ഗര്‍ഭാവസ്ഥയില്‍ മഞ്ഞളിന്റെ ഉപയോഗം

ഗര്‍ഭിണികളുടെ ആരോഗ്യത്തിന് മഞ്ഞളിന്റെ ഉപയോഗം നല്ലതാണോ എന്ന് നോക്കാം.

Posted By:
Subscribe to Boldsky

ഗര്‍ഭിണികള്‍ ആരോഗ്യകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതിന്റെ ആവശ്യം വളരെ വലുതാണ്. കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യം ഒരു പോലെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അമ്മയ്ക്ക് തന്നെയാണ് ഉള്ളത്.

അതുകൊണ്ട് തന്നെ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്നത് പലപ്പോഴും സംശയമുള്ളതാണ്. ഗര്‍ഭാവസ്ഥയില്‍ ഈന്തപ്പഴം കഴിച്ചാല്‍

മഞ്ഞള്‍ ഗര്‍ഭിണികള്‍ ഉപയോഗിക്കുന്നത് ദോഷമാണോ ഗുണമാണോ ഉണ്ടാക്കുന്നത് എന്ന് പലര്‍ക്കും അറിയില്ല. മഞ്ഞള്‍ ഉപയോഗിക്കുന്നതിലൂടെ ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ആരോഗ്യഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

ജനിതക പ്രശ്‌നങ്ങള്‍

ജനിതക പ്രശ്‌നങ്ങള്‍ പലപ്പോഴും നവജാത ശിശുക്കളില്‍ ഉണ്ടാക്കുന്ന പ്രശ്‌നം ചില്ലറയല്ല. മഞ്ഞളിന്റെ ഉപയോഗം ഗര്‍ഭസ്ഥ ശിശുക്കളില്‍ ജനിതക പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും.

മദ്യപിക്കുന്ന അമ്മമാര്‍

മദ്യപിയ്ക്കുന്ന അമ്മമാരില്‍ ഗര്‍ഭസ്ഥ ശിശുവിന് പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്നു. എന്നാല്‍ മഞ്ഞള്‍ ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്നു. സുരക്ഷിതമല്ലാത്ത സെക്‌സ് വന്ധ്യതയ്ക്ക് കാരണം

ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍

കാലില്‍ നീര് വീഴ്ച ഉണ്ടാകുന്നത് ഗര്‍ഭിണികളില്‍ സാധാരണമാണ്. ഇതിനെയെല്ലാം പ്രതിരോധിയ്ക്കാന്‍ മഞ്ഞളിന്റെ ഉപയോഗത്തിലൂടെ സാധിയ്ക്കുന്നു.

അണുബാധ

അണുബാധ പെട്ടെന്ന് ഗര്‍ഭിണികളില്‍ ബാധിയ്ക്കാനിടയുണ്ട്. ഇതിനെ പ്രതിരോധിയ്ക്കാനും മഞ്ഞള്‍ ഉപയോഗത്തിലൂടെ സാധിയ്ക്കുന്നു.

ദഹനപ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും ഗര്‍ഭിണികളില്‍ സാധാരണമാണ്. ഇതിനെ പ്രതിരോധിയ്ക്കാനും ദഹനം സുഗമമാക്കാനും മലബന്ധത്തെ തടുക്കാനും മഞ്ഞളിന് കഴിയും.

English summary

Is Taking Turmeric Safe During Pregnancy

Turmeric have lot of medicinal values but, is it safe to take turmeric during pregnancy? Well, here is the answer for all your queries
Please Wait while comments are loading...
Subscribe Newsletter