For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ടാമതൊരു കുഞ്ഞിന് തയ്യാറെടുക്കുമ്പോള്‍

|

ദമ്പതികളില്‍ പലരും പലപ്പോഴും നാം ഒന്ന് നമുക്കൊന്ന് എന്ന ചിന്താഗതിയില്‍ ഉള്ളവരായിരിക്കും. എന്നാല്‍ പലപ്പോഴും പലരും രണ്ടാമതൊരു കുട്ടിയ്ക്കു വേണ്ടി ശ്രമിക്കാറുണ്ട്. രണ്ടാമതൊരു കുട്ടിയ്ക്ക വേണ്ടി തയ്യാറെടുക്കുമ്പോള്‍ അമ്മമാര്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.

കാരണം കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ അമ്മമാരുടേയും അതിനൊപ്പം അച്ഛന്റേയും ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയാണ് എന്നത് തന്നെ. എന്നാല്‍ അമ്മമാര്‍ക്കാണ് കുട്ടികളുടെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ ഉണ്ടാവുന്നത് എന്നത് കാര്യം.

എന്ത് തന്നെയായാലും രണ്ടാമതൊരു കുട്ടിയ്ക്കായി തയ്യാറെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്തൊക്കൈയെന്ന് നോക്കാം. കുഞ്ഞുണ്ടാകാന്‍ സെക്‌സ് ടിപ്‌സ്‌

 ആദ്യത്തെ കുട്ടിയെ പഠിപ്പിക്കേണ്ട ചിലത്

ആദ്യത്തെ കുട്ടിയെ പഠിപ്പിക്കേണ്ട ചിലത്

എന്തിനും ഏതിനും അമ്മയെ ആശ്രയിക്കുന്നവരാകും എപ്പോഴും കുട്ടികള്‍. എന്നാല്‍ തന്റെ ലോകത്തേക്ക് മറ്റൊരാള്‍ കൂടി വരുന്നുണ്ടെന്ന് മൂത്ത കുട്ടിയെ പറഞ്ഞ് മനസ്സിലാക്കുക. അതുകൊണ്ട് തന്നെ സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ അവരെ പ്രാപ്രതരാക്കണം.

രണ്ടാമതൊരു ഹണിമൂണ്‍

രണ്ടാമതൊരു ഹണിമൂണ്‍

വിവാഹം കഴിഞ്ഞ് ആദ്യ നാളുകളില്‍ ഹണിമൂണിനു പോകുന്നവരെ കുറിച്ച് കേട്ടിരിയ്ക്കും. എന്നാല്‍ കുട്ടികള്‍ ആയതിനു ശേഷം ഹണിമൂണിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാവില്ല ആരും. എന്നാല്‍ ജീവിതത്തില്‍ രണ്ടാമതൊരു കുട്ടി കൂടി വരുമ്പോള്‍ പലപ്പോഴും തങ്ങളുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കൊന്നും സമയം തികയാതെ വരും. അതുകൊണ്ട് കുട്ടികളാവുന്നതിനു മുന്‍പ് തന്നെ ഹണിമൂണ്‍ പ്ലാന്‍ ചെയ്യാം.

സമ്പാദ്യം തുടങ്ങാം

സമ്പാദ്യം തുടങ്ങാം

അമ്മമാരാണ് പലപ്പോഴും മക്കളുടെ കാര്യത്തില്‍ ആധി കാണിയ്ക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ ഭാവിയിലേക്ക് എന്തെങ്കിലും സമ്പാദിച്ച് വെയ്ക്കണമെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഒറ്റയ്ക്ക് യാത്ര പോകാം

ഒറ്റയ്ക്ക് യാത്ര പോകാം

യാത്ര പോകാന്‍ ഇഷ്ടമുള്ളവരാണെങ്കില്‍ പലപ്പോഴും കുട്ടികളായ ശേഷം യാത്ര പോകാം എന്ന പദ്ധതി ശരിയാവില്ല. അതുകൊണ്ട് തന്നെ കുട്ടികള്‍ക്കായി തയ്യാറെടുക്കുന്നതിനു മുന്‍പ് യാത്ര പോകണമെങ്കില്‍ അതാവാം.

 വീട്ടിലെ അടുക്കും ചിട്ടയും

വീട്ടിലെ അടുക്കും ചിട്ടയും

മാതാപിതാക്കളെ കണ്ടാണ് കുട്ടികള്‍ പഠിയ്ക്കുക. അതുകൊണ്ട് അടുക്കും ചിട്ടയും വീട്ടില്‍ നിന്ന് തന്നെ തുടങ്ങാം. മാത്രമല്ല ജീവിതത്തില്‍ ആളുകളുടെ എണ്ണം കൂടുമ്പോള്‍ അവര്‍ക്കായി വീടൊരുക്കുന്നതും നല്ലതാണ്.

ആരോഗ്യകരമായ ശീലങ്ങള്‍

ആരോഗ്യകരമായ ശീലങ്ങള്‍

ആരോഗ്യകരമായ പല ശീലങ്ങളും ജീവിതത്തില്‍ വളര്‍ത്തിയെടുക്കാം. യോഗ, നടത്തം, ചെറിയ വ്യായാമങ്ങള്‍ തുടങ്ങിയവയെല്ലാം ജീവിത്തില്‍ സുഗന്ധം നിറയ്ക്കും.

English summary

Six things every mother should do before planning a second baby

We are not talking about folic acid pills and checking blood pressure, but some practical stuff you need to do before the second baby arrives.
Story first published: Friday, August 26, 2016, 12:59 [IST]
X
Desktop Bottom Promotion