For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭപാത്രത്തില്‍ കുഞ്ഞിന്റെ വളര്‍ച്ച ഇങ്ങനെ

കുഞ്ഞിന്റെ ഓരോ ഘട്ടത്തിലും കുഞ്ഞ് എത്രയൊക്കെ വളരുന്നു എന്തൊക്കെ മാറ്റങ്ങള്‍ വരുന്നു എന്നും നോക്കാം

|

ഗര്‍ഭിണിയാവുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ് ഗര്‍ഭസ്ഥശിശുവിന്റേയും കൂടി ആരോഗ്യം. ഓരോ ദിവസം കഴിയുന്തോറും കുഞ്ഞിന്റെ വലിപ്പം വര്‍ദ്ധിച്ചു കൊണ്ടിരിയ്ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ വയറ്റിനകത്ത് കുഞ്ഞ് എത്രത്തോളം വലുതായി എന്നറിയാന്‍ ഓരോ അച്ഛനമ്മമാര്‍ക്കും ആഗ്രഹമുണ്ടാവും.

ആദിവസത്തെ സംയോഗം ഗര്‍ഭധാരണസാധ്യത വര്‍ദ്ധിപ്പിക്കുംആദിവസത്തെ സംയോഗം ഗര്‍ഭധാരണസാധ്യത വര്‍ദ്ധിപ്പിക്കും

ശരിക്കും അത്ഭുതം തന്നെയാണ് ഓരോ ജനനവും. കാരണം ഒരു കോശം മറ്റൊന്നുമായി കൂടിച്ചേരുകയും അതൊരു കൂട്ടമായി വളര്‍ന്ന് അല്‍പ മാസങ്ങള്‍ക്ക് ശേഷം ഒരു പുതിയ ജന്മം പിറവിയെടുക്കുകയും ചെയ്യുന്നു. ഓരോ ആഴ്ച കഴിയുന്തോറും കുഞ്ഞ് എത്രത്തോളം വലുതാവുന്നു എന്ന് നോക്കാം.

ആദ്യത്തെ ഒന്ന് രണ്ടാഴ്ച

ആദ്യത്തെ ഒന്ന് രണ്ടാഴ്ച

ഗര്‍ഭത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ അണ്ഡത്തിന് പോപ്പി സീഡിന്റെ അത്രയും വലിപ്പമേ ഉണ്ടാവുകയുള്ളൂ. 32 കോശങ്ങള്‍ ചേര്‍ന്നതാണ് ഇത്.

 അഞ്ചാമത്തെ ആഴ്ച

അഞ്ചാമത്തെ ആഴ്ച

എന്നാല്‍ ദിവസങ്ങള്‍ ചെല്ലുന്തോറും അഞ്ചാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ കുരുമുളകിനത്ര വലിപ്പം ഭ്രൂണത്തിനുണ്ടാവുന്നു. ഈ സമയത്താണ് ഹൃദയം, തലച്ചോര്‍, രക്തക്കുഴലുകള്‍ എന്നിവ രൂപപ്പെടുന്നത്.

 ഏഴാമത്തെ ആഴ്ച

ഏഴാമത്തെ ആഴ്ച

പിന്നീട് ദിവസങ്ങള്‍ കഴിയുമ്പോള്‍ ഏഴാമത്തെ ആഴ്ച അര ഇഞ്ച് വലിപ്പം വര്‍ദ്ധിക്കുന്നു. അതായത് ഒരു ബ്ലൂബെറിയുടെ അത്രയും.

ഒമ്പതാമത്തെ ആഴ്ച

ഒമ്പതാമത്തെ ആഴ്ച

ഒരു ചെറിയുടെ വലിപ്പമായിരിക്കും ഭ്രൂണത്തിന് ഈ സമയമാവുമ്പോഴേക്കും. ഇതിനെയാണ് നമ്മള്‍ വളര്‍ച്ചയെത്തിയ ഭ്രൂണം എന്ന് പറയുന്നത്.

പതിനഞ്ചാമത്തെ ആഴ്ച

പതിനഞ്ചാമത്തെ ആഴ്ച

പതിനഞ്ചാമത്തെ ആഴ്ചയാവുമ്പോഴേക്ക് ഒരു ആപ്പിളിന്റെ അത്ര വലിപ്പവും നാല് ഇഞ്ചും ഭ്രൂണത്തിനുണ്ടാവും. കുഞ്ഞ് ചെറുതായി ഗര്‍ഭപാത്രത്തില്‍ അനക്കം വെയ്ക്കാന്‍ തുടങ്ങും.

 പതിനെട്ടാമത്തെ ആഴ്ച

പതിനെട്ടാമത്തെ ആഴ്ച

പതിനെട്ടാമത്തെ ആഴ്ചയാവുമ്പോഴേക്ക് ആറ് ഇഞ്ച് ആയി കുഞ്ഞ് വളര്‍ന്നിട്ടുണ്ടാകും. 19 ആഴ്ച ആവുമ്പോഴേക്ക് കുഞ്ഞിന് കാലുകള്‍ ഉണ്ടാവാനും നീങ്ങാനും തുടങ്ങും.

ഇരുപത്തിരണ്ടാമത്തെ ആഴ്ച

ഇരുപത്തിരണ്ടാമത്തെ ആഴ്ച

ഇരുപത്തിരണ്ടാമത്തെ ആഴ്ച ആവുമ്പോഴേക്ക് കുഞ്ഞിന്റെ വലിപ്പം 10 ഇഞ്ച് ആയിരിക്കും. ശ്വാസകോശങ്ങള് രൂപപ്പെടുന്നത് ഈ ഘട്ടത്തിലാണ്.

 മുപ്പതാമത്തെ ആഴ്ച

മുപ്പതാമത്തെ ആഴ്ച

ഈ ഘട്ടത്തില്‍ കുഞ്ഞ് നല്ലതു പോലെ അനങ്ങാനും ഉണരാനും ഉറങ്ങാനും തുടങ്ങുന്നു. 15 ഇഞ്ചായിരിക്കും കുഞ്ഞിന്റെ വലിപ്പം.

40-42-ാമത്തെ ആഴ്ച

40-42-ാമത്തെ ആഴ്ച

ഗര്‍ഭത്തിന്റെ അവസാന ഘട്ടമാവുമ്പോഴേക്ക് കുഞ്ഞിന്റെ വലിപ്പം 20 ഇഞ്ചായിരിക്കും. മാത്രമല്ല ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തേയ്ക്ക് വരാനുള്ള ശ്രമവും ആരംഭിച്ചിരിയ്ക്കും.

English summary

How Big Is Your Baby

Are you curious to know how big your baby is during several stages of pregnancy?
X
Desktop Bottom Promotion