For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭസ്ഥശിശുവിനെ ബാധിയ്ക്കും അണുബാധ

ചില അണുബാധകള്‍ കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കും

|

ഒരു സ്ത്രീ ശരീരം ഗര്‍ഭകാലത്ത് പല വിധത്തിലുള്ള ശാരീരികമാറ്റങ്ങള്‍ക്ക് വിധേയമായാണ് പ്രസവത്തിനായി തയ്യാറെടുക്കുന്നത്. ഈ സമയത്താകട്ടെ ആരോഗ്യത്തിന് പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നു. രോഗങ്ങള്‍ പിടിപെടാന്‍ ഏറ്റവും സാധ്യതയുള്ള സമയമാണ് ഗര്‍ഭകാലം.

രോഗപ്രതിരോധ ശേഷി ശരീരത്തില്‍ കുറഞ്ഞു വരുന്നതാണ് ഇതിന്റെ പ്രധാന കാരണം. മാത്രമല്ല വിവിധ തരത്തിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങളും ശരീരത്തില്‍ സംഭവിയ്ക്കുന്നു. ഇതെല്ലാം ആരോഗ്യത്തെ ബാധിയ്ക്കുന്നതു കൊണ്ട് തന്നെ ഗര്‍ഭാവസ്ഥയില്‍ അണുബാധയ്ക്കുള്ള സാധ്യതയുണ്ട്.

ഹെപ്പറ്റൈറ്റിസ് ബി

ഹെപ്പറ്റൈറ്റിസ് ബി

ഗര്‍ഭകാലത്ത് ഏറ്റവും ഭയക്കേണ്ട ഒന്നാണ് ഹെപ്പറ്റൈറ്റിസ് ബി. ഇത് ഗര്‍ഭസ്ഥശിശുവിനേയും പെട്ടെന്ന് പിടികൂടുന്നു. ഗുരുതരാവസ്ഥയിലുള്ള മഞ്ഞപ്പിത്തമായി ഇത് മാറാനുള്ള സാധ്യത ചില്ലറയല്ല.

 അനന്തരഫലം

അനന്തരഫലം

രക്തസ്രാവം, ശരീരത്തില്‍ നീര്, കരള്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത അവസ്ഥ എന്നിവയാണ് ഇതിലൂടെ സംഭവിയ്ക്കുന്നത്.

 ടോക്‌സോപ്ലാസ്‌മോസിസ്

ടോക്‌സോപ്ലാസ്‌മോസിസ്

ടോക്‌സോപ്ലാസ്‌മോ ഗോണ്ടി എന്ന് പറയുന്ന ഒരു അണുവാണ് ഇതുണ്ടാക്കുന്നത്. പ്രത്യേകിച്ച് പന്നിയിറച്ചിയില്‍ നിന്നാണ് ഇത് പകരുന്നതും. അതുകൊണ്ട് തന്നെ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ കൂടുതല്‍ നല്‍കാം.

രോഗത്തിന്റെ ഫലം

രോഗത്തിന്റെ ഫലം

രോഗം ബാധിച്ച് കഴിഞ്ഞാല്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുന്നു. അതിലൂടെ ജനിയ്ക്കാന്‍ പോകുന്ന കുഞ്ഞിന്റെ കാഴ്ചശക്തിയ്ക്കും കേള്‍വിശക്തിയ്ക്കും കാര്യമായ തകരാറുകള്‍ സംഭവിയ്ക്കുന്നു.

ലിസ്‌റ്റെറിയോസിസ്

ലിസ്‌റ്റെറിയോസിസ്

അണുബാധ മൂലമുണ്ടാകുന്ന മറ്റൊരു രോഗമാണ് ലിസ്‌റ്റെറിയോസിസ്. പ്രോസസ്സ്ഡ് ഫുഡ്, വെള്ളം, മൃഗങ്ങള്‍ എന്നിവ വഴി ഇത് പകരും.

ജനിതക തകരാറുള്ള കുട്ടികള്‍

ജനിതക തകരാറുള്ള കുട്ടികള്‍

ഇതിന്റെ ഫലമായി അബോര്‍ഷന്‍ സംഭവിയക്കുകയോ ജനിതക തകരാറുള്ള കുട്ടികള്‍ ജനിയ്ക്കുകയോ ചെയ്യും. ഇതിനെ തടയാനായി ഭക്ഷണവും പാലും മറ്റും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ അല്‍പം കൂടുതല്‍ നല്‍കാവുന്നതാണ്.

ജനനേന്ദ്രിയങ്ങളിലെ അണുബാധ

ജനനേന്ദ്രിയങ്ങളിലെ അണുബാധ

വ്യക്തിശുചിത്വം ഗര്‍ഭകാലത്ത് വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ്. ഇതിന്റെ അഭാവം മൂലം പല സ്ത്രീകളിലും ഗര്‍ഭകാലത്ത് ജനനേന്ദ്രിയങ്ങളിലെ അണുബാധ ഉണ്ടാവാറുണ്ട്. എന്നാല്‍ ഇത് കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ പ്രസവശേഷവും ഇതിന്റെ ബുദ്ധിമുട്ട് ഉണ്ടാവും.

ഗ്രൂപ്പ് ബി സ്‌ട്രെപ്‌റ്റോകോക്കസ്

ഗ്രൂപ്പ് ബി സ്‌ട്രെപ്‌റ്റോകോക്കസ്

വജൈനല്‍ ഇന്‍ഫെക്ഷനെയാണ് ഗ്രൂപ്പ് ബി സ്‌ട്രെപ്‌റ്റോകോക്കസ് എന്ന് പറയുന്നത്. ഇത് പ്രസവം ഗുരുതരമാക്കി തീര്‍ക്കാനുള്ള സാധ്യതയുണ്ട്. ഇത് കുഞ്ഞിലേക്കും പകരാനുള്ള സാധ്യത പ്രസവ സമയത്തുണ്ടാവാറുണ്ട്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ഇത്തരം അണുബാധ ഏറ്റിട്ടുണ്ടോ എന്നറിയാന്‍ ചില ലക്ഷണങ്ങള്‍ ഉണ്ട്. ഉയര്‍ന്നതോ താഴ്ന്നതോ ആയ ഹൃദയസ്പന്ദനം, കുറഞ്ഞ രക്തസമ്മര്‍ദ്ദം എന്നിവയാണ് ലക്ഷണങ്ങള്‍.

English summary

Pregnancy Infections That Could Affect The Baby

It's amazing how a woman's body copes up with so many physical changes during pregnancy. A lot goes into the making of a baby right from conception up to delivery
Story first published: Wednesday, May 24, 2017, 14:45 [IST]
X
Desktop Bottom Promotion