ഗര്‍ഭകാലത്ത് നന്നായ് ഭക്ഷണം കഴിച്ചില്ലങ്കില്‍

ഗര്‍ഭകാലത്ത് കൃത്യമായി ഭക്ഷണം കഴിച്ചില്ലെങ്കില്‍ അനുഭവിക്കേണ്ടിവരുന്ന പരിണിതഫലങ്ങള്‍

Subscribe to Boldsky

നിങ്ങള്‍ ഗര്‍ഭിണിയാണോ ? നിങ്ങള്‍ കൃത്യമായി ഭക്ഷണം കഴിക്കുന്നുണ്ടോ ? നിങ്ങള്‍ വര്‍ക്കിങ് വുമണ്‍ ആണെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ദിവസേനയുള്ള പ്രൊജക്റ്റിലും മീറ്റിങ്ങിലുമെല്ലാം മുഴുകിയിരിക്കേണ്ടതായ്‌വരാം. എന്നിരുന്നാലും നിങ്ങള്‍ അമ്മയാവാന്‍ പോവുകയാണെന്നത് മറക്കാന്‍ പാടില്ല.

ഗര്‍ഭകാലത്ത് കൃത്യമായി ഭക്ഷണം കഴിച്ചില്ലെങ്കില്‍ അനുഭവിക്കേണ്ടിവരുന്ന പരിണിതഫലങ്ങള്‍ എന്താണെന്ന് നിങ്ങള്‍ തീര്‍ച്ചയായും മനസിലാക്കേണ്ടതാണ്. നിങ്ങള്‍ എത്ര തിരക്കിട്ട ജീവിതും നയിക്കുന്നവരായാലും , നിങ്ങള്‍ അമ്മയാവാന്‍ തയ്യാറെടുക്കുന്ന സ്ത്രീ ആണെങ്കില്‍ നിങ്ങള്‍ മുന്‍ഗണന കൊടുക്കേണ്ടത് നിങ്ങളുടെ കുഞ്ഞിനാണ്. അമ്മ വാസ്തു നോക്കിയാല്‍ കുഞ്ഞിന് ആരോഗ്യം!!

എല്ലാ സ്ത്രീകളും കുഞ്ഞുങ്ങളും വ്യത്യസ്ഥമായിരിക്കും. എല്ലാ അമ്മമാര്‍ക്കും ഗര്‍ഭകാലത്ത് ശരിയായ അളവില്‍ ന്യുട്രിഷ്യന്‍സ് ആവിശ്യമാണ്. അമ്മയുടെയും കുഞ്ഞന്റെയും ആരോഗ്യത്തിന് ഉചിതമായ ഭക്ഷണക്രമം അത്യാവശ്യമാണ് .

കൃത്യമായ ന്യുട്രിഷ്യന്‍സ് ലഭിച്ചില്ലങ്കില്‍ ഇത് അമ്മയ്ക്കും കുഞ്ഞിനും ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. പൊതുവേ ഭാരക്കുറവുള്ള കുഞ്ഞ് ജനിക്കുന്നതും , ഗര്‍ഭച്ഛിദ്രം സംഭവിക്കുന്നതും , ന്യൂറല്‍ ടൂബ് ഡിഫക്ട് സംഭവിക്കുന്നതുമെല്ലാം ഉചിതമായ ഭക്ഷണക്രമം പിന്തുടരാത്തതിനാല്‍ ഉണ്ടാവുന്ന ന്യുട്രിഷ്യന്‍സിന്റെ കുറവിനാല്‍ ആണ്. ഉചിതമായ ഭക്ഷണക്രമം പിന്തുടരാത്തതിനാല്‍ അമ്മയ്ക്കും കുഞ്ഞിനും ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഇവിടെ വിവരിക്കുന്നു.

ന്യൂറോളജിക്കല്‍ ഡിസോഡര്‍

ഗര്‍ഭാവസ്ഥയില്‍ ഭക്ഷണം നന്നായ് കഴിച്ചില്ലങ്കില്‍ ശരിയായ അളവില്‍ ന്യുട്രിഷ്യന്‍സ് ലഭിക്കില്ല ഇത് ധാരാളം ന്യൂറോളജിക്കല്‍ ഡിസോഡര്‍ ഉണ്ടാക്കുന്നതാണ്. ചില കേസുകളില്‍ കുഞ്ഞിന് തലച്ചോറിന്റെയോ നട്ടല്ലിന്റെയോ വളര്‍ച്ച കുറയുന്നതാണ്. ചിലപ്പോള്‍ കുഞ്ഞിന് ബുദ്ധിക്കുറവ് സംഭവിക്കുന്നതുമാണ്.

ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടപ്പെടുന്ന അവസ്ഥ

നിങ്ങള്‍ പോഷകാഹാരകുറവുള്ള അമ്മയാണെങ്കില്‍ , ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിനെ നഷ്ടപ്പെടാനോ , ജനിച്ച് ദിനസങ്ങള്‍ക്കുള്ളില്‍ കുഞ്ഞ് മരണപ്പെടാനോ സാധ്യതയുണ്ട്. എന്നാല്‍ ഇന്നത്തെ കാലത്ത് ഇത് വളരെ കുറവാണ്. എന്നിരുന്നാലും ഭക്ഷണ കാര്യത്തില്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്

ഭാരകുറവ്

ഗര്‍ഭ കാലത്ത് അമ്മമാര്‍ക്ക് പോഷകാഹാരകുറവ് ഉണ്ടായാല്‍ ഇത് നിങ്ങളുടെ കുഞ്ഞിന് ഭാരക്കുറവ് ഉണ്ടാക്കുന്നു. ഉചിതമായ ഭക്ഷണക്രമം നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല കുഞ്ഞിനും ബാധിക്കുന്നു. ഇങ്ങനെ ഭാരക്കുറവുള്ള കുഞ്ഞ് ജനിച്ച് ദിവസങ്ങള്‍ക്കകം മരണപ്പെട്ടേക്കാം.

വളര്‍ച്ച കുറവ്

നിങ്ങള്‍ നന്നായ് ഭക്ഷണം കഴിച്ചില്ലങ്കില്‍ ഇത് നിങ്ങളുടെ കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കുന്നു. കുഞ്ഞിന് വളരെ പതുക്കെ മാത്രമേ വളര്‍ച്ച ഉണ്ടാവുള്ളു. കാരണം കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് ആവിശ്യമായ വിറ്റാമിന്‍സും മറ്റ് അത്യാവിശ്യ പോഷകങ്ങളും നിങ്ങളുടെ ശരീരത്തില്‍ കുറവായിരിക്കും.

കലോറി കുറവ്

ഗര്‍ഭ കാലത്ത് അമ്മമാര്‍ നന്നായ് ഭക്ഷണം കഴിച്ചില്ലങ്കില്‍ കുഞ്ഞിന്റെ വളര്‍ച്ച പൂര്‍ണമാവാതെ പ്രസവം നടക്കുന്നു. ഇത് ശരിയായ അളവില്‍ ന്യുട്രിഷ്യന്‍സും കലോറിയും ലഭിക്കാത്തതിനാലാവാം. അതിനാല്‍ ആദ്യത്തെ മൂനുമാസക്കാലം തീര്‍ച്ചയായും 2200 കലോറിയെങ്കിലും നിങ്ങള്‍ക്ക് ലഭിക്കേണ്ടതാണ്. രണ്ടാമത്തെയും മൂനാമത്തെയും ട്രിമ്‌സ്റ്ററില്‍ 2300 - 2500 വരെ കൂടുതല്‍ ലഭിക്കേണ്ടതാണ്.

ദിവസം 3 മീല്‍സ് കഴിക്കേണ്ടതാണ്

ദിവസവും 3 തവണയെങ്കിലും മീല്‍സ് കഴിക്കേണ്ടതാണ്. ഇതില്‍ നിന്ന് നിങ്ങളുടെ കുഞ്ഞിന് ആവിശ്യമുള്ള ന്യുട്രിഷ്യന്‍സ് ലഭിക്കുന്നതാണ്.

കാല്‍സ്യ കുറവ്

നിങ്ങളുടെ ശരീരത്തിന് കാല്‍സ്യം വളരെ അത്യാവശ്യമാണ്. ഗര്‍ഭകാലത്ത് നിങ്ങളുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് കാല്‍സ്യം അത്യാവശ്യമാണ്. കുഞ്ഞിന്റെ എല്ലുകളുടെ വളര്‍ച്ചയ്ക്ക് കാല്‍സ്യം ശരിയായ അളവില്‍ ലഭിക്കേണ്ടതാണ്. ഗര്‍ഭകാലത്ത് കാല്‍സ്യം അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.

Story first published: Friday, November 25, 2016, 12:02 [IST]
English summary

What Happens When Pregnant Mothers Don't Eat Properly?

let us delve more deeply into the various effects of an improper diet that can happen in a pregnant mother, here they are.
Please Wait while comments are loading...
Subscribe Newsletter