ആരോഗ്യവും അനാരോഗ്യവും നല്‍കും വഴുതനങ്ങ

ഗര്‍ഭകാലത്ത് വഴുതനങ്ങ കഴിയ്ക്കുന്നത് ഗുണമോ ദോഷമോ എന്ന് പലര്‍ക്കും അറിയില്ല.

Posted By:
Subscribe to Boldsky

ഗര്‍ഭിണികള്‍ ഭക്ഷണ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഭക്ഷണത്തിലൂടെ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ കൊണ്ട് ഗര്‍ഭസ്ഥശിശുവിനും കുഞ്ഞിനും പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. കാരണം അത്രയേറെ ശ്രദ്ധയാണ് ഗര്‍ഭിണികള്‍ ഭക്ഷണ കാര്യത്തില്‍ നല്‍കേണ്ടത്. പലര്‍ക്കുമറിയില്ല ഈ പ്രസവരഹസ്യങ്ങള്‍

ഗര്‍ഭകാലത്ത് ഏതൊക്കെ ഭക്ഷണം കഴിയ്ക്കണം ഏതൊക്കെ കഴിയ്ക്കാന്‍ പാടില്ല എന്നത് ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം ആരോഗ്യവും ബുദ്ധിയുമുള്ള കുഞ്ഞിനെ ലഭിയ്ക്കാന്‍ ആരോഗ്യവും പോഷകങ്ങളും നിറഞ്ഞ ഭക്ഷണം തന്നെ കഴിയ്ക്കണം. ഗര്‍ഭിണികള്‍ വഴുതനങ്ങ കഴിയ്ക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ വളരെ വലുതാണ്. എന്തൊക്കെയെന്ന് നോക്കാം. അച്ഛനാവണോ ഉടനെ തന്നെ, ഈ ചെറിയ കാര്യം ശ്രദ്ധിക്കാം

ജനനസമയത്തെ പ്രശ്‌നങ്ങള്‍

പലര്‍ക്കും പ്രസവസമയത്ത് ഉണ്ടാവുന്ന പ്രശ്‌നങ്ങളെ ലഘൂകരിക്കാന്‍ വഴുതനങ്ങ സഹായിക്കും. ഇതിലുള്ള ഫോളിക് ആസിഡും പോഷകങ്ങളും ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല. മാത്രമല്ല ഇത് ചുവന്ന രക്തകോശങ്ങളെ വര്‍ദ്ധിപ്പിക്കുന്നു.

ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച

ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്ക് വഴുതനങ്ങയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി, ബി കോപ്ലക്‌സ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ എന്നിവ സഹായിക്കുന്നു. മാത്രമല്ല രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

പ്രമേഹം ഇല്ലാതാക്കുന്നു

ചിലര്‍ക്ക് ഗര്‍ഭകാലങ്ങളില്‍ പ്രമേഹം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ഇതിനെ ഇല്ലാതാക്കാന്‍ വഴുതനങ്ങ കഴിയ്ക്കുന്നത് നല്ലതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഇതിലൂടെ കൃത്യമാകുന്നു.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങളേയും വഴുതനങ്ങ കഴിയ്ക്കുന്നതിലൂടെ ഇല്ലാതാക്കാന്‍ സാധിയ്ക്കുന്നു. മാത്രമല്ല ഫൈബറിന്റെ കലവറയാണ് വഴുതനങ്ങ. ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ ഗര്‍ഭാവസ്ഥയില്‍ ഇല്ലാതാക്കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വഴുതനങ്ങ സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് വഴുതനങ്ങ. ഇത് ശരീരത്തിലെ ഫ്രീറാഡിക്കല്‍സിലൂടെ ഡി എന്‍ എ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനെ തടയുന്നു.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോളിന്റെ കാര്യത്തിലും പലപ്പോഴും ഗര്‍ഭവാസ്ഥയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയില്‍ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോളിനെ കൃത്യമാക്കാന്‍ വഴുതനങ്ങയ്ക്ക് കഴിയുന്നു.

ബി പി ഇല്ലാതാക്കുന്നു

ഗര്‍ഭകാലങ്ങളില്‍ രക്തസമ്മര്‍ദ്ദം പ്രതിസന്ധി സൃഷ്ടിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ വഴുതനങ്ങ കഴിയ്ക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം കൃത്യമാവുകയും ഹൃദയാരോഗ്യം വര്‍ദ്ധിയ്ക്കുകയും ചെയ്യുന്നു.

അധികമായാല്‍ പ്രശ്‌നം

എന്നാല്‍ അത് ഭക്ഷണപദാര്‍ത്ഥവും അധികമായി ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ വഴുതനങ്ങ കൂടുതല്‍ ഉപയോഗിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഗര്‍ഭിണികളില്‍ ഉണ്ടാക്കുന്നു.

അബോര്‍ഷന് കാരണം

വഴുതനങ്ങയില്‍ ഉയര്‍ന്ന അളവില്‍ പൈതോഹോര്‍മോണ്‍സ് അടങ്ങിയിട്ടുണ്ട്. ഇത് ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങളും ഗര്‍ഭാവസ്ഥയില്‍ അബോര്‍ഷനിലേക്കും നയിക്കുന്നു.

മാസം തികയാതെയുള്ള പ്രസവം

മാസം തികയാതെയുള്ള പ്രസവത്തിനും വഴുതനങ്ങയുടെ അമിതോപയോഗം കാരണമാകും. അതുകൊണ്ട് നല്ലതാണെങ്കിലും ദിവസേനയുള്ള ഉപയോഗം നല്ലതല്ല.

അസിഡിറ്റി

ദഹനസംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിയ്ക്കുമെങ്കിലും അസിഡിറ്റിയ്ക്ക് അമിതമായി വഴുതനങ്ങ കഴിയ്ക്കുന്നത് കാരണമാകും. അതുകൊണ്ട് മിതമായ ഉപയോഗം മാത്രമാണ് ആരോഗ്യം നല്‍കുന്നത്.

ജലദോഷം ഉണ്ടാക്കുന്നു

ഗര്‍ഭിണികളില്‍ പൊതുവേ രോഗപ്രതിരോധ ശേഷി കുറവായിരിക്കും. എന്നാല്‍ വഴുതനങ്ങയുടെ അമിത ഉപയോഗം ജലദോഷം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

 

 

English summary

Incredible Health Benefits and side effects Of Eating Eggplant During Pregnancy

If you are confused whether or not to eat eggplant during pregnancy, we will help you decide on that. Read on to understand the benefits and side effects of eggplant.
Please Wait while comments are loading...
Subscribe Newsletter