കുട്ടികള്‍ വേണ്ട, അമ്പരപ്പിയ്ക്കും ഈ കാരണങ്ങള്‍

അച്ഛനും അമ്മയും ആവുന്നതില്‍ നിന്ന് ഇന്നത്തെ തലമുറയെ വിലക്കുന്ന ചില അസാധാരണ കാരണങ്ങള്‍ നോക്കാം.

Posted By:
Subscribe to Boldsky

പല ദമ്പതിമാരും സ്ഥിരം പറയുന്ന പല്ലവിയാണ് ഇപ്പോള്‍ കുട്ടികള്‍ വേണ്ട, പ്രശ്‌നങ്ങളും ബാധ്യതകളും തീര്‍ന്നിട്ട് കുട്ടികളെക്കുറിച്ച് ആലോചിച്ചാല്‍ മതി എന്ന്. എന്നാല്‍ പ്രായം വര്‍ദ്ധിയ്ക്കുന്നതോടെ തന്നെ കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യതയും ഇല്ലാതാവുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം.

പിന്നീട് എത്ര ആഗ്രഹിച്ചാലും കുട്ടികള്‍ ഉണ്ടാവാത്ത അവസ്ഥ എത്രത്തോളെ ഭീകരമാണെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? പുരുഷന്റെ വന്ധ്യതയെ തോല്‍പ്പിക്കും ഭക്ഷണങ്ങള്‍

പല അസാധാരണമായ കാരണങ്ങള്‍ കൊണ്ടും ചിലപ്പോള്‍ കുട്ടികള്‍ വേണ്ടെന്ന് പറയുന്ന ഭാര്യാ-ഭര്‍ത്താക്കന്‍മാരുണ്ട്. കുട്ടികളായാല്‍ ഉത്തരവാദിത്വം കൂടും എന്നൊക്കെ പറയുന്നവര്‍. എന്ത് കാരണങ്ങള്‍ കൊണ്ടാണ് കുട്ടികള്‍ വേണ്ടെന്ന് ഓരോരുത്തരും പറയുന്നത് എന്ന് നോക്കാം.

കരിയര്‍ തന്നെ പ്രധാന പ്രശ്‌നം

കരിയര്‍ തന്നെയാണ് പ്രധാന കാരണം. പലപ്പോഴും കരിയറിന് പ്രാധാന്യം നല്‍കുന്നവര്‍ കുട്ടികള്‍ എന്ന ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പലപ്പോഴും തയ്യാറാവില്ല.

സാമ്പത്തിക പ്രശ്‌നങ്ങള്‍

സാമ്പത്തികമായുള്ള പ്രശ്‌നങ്ങള്‍ എല്ലാം തന്നെ മാറിയിട്ട് മതി കുടുംബവും കുട്ടികളും എന്ന് വിചാരിയ്ക്കുന്നവരാണ് പലരും. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ മാറാന്‍ കാത്തിരുന്നാല്‍ പലപ്പോഴും പ്രായം കൂടും എന്നല്ലാതെ മാറ്റങ്ങളൊന്നും സംഭവിയ്ക്കില്ല. നിങ്ങള്‍ക്ക് ഇരട്ടക്കുട്ടികളോ, ലക്ഷണങ്ങള്‍ ഇതാ...

രോഗങ്ങള്‍

ഇതൊരു വിചിത്രമായ കാരണം തന്നെയാണ്. ഓരോ ദിവസവും പുതുതായി ഉണ്ടാകുന്ന രോഗങ്ങളെ പേടിച്ച് കുട്ടികള്‍ വേണ്ടെന്ന് വെയ്ക്കുന്നവരും ചില്ലറയല്ല.

ജനസംഖ്യയും കുട്ടികളും

ചില സാമൂഹ്യ ജീവികളാണ് ഇത്തരമൊരു ചിന്തയുമായി മുന്നോട്ട് പോവുന്നത്. ജനസംഖ്യ വര്‍ദ്ധിക്കും അതുകൊണ്ട് കുട്ടികള്‍ വേണ്ടെന്ന് വെയ്ക്കുന്നവര്‍.

ഗര്‍ഭധാരണത്തിന്റെ ദോഷവശങ്ങള്‍

ഗര്‍ഭധാരണത്തിന്റെ ദോഷവശങ്ങളെ പേടിച്ച് കുട്ടികളെ വേണ്ടെന്ന് വെയ്ക്കുന്നവരും കുറവല്ല. ഭാരം വര്‍ദ്ധിക്കുക, സ്‌ട്രെച്ച് മാര്‍ക്ക് തുടങ്ങിയവയിലൊക്കെ ആകുലപ്പെടുന്ന വിഭാഗം.

കുട്ടികളെ നോക്കാന്‍ വയ്യ

കുട്ടികളെ നോക്കാന്‍ വയ്യെന്ന് പറയുന്നവരും കുറവല്ല. പ്രത്യേകിച്ച് സ്ത്രീകള്‍, ഈ കാരണം കൊണ്ടും കുട്ടികള്‍ വേണ്ടെന്ന് വെയ്ക്കുന്നവരുണ്ട്.

ആഗ്രഹപൂര്‍ത്തീകരണത്തിന്

ചിലര്‍ക്ക് ജീവിതത്തില്‍ ചില ആഗ്രഹങ്ങള്‍ വളരെ തീവ്രമായിരിക്കും. യാത്ര ചെയ്യാനും സാമൂഹ്യ സേവനങ്ങള്‍ നടത്താനും എല്ലാം. എന്നാല്‍ ഇത് കൊണ്ട് കുട്ടികള്‍ വേണ്ടെന്ന് വെയ്ക്കുന്ന വിഭാഗവും കുറവല്ല.

English summary

Strange Reasons Why Some People Do Not Want Children

Are you really ready to have kids? Do you feel that it is okay not to want children?..
Please Wait while comments are loading...
Subscribe Newsletter