For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവശേഷമുള്ള മുടി കൊഴിച്ചില്‍ പൂര്‍ണമായും മാറും

പ്രസവശേഷമുള്ള മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത കൂട്ടുകള്‍ എന്തൊക്കെ?

|

മുടി കൊഴിച്ചിലിന് സമയവും സന്ദര്‍ഭവും പ്രശ്‌നമല്ലെങ്കിലും ചില അവസരങ്ങളില്‍ മുടി വളരെയധികം കൊഴിയുന്നു. ഗര്‍ഭകാലത്തും പ്രസവത്തിനു ശേഷവും ഇത്തരത്തില്‍ മുടി കൊഴിയുന്നു. ഈ മുടി കൊഴിച്ചിലിന് പലപ്പോഴും പരിഹാരം കാണാന്‍ ശ്രമിക്കാറില്ല പലരും. പ്രസവസമയത്തെ ഈ പ്രതിസന്ധികള്‍ നിസ്സാരമല്ല

പ്രസവ കാലത്ത് കഴിയ്ക്കുന്ന മരുന്നുകളും പ്രസവശേഷം കഴിയ്ക്കുന്ന മരുന്നുകളും എല്ലാമാണ് പലപ്പോഴും ഇത്തരത്തിലുള്ള മുടി കൊഴിച്ചിലിന് കാരണം. എന്നാല്‍ പ്രസവത്തിനു ശേഷമുള്ള ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില പരിഹാരങ്ങള്‍ നോക്കാം.ആണു വേണോ പെണ്ണു വേണോ, നിങ്ങള്‍ക്ക് തീരുമാനിയ്ക്കാം

കൃത്രിമമായത് വേണ്ട

കൃത്രിമമായത് വേണ്ട

കൃത്രിമമായ വസ്തുക്കള്‍ ഉപയോഗിക്കരുത്. കാരണം ഇത് മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. മാത്രമല്ല തലയോട്ടിയില്‍ അലര്‍ജി കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും.

 ഓയില്‍ മസ്സാജ്

ഓയില്‍ മസ്സാജ്

ഓയില്‍ മസ്സാജ് ചെയ്യുന്നതാണ് മറ്റൊന്ന്. ഇത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും മുടി വളര്‍ച്ചയും മുടിയ്ക്ക് തിളക്കവും നല്‍കുന്നു. മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നു എന്നന്നേക്കുമായി.

കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍ ആണ് മറ്റൊന്ന്. ഇത് മുടി കൊഴിച്ചിലിനെ തടയുന്നു. മാത്രമല്ല തലയോട്ടിയിലെ ഈര്‍പ്പം നിലനിര്‍ത്തുന്നു. കൂടാതെ ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുകയും ഇല്ല.

നെല്ലിക്ക

നെല്ലിക്ക

മുടി വളര്‍ച്ചയെ സ്വാധീനിയ്ക്കുന്നതില്‍ മുന്നിലാണ് നെല്ലിക്ക. നെല്ലിക്ക ഇട്ട് ചൂടാക്കിയ എണ്ണ തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ഇത് മുടി കൊഴിച്ചില്‍ നിയന്ത്രിയ്ക്കുകയും മുടി തഴച്ച് വളരാന്‍ സഹായിക്കുകയും ചെയ്യുന്നു.

ആര്യവേപ്പ്

ആര്യവേപ്പ്

ആര്യവേപ്പാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഇത് തലയോട്ടിയില്‍ ഉണ്ടാവുന്ന ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ആന്റിബാക്ടീരിയല്‍ ഏജന്റായി പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്നു.

 തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

തേങ്ങാപ്പാലാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. തേങ്ങാപ്പാല്‍ തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറോളം കഴിഞ്ഞ് കഴുകിക്കളയാം. ഇത് മുടി കൊഴിച്ചിലിനെ ഇല്ലാതാക്കുന്നു.

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീരാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. മുട്ടയും നാരങ്ങനീരും മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നു.

 കുതിര്‍ത്തരച്ച ഉലുവ

കുതിര്‍ത്തരച്ച ഉലുവ

കുതിര്‍ത്തരച്ച ഉലുവയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഇത് പേസ്റ്റ് രൂപത്തിലാക്കി തലയില്‍ തേച്ച് പിടിപ്പിക്കാം. തല മുഴുവന്‍ ഇതുകൊണ്ട് മസ്സാജ് ചെയ്യാം. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ചെയ്യാം.

English summary

Effective Ways To Prevent Hair Fall During Pregnancy

Of all the several changes in your body, hair loss during pregnancy is a disappointing one. But, don't worry, this is only a temporary phase. Read on!
X
Desktop Bottom Promotion