For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത് ആന്റി ബയോട്ടിക് കഴിയ്ക്കാമോ?

ഗര്‍ഭകാലത്തെ അവസാനഘട്ടത്തില്‍ ആന്‍റിബയോട്ടിക്കുകള്‍ കഴിക്കുന്നത് കുറച്ച് കൂടി സുരക്ഷിതമാണെന്നും

By Lekhaka
|

ഗര്‍ഭകാലത്തെ കുറിച്ച് ഉത്കണ്ഠയുള്ള, അമ്മയാകാന്‍ തയ്യാറെടുക്കുന്ന സ്ത്രീയാണോ നിങ്ങള്‍? ഗര്‍ഭകാലത്ത് ആന്‍റിബയോട്ടിക്സ് കഴിക്കുന്നതിനെ കുറിച്ച് സംശയമുള്ളവരാണോ നിങ്ങള്‍? അങ്ങിനെയെങ്കില്‍ വിഷമിക്കേണ്ട.. നിങ്ങളെ സഹായിക്കാന്‍ ഞങ്ങളുണ്ട്. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധിക്കേണ്ട ഘട്ടങ്ങളിലൊന്നാണ് ഗര്‍ഭകാലം. പ്രധാനമായും അവളുടെ ആരോഗ്യവും വയറ്റില്‍ വളരുന്ന കുഞ്ഞിന്‍റെ സൗഖ്യവും. ഗര്‍ഭസമയത്ത്‌ പങ്കാളിയുടെ ആസക്തി.....

വയറ്റില്‍ വളരുന്ന കുഞ്ഞിന്‍റെ പരിപാലനത്തിനും, ശേഷം കുഞ്ഞിനെ പ്രസവിക്കാനുമെല്ലാമായി ഒരു ഗര്‍ഭിണിയുടെ ശരീരം സ്വയം എടുക്കുന്ന തയ്യാറെടുപ്പുകള്‍ അത്ര നിസ്സാരമായ കാര്യമല്ല. അതുകൊണ്ട് ഗര്‍ഭകാലത്ത് ഒരു ഗര്‍ഭിണി പല തരത്തിലുള്ള ശാരീരിക വിഷമതകള്‍ നേരിടേണ്ടി വരും.

ഉദാഹരണത്തിന്, ഗര്‍ഭാരംഭകാലത്തെ ചര്‍ദ്ദി, ശരീരം തടിക്കുന്നത്, വയറിളക്കം, പുറം വേദന, തൂക്കം വര്‍ധിക്കുന്നത്, ശരീരഭാഗങ്ങളില്‍ നീര്‍ക്കെട്ട് എന്നിങ്ങനെ. പ്രസവസമയത്ത് സ്ത്രീകള്‍ ആന്‍റിബയോട്ടിക്കുകള്‍ കഴിക്കുന്നത് സുരക്ഷിതമാണോ അല്ലയോ എന്ന് നമുക്ക് നോക്കാം.

മാനസികാവസ്ഥയില്‍ മാറ്റം

മാനസികാവസ്ഥയില്‍ മാറ്റം

ശാരീരിക വിഷമതകളോടൊപ്പം ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം ഈ സമയം സ്ത്രീകളുടെ മാനസികാവസ്ഥയില്‍ കൂടെ കൂടെ ചാഞ്ചാട്ടമുണ്ടാകുകയും, അതോടൊപ്പം മുന്‍കോപവും ഉത്‌ക്കണ്‌ഠയുമെല്ലാം കൂടുതലും ആയിരിക്കും.

ആന്‍റിബയോട്ടിക്കുകള്‍

ആന്‍റിബയോട്ടിക്കുകള്‍

എല്ലാവര്‍ക്കും അറിയാവുന്നത് പോലെ, മനുഷ്യശരീരത്തില്‍ അസുഖങ്ങള്‍ പരത്തുന്ന അപകടകാരികളായ സൂക്ഷ്മാണുക്കളെ തുരത്താന്‍ നമ്മുടെ ശരീരത്തെ പ്രാപ്തരാക്കുന്നതിനായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ഏറ്റവും ശക്തിയുള്ള മരുന്നുകളാണ് ആന്‍റിബയോട്ടിക്കുകള്‍. ഇങ്ങനെയുള്ള ആന്‍റിബയോട്ടിക്കുകള്‍ പ്രസവസമയത്ത് സ്ത്രീകള്‍ കഴിക്കുന്നത് സുരക്ഷിതമാണോ അല്ലയോ എന്ന് നമുക്ക് നോക്കാം.

