For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറ്റിലുള്ളത് ഇരട്ടക്കുട്ടികളാവാന്‍ ചിലത്‌

ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. അവ എന്തൊക്കെയെന്ന് നോക്കാം

|

അമ്മയാവുക എന്നത് ഏതൊരു സ്ത്രീയുടേയും ജന്മാവകാശമാണ്. എന്നാല്‍ മാനസികവും ശാരീരികവുമായ പല പ്രശ്‌നങ്ങള്‍ കൊണ്ടും അമ്മയെന്ന അവകാശം നിഷേധിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം ഇന്നത്തെ കാലത്ത് ക്രമാതീതമായി വര്‍ദ്ധിച്ച് കൊണ്ടിരിയ്ക്കുകയാണ്. കുട്ടികളില്‍ തന്നെ ഇരട്ടക്കുട്ടികള്‍ വേണമെന്ന് ആഗ്രഹമുള്ളവരും ചുരുക്കമല്ല. കുട്ടികള്‍ക്ക് മാതള നാരങ്ങ കൊടുക്കുമ്പോള്‍

എന്നാല്‍ ഇരട്ടക്കുട്ടികളുണ്ടാവാന്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. ഇരട്ടക്കുട്ടികള്‍ വേണമെന്ന ആഗ്രഹത്തിലുപരി പല ആരോഗ്യമാനസിക തയ്യാറെടുപ്പുകളും ഇതിനായി വേണം. ഇരട്ടക്കുട്ടികള്‍ക്കായി ഭക്ഷണത്തിന്റെ കാര്യത്തിലല്ലാതെ എന്തൊക്കെ തയ്യാറെടുപ്പുകള്‍ നടത്തണം എന്ന് നോക്കാം.

 കുടുംബ പാരമ്പര്യം

കുടുംബ പാരമ്പര്യം

കുടുംബ പാരമ്പര്യമാണ് ആദ്യം ശ്രദ്ധിക്കേണ്ട ഒന്ന്. നിങ്ങലുടെ കുടുംബത്തില്‍ അടുത്ത ബന്ധത്തിലുള്ള ആര്‍ക്കെങ്കിലും ഇരട്ടക്കുട്ടികള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇരട്ടക്കുട്ടികളുണ്ടാവാനുള്ള സാധ്യത ഇരട്ടിയാണ്. അമ്മയുടെ പാരമ്പര്യമാണ് ഈ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ അച്ഛന്റെ കുടുംബത്തില്‍ ഇരട്ടക്കുട്ടികളെങ്കില്‍ ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത കുറവാണ്.

ഉയരവും തൂക്കവും

ഉയരവും തൂക്കവും

ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിയ്ക്കാന്‍ ഉയരവും തൂക്കവും അത്യാവശ്യമാണ്. ബോഡി മാസ് ഇന്‍ഡക്‌സ് 30ല്‍ കൂടുതലുള്ളവര്‍ക്ക് ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിയ്ക്കാനുള്ള സാധ്യത കൂടുതലാണ്.

 ഗര്‍ഭം ധരിയ്ക്കുന്ന പ്രായം

ഗര്‍ഭം ധരിയ്ക്കുന്ന പ്രായം

മറ്റൊരു പ്രധാന ഘടകമാണ് ഗര്‍ഭം ധരിയ്ക്കുന്ന പ്രായം. പാര്യം കൂടുതന്തോറും ഇരട്ടക്കുട്ടികളുണ്ടാവാനുള്ള സാധ്യതയും ഇരട്ടിയാവുകയാണ് എന്നാണ് പഠനങ്ങളില്‍ പറയുന്നത്. ഈ സമയത്ത് വിസര്‍ജ്ജിക്കപ്പെടുന്ന അണ്ഡം ആരോഗ്യമുള്ളതാവുന്നതാണ് കാരണം.

 ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭ നിരോധന ഗുളികകള്‍ സാധാരണ ഗര്‍ഭത്തെ തടയുന്നതിനാണ്. എന്നാല്‍ ചിലപ്പോള്‍ ഇത് കൊണ്ട് തന്നെ ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത കൂടുതലാണ്.

 ഇരട്ടക്കുട്ടികള്‍ ഉണ്ടെങ്കില്‍

ഇരട്ടക്കുട്ടികള്‍ ഉണ്ടെങ്കില്‍

നിങ്ങള്‍ക്ക് ആദ്യമേ ഇരട്ടക്കുട്ടികള്‍ ഉണ്ടെങ്കില്‍ വീണ്ടും ഇരട്ടക്കുട്ടികള്‍ ഉണ്ടവാനുള്ള സാധ്യത ഇരട്ടിയാണ്. പഠനങ്ങളില്‍ ഇതിന്റെ സാധ്യത 70 ശതമാനത്തിലധികം എന്നാണ് പറയുന്നത്.

ഐവിഎഫ് ചികിത്സ

ഐവിഎഫ് ചികിത്സ

ഐവിഎഫ് ചികിത്സയിലൂടെ ഗര്‍ഭധാണം സാധ്യമാക്കുന്നവര്‍ക്ക് പലപ്പോഴും ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത കൂടുതലാണ്. ബീജം ഗര്‍ഭപാത്രത്തിനകത്ത് നിക്ഷേപിക്കപ്പെടുമ്പോള്‍ ഇത് ഇരട്ടക്കുട്ടികളാവാനുള്ള സാധ്യതയെ തള്ളിക്കളയാന്‍ പറ്റില്ല.

English summary

how to get pregnant with twins

Wondering how to increase your chances of conceiving baby twins? Read this! - How to get pregnant with twins?
Story first published: Thursday, March 9, 2017, 17:11 [IST]
X
Desktop Bottom Promotion