബര്‍, ആഗസ്റ്റ് തുടങ്ങിയവ.

 പഠനം എങ്ങനെ?

പഠനം എങ്ങനെ?

ഇന്ത്യാന യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. 2007-ലും 2009-ലും നടത്തിയ പഠനത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. 270000 ഗര്‍ഭിണികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.

 അനുയോജ്യമല്ലാത്ത മാസം

അനുയോജ്യമല്ലാത്ത മാസം

ഗര്‍ഭധാരണത്തിന് അനുയോജ്യമല്ലാത്ത മാസമാണ് മെയ്, ജൂണ്‍ എന്നീ മാസങ്ങള്‍. ഈ കാലങ്ങളിലാണ് ഗര്‍ഭധാരണമെങ്കില്‍ മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യതയുണ്ട്.

 രോഗങ്ങള്‍ക്കും സാധ്യത

രോഗങ്ങള്‍ക്കും സാധ്യത

മാത്രമല്ല മെയ്, ജൂണ്‍ മാസങ്ങളില്‍ ഗര്‍ഭം ധരിച്ചാല്‍ അത് കുഞ്ഞിന് പല വിധത്തിലുള്ള രോഗങ്ങള്‍ക്ക് വഴിതെളിയ്ക്കുന്നു. ന്യൂമോണിയ, അനീമിയ, മഞ്ഞപ്പിത്തം എന്നീ രോഗങ്ങള്‍ ഈ കുട്ടികള്‍ക്ക് ഉണ്ടാവാനുള്ള സാധ്യതയുണ്ട്.

ജൂലൈ, ഓഗസ്റ്റ്

ജൂലൈ, ഓഗസ്റ്റ്

ജൂലൈ, ഓഗസറ്റ് മാസങ്ങളില്‍ ഗര്‍ഭം ധരിച്ചാല്‍ കുട്ടികള്‍ക്ക് ഭാരക്കൂടുതല്‍ ഉണ്ടാവുന്നു. ഇതെല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ് എന്നതാണ് മറ്റൊരു കാര്യം.

ഫെബ്രുവരി മാസം

ഫെബ്രുവരി മാസം

ഗര്‍ഭധാരണത്തിന് പറ്റിയ മറ്റൊരു മാസമാണ് ഫെബ്രുവരി മാസം. ഈ മാസത്തില്‍ ഗര്‍ഭധാരണം നടന്നാല്‍ കുട്ടികള്‍ക്ക് ആരോഗ്യവും സൗന്ദര്യവും ഉണ്ടാവും.

മാര്‍ച്ച്- മെയ്

മാര്‍ച്ച്- മെയ്

മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ഗര്‍ഭം ധരിച്ചാല്‍ ആ കുട്ടികള്‍ക്ക് സാധാരണ കുട്ടികളേക്കാള്‍ ഉയരം കൂടുതലായിരിക്കും.

English summary

Researchers reveal best and worst month to get pregnant

According to new research from Indiana University, getting it on over the festive period results in healthier babies than those conceived in other months
X
Desktop Bottom Promotion