For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണിയാവാന്‍ പറ്റിയ സമയം അറിയുമോ?

|

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ് അച്ഛനും അമ്മയും ആവുകയെന്നത്. എന്നാല്‍ ഇന്നത്തെ കാലത്താകട്ടെ 20 ശതമാനം പേരെങ്കിലും വന്ധ്യതയെന്ന പ്രശ്‌നത്തിന്റെ പിടിയിലാണ്. യൗവ്വനവും ആരോഗ്യവും നിലനിര്‍ത്താന്‍ പ്രസവിക്കൂ...

വിവാഹം വൈകിപ്പിക്കുന്നതും കുഞ്ഞ് ഇപ്പോള്‍ വേണ്ട എന്ന തീരുമാനവും എല്ലാമാണ് വന്ധ്യത എന്ന വില്ലനെ നമ്മുടെ ജീവിതത്തിലേക്ക് തള്ളിവിടുന്നത്. അച്ഛനമ്മമാരാവാന്‍ ഏറ്റവും പറ്റിയ പ്രായം ഏതെന്ന് പലര്‍ക്കും അറിയില്ല. ഏറ്റവും പറ്റിയ പ്രായത്തില്‍ അമ്മയായാല്‍ അത് കുട്ടികളുടേയും ആരോഗ്യത്തെ സംരക്ഷിക്കുന്നു.

അമ്മയാവാന്‍ പറ്റിയ പ്രായം

അമ്മയാവാന്‍ പറ്റിയ പ്രായം

15 വയസ്സ് മുതല്‍ തന്നെ പെണ്‍കുട്ടികളില്‍ അണ്ഡവളര്‍ച്ച ഉണ്ടാവുന്നു. ഇതിനു ശേഷം 20 വര്‍ഷത്തോളം നല്ല രീതിയില്‍ അണ്ഡവളര്‍ച്ച നടക്കുന്നു. 20-25 വയസ്സാണ് സ്ത്രീകളില്‍ അമ്മയാവാന്‍ പറ്റിയ ഏറ്റവും നല്ല പ്രായം.

 സ്വാഭാവികമായ ഗര്‍ഭധാരണം

സ്വാഭാവികമായ ഗര്‍ഭധാരണം

സ്വാഭാവികമായ ഗര്‍ഭധാരണമാണ് ഏറ്റവും നവ്വത്. 30 വയസ്സിനു ശേഷം സ്വാഭാവിക ഗര്‍ഭധാരണം നടക്കുന്നതിന് ബുദ്ധിമുട്ടാണ്.

പ്രായം കൂടുമ്പോള്‍

പ്രായം കൂടുമ്പോള്‍

പ്രായം കൂടുന്തോറും അണ്ഡങ്ങളുടെ ഗുണനിലവാരം കുറഞ്ഞു കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ജനിയ്ക്കുന്ന കുട്ടികളില്‍ ജനിതക തകരാറുകള്‍ വളരെ കൂടുതലായിരിക്കും.

പുരുഷന്‍മാരുടെ പ്രായം

പുരുഷന്‍മാരുടെ പ്രായം

അമ്മയാവാന്‍ മാത്രമല്ല അച്ഛനാവുന്ന കാര്യത്തിലും ശ്രദ്ധ കൂടുതല്‍ തന്നെ വേണം. എന്നാല്‍ ഇന്നത്തെ കാലത്ത് എത്ര വൈകി കുട്ടികളുണ്ടാകുന്നുവോ അത്രയും വൈകിയാക്കാനാണ് പുരുഷന്‍മാര്‍ ശ്രമിക്കേണ്ടത്.

 അച്ഛനാകാന്‍ പ്രായം

അച്ഛനാകാന്‍ പ്രായം

മുപ്പത്തഞ്ച് വയസ്സിനുള്ളില്‍ അച്ഛനാകുന്നതാണ് ഏറ്റവും നല്ലത്. മാത്രമല്ല നാല്‍പ്പത് വയസ്സിനു ശേഷം ജനിയ്ക്കുന്ന കുട്ടികളിലും ജനിതക തകരാറിന് വളരെയധികം സാധ്യതയുണ്ട്.

 ഗര്‍ഭാശയത്തിലെ വ്യതിയാനങ്ങള്‍

ഗര്‍ഭാശയത്തിലെ വ്യതിയാനങ്ങള്‍

പ്രായം കൂടുന്തോറും ഗര്‍ഭാശയങ്ങളില്‍ വ്യതിയാനങ്ങള്‍ സംഭവിയ്ക്കും. ചിലപ്പോള്‍ ഗര്‍ഭപാത്രത്തില്‍ മുഴകളും പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നു. ഇതെല്ലാം ഗര്‍ഭധാരണത്തിന് പ്രശ്‌നമാവും.

ആമിതമായ ആര്‍ത്തവ വേദന

ആമിതമായ ആര്‍ത്തവ വേദന

അമിതമായ ആര്‍ത്തവ വേദന ഉള്ളവരിലും ഗര്‍ഭധാരണം പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഗര്‍ഭപാത്രത്തിന്റെ ഭിത്തിയുടെ വലിപ്പം കൂടുതന്നതാണ് കാരണം.

ചികിത്സ രണ്ടു പേര്‍ക്കും

ചികിത്സ രണ്ടു പേര്‍ക്കും

ഗര്‍ഭധാരണം നടന്നില്ലെങ്കില്‍ ചികിത്സ തേടേണ്ടത് സ്ത്രീക്ക് അല്ലെങ്കില്‍ പുരുഷന് മാത്രമല്ല. ഇരുവരും ഒരുമിച്ചാണ് ചികിത്സയ്ക്ക് വിധേയരാവേണ്ടത്.

English summary

When is the best time to get pregnant

When is the best time to have sex if we're trying to conceive? Read our expert advice.
Story first published: Thursday, May 26, 2016, 12:07 [IST]
X
Desktop Bottom Promotion