ഗര്‍ഭകാലത്തെ ഡയറ്റില്‍ ശ്രദ്ധിച്ചില്ലെങ്കില്‍

ഗര്‍ഭകാലത്ത് സ്ത്രീകള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ അങ്ങേയറ്റം ശ്രദ്ധിക്കണം, എങ്ങനെയെന്ന് നോക്കാം.

Posted By:
Subscribe to Boldsky

ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ അല്‍പം കൂടുതല്‍ വേണ്ട സമയമാണ് ഗര്‍ഭകാലം. ഗര്‍ഭകാലത്ത് ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ ദോഷം ചെയ്യും. ഭക്ഷണ കാര്യത്തിലെ കൃത്യനിഷ്ഠ തന്നെയാണ് അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യം നല്‍കുന്നത്. ഗര്‍ഭധാരണത്തിന് മുന്‍പ് ഇതെല്ലാം ചെയ്തിരിയ്ക്കണം

എന്തൊക്കെയാണ് പ്രധാനമായും ഡയറ്റില്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ഗര്‍ഭിണികളിലെ ഭക്ഷണക്രമം എപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ്. അല്ലാത്ത പക്ഷം അതുണ്ടാക്കുന്ന പ്രശ്‌നം കുഞ്ഞിനും അമ്മയ്ക്കും ഒരുപോലെ ഹാനീകരമാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

പാലും പാലുല്‍പ്പന്നങ്ങളും

പാലും പാലുല്‍പ്പന്നങ്ങളും ഭക്ഷണത്തില്‍ നിന്നും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. കുഞ്ഞിനും അമ്മയ്ക്കും ആവശ്യമായ പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിന്‍ എന്നിവ പാലില്‍ നിന്നും പാലുല്‍പ്പന്നങ്ങളില്‍ നിന്നും ലഭിയ്ക്കുന്നു.

ധാന്യങ്ങള്‍ കഴിയ്ക്കുക

ഗര്‍ഭിണികള്‍ ഒരിക്കലും അവരുടെ ആഹാര രീതിയില്‍ നിന്നും ഒഴിച്ചു കൂടാത്ത ഒന്നാണ് ധാന്യങ്ങള്‍. പച്ചക്കറികള്‍ ധാരാളം കഴിയ്ക്കുന്നുണ്ടെങ്കിലും ദിവസവും 45 ഗ്രാം എങ്കിലും ധാന്യങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കണം.

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളുമാണ് മറ്റൊന്ന്. ഇത് ശരീരഭാരം വര്‍ദ്ധിയ്ക്കാതെയും ശരീരത്തിനും കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും ആവശ്യമായ പ്രോട്ടീന്‍ നല്‍കുന്നു.

മത്സ്യം, ഇറച്ചി ഉത്പ്പന്നങ്ങള്‍

മത്സ്യം, ഇറച്ചി ഉത്പ്പന്നങ്ങളാണ് മറ്റൊന്ന്. സ്ഥിരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും ഭക്ഷണത്തിന്റെ ഭാഗമാക്കേണ്ടത് തന്നെയാണ് ഇവ.

ദ്രവപദാര്‍ത്ഥങ്ങള്‍

വെള്ളം മാത്രമല്ല ദ്രാവക രൂപത്തില്‍ നിറയെ പ്രോട്ടീന്‍ അടങ്ങിയ ജ്യൂസുകളും മറ്റും ശീലമാക്കാം. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും ബുദ്ധിവികാസത്തിനും സഹായിക്കുന്നു.

കൊഴുപ്പ്

കൊഴുപ്പ് കുറവ് കഴിയ്ക്കാനാണ് എപ്പോഴും എല്ലാവരും ഉപദേശിയ്ക്കുക. എന്നാല്‍ ആരോഗ്യത്തിന് ദോഷകരമല്ലാത്ത കൊഴുപ്പ് കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതിലെ സാച്ചുറേറ്റഡ് ഫാറ്റ് ശാരീരികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

പ്രഭാത ഭക്ഷണത്തിനു മുന്‍പ്

ഗര്‍ഭിണികള്‍ പ്രഭാത ഭക്ഷണത്തിനു മുന്‍പ് ഒരു ഗ്ലാസ്സ് പശുവിന്‍ പാല്‍ ശീലമാക്കുക. അല്ലെങ്കില്‍ ബദാംമില്‍ക്ക് ആയാലും നല്ലതാണ്.

പ്രഭാത ഭക്ഷണം

പ്രഭാത ഭക്ഷണത്തിന് ഒരു ബൗള്‍ നിറയെ പഴം ശീലമാക്കാം. ഉപ്പുമാവ് ഓട്‌സ് എന്നിവയും കഴിയ്ക്കാം.

ഉച്ചഭക്ഷണം

ഉച്ചഭക്ഷണം വിഭവസമൃദ്ധമായിരിയ്ക്കണം. അരിഭക്ഷണം നിര്‍ബന്ധമായിരിക്കണം. ഇതോടൊപ്പം കാരറ്റ് അല്‍പം തൈരില്‍ അരിഞ്ഞിട്ടത് ശീലമാക്കുക.

ചായയോടൊപ്പം

കാരറ്റ് ഇഡ്‌ലി ശീലമാക്കുക. അല്ലെങ്കില്‍ ബ്രഡ് കട്‌ലറ്റ് പോലുള്ള സ്‌നാക്‌സ് ശീലമാക്കാം.

അത്താഴത്തിന്

അത്താഴം എപ്പോഴും വളരെ കുറച്ച് മാത്രമേ കഴിയ്ക്കാന്‍ പാടുകയുള്ളൂ. അല്‍പം ചോറ് പച്ചക്കറികളുടെ സാലഡ് കറി എന്നിവ ശീലമാക്കാണം. കിടക്കാന്‍ നേരം അല്‍പം കാരറ്റ് ജ്യൂസ് കഴിയ്ക്കാം.

English summary

The Right Indian Diet During Pregnancy

Is your mom’s or neighbor’s differing advice for pregnancy foods adding to confusion? Reading the Indian diet during pregnancy.
Please Wait while comments are loading...
Subscribe Newsletter