For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലം ആഘോഷമാക്കാം, ഇങ്ങനെ...

ഗര്‍ഭകാലം ആഘോഷമാക്കാന്‍ ഇത്രയും കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ശ്രദ്ധിക്കാം.

|

ഗര്‍ഭകാലം എന്ന് പറഞ്ഞാല്‍ അതൊരു രോഗാവസ്ഥയാണ് എന്നാണ് പലരുടേയും ധാരണ. എന്നാല്‍ ഇതൊരു തെറ്റിദ്ധാരണ മാത്രമാണ് ഗര്‍ഭകാലം എന്ന് പറയുന്നത് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കേണ്ടതും ആസ്വദിക്കപ്പെടേണ്ടതുമായ കാലമാണ്. പ്രസവശേഷമുള്ള ആര്‍ത്തവ മാറ്റങ്ങള്‍

നിരവധി സംശയങ്ങളും ആകുലതകളും പതിവാണെങ്കിലും പല കാര്യത്തിലും ഈ സംശയങ്ങളും ആകുലതകളും നെഗറ്റീവ് ചിന്തകളാണ് ഉണ്ടാക്കുക. എന്നാല്‍ ഇനി ഗര്‍ഭകാലത്തെക്കുറിച്ച് അനാവശ്യ ചിന്തകള്‍ വേണ്ട. ഗര്‍ഭാവസ്ഥയുടെ ഓരോ നിമിഷവും ആഘോഷിക്കാനുള്ളതാണ്. അതിനായി ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം.

 നന്നായി ഭക്ഷണം കഴിയ്ക്കുക

നന്നായി ഭക്ഷണം കഴിയ്ക്കുക

നല്ലതു പോലെ ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. അമ്മയിലൂടെയാണ് കുഞ്ഞിന്റെ ആരോഗ്യവും എന്ന് ബോധ്യമുള്ള അമ്മമാര്‍ നല്ലതു പോലെ ഭക്ഷണം കഴിയ്ക്കും. മാത്രമല്ല പ്രോട്ടീന്‍, കാല്‍സ്യം, ഫോളിക് ആസിഡ് എന്നിവയൊക്കെ അടങ്ങിയ ഭക്ഷണം നല്ലതു പോലെ കഴിയ്ക്കാം.

 ശരീരഭാരം

ശരീരഭാരം

ഭാരം ക്രമാതീതമായി കുറയുന്നത് പ്രസവത്തെ ദോഷകരമായി ബാധിയ്ക്കും. അതുകൊണ്ട് തന്നെ അമിതഭാരം ഉണ്ടാക്കാതെ ഭാരം ക്രമീകരിയ്ക്കുന്നതാണ് നല്ലത്.

കാപ്പി കുടിയ്ക്കാം പക്ഷേ

കാപ്പി കുടിയ്ക്കാം പക്ഷേ

കാപ്പി കുടിയ്ക്കുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാല്‍ കാപ്പി കുടിയ്ക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ദിവസവും 200 മില്ലിലിറ്ററില്‍ കാപ്പി കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതല്ല.

 സമ്മര്‍ദ്ദം കുറയ്ക്കുക

സമ്മര്‍ദ്ദം കുറയ്ക്കുക

സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രമിക്കുകയാണ് നല്ലത്. കാരണം അനാവശ്യ സമ്മര്‍ദ്ദം ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ അലോസരപ്പെടുത്തുന്നു.

 വ്യായാമം ചെയ്യാം

വ്യായാമം ചെയ്യാം

വ്യായാമം ചെയ്യുന്നതും ശ്രദ്ധിക്കേണ്ടതാണ്. വ്യായാമം വളരെ നല്ലതാണ്. ദിവസവും അരമണിക്കൂറോളമെങ്കിലും വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കണം.

English summary

Here is how to enjoy your pregnancy

Here's how to enjoy your pregnancy, read on to know more about it.
Story first published: Saturday, February 18, 2017, 17:00 [IST]
X
Desktop Bottom Promotion