എന്താണ് ആന്‍റിബയോട്ടിക്കുകള്‍?

എന്താണ് ആന്‍റിബയോട്ടിക്കുകള്‍?

ആന്‍റിബയോട്ടിക്കുകള്‍ എന്നാല്‍, ബാക്റ്റീരിയകളും വൈറസുകളും മറ്റ് പല രോഗാണുക്കളും മൂലമുണ്ടാകുന്ന വൈറല്‍ ഫ്ലൂ, യീസ്റ്റ് ഇന്‍ഫെക്ഷന്‍, ബാക്ട്ടീരിയല്‍ ഇന്‍ഫെക്ഷന്‍ തുടങ്ങിയ പകര്‍ച്ചവ്യാധികളും രോഗങ്ങളും സുഖപ്പെടുത്താനായി ഉപയോഗിക്കുന്ന മരുന്നുകളാണ്.

എന്താണ് ആന്‍റിബയോട്ടിക്കുകള്‍?

എന്താണ് ആന്‍റിബയോട്ടിക്കുകള്‍?

ആന്‍റിബയോട്ടിക്കുകള്‍ ശരീരത്തിനുള്ളില്‍ പ്രവേശിച്ചതിന് ശേഷം ഉള്ളിലുള്ള രോഗകാരണമായ രോഗാണുവിനെ നശിപ്പിക്കുകയോ അതിന്‍റെ വളര്‍ച്ച തടയുകയോ ചെയ്യുന്നു. ഇത് വഴി അസുഖം സുഖപ്പെടുത്തുകയും ചെയ്യുന്നു.

എന്താണ് ആന്‍റിബയോട്ടിക്കുകള്‍?

എന്താണ് ആന്‍റിബയോട്ടിക്കുകള്‍?

സാധാരണഗതിയില്‍ ആന്‍റിബയോട്ടിക്കുകള്‍ നിശ്ചിത ദിവസത്തേക്കാണ് കഴിക്കുന്നത്. ആന്‍റിബയോട്ടിക്ക് മരുന്ന് കഴിക്കുന്ന സമയത്ത് അത് ഒരു ദിവസം പോലും മുടക്കാന്‍ പാടുള്ളതല്ല. കാരണം, മുടക്കം വരുത്തുന്നത് അതിന്‍റെ ഫലപ്രാപ്തിയെ ബാധിക്കും. ആന്‍റിബയോട്ടിക്കുകളില്‍ ശക്തിയുള്ള രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ന്നിട്ടുള്ളതിനാല്‍ അവയ്ക്ക് ചില പാര്‍ശ്വഫലങ്ങളുമുണ്ട്.

 പ്രസവകാലവും ആന്‍റിബയോട്ടിക്കും

പ്രസവകാലവും ആന്‍റിബയോട്ടിക്കും

നമ്മള്‍ എല്ലാവരെയുംപോലെ തന്നെ ഗര്‍ഭിണികളും അസുഖങ്ങളില്‍ നിന്ന് ഒഴിവുള്ളവരല്ല. അവര്‍ക്ക് ഏത് സമയത്തും വൈറല്‍ ഫ്ലൂ, യീസ്റ്റ് ഇന്‍ഫെക്ഷന്‍, ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ തുടങ്ങിയ രോഗങ്ങള്‍ വരാം. രോഗം കൂടുതലാണെങ്കില്‍ ആന്‍റിബയോട്ടിക്കുകള്‍ ആവശ്യം വരും.

ആന്‍റിബയോട്ടിക്കുകള്‍ കഴിക്കുന്നത് സുരക്ഷിതമാണോ?

ആന്‍റിബയോട്ടിക്കുകള്‍ കഴിക്കുന്നത് സുരക്ഷിതമാണോ?

ഒരു ഗവേഷണത്തില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം, ആന്‍റി ബയോട്ടിക്കുകളില്‍ ചിലത് ഗര്‍ഭിണിയായ സ്ത്രീ കഴിച്ചാല്‍ അത് വയറ്റിലുള്ള കുഞ്ഞിനെ ബാധിക്കുകയും, കുഞ്ഞ് ജനിക്കുമ്പോള്‍ ആസ്ത്മ രോഗം വരാനുള്ള സാധ്യതയും ഉണ്ടെന്നാണ്.

ആന്‍റിബയോട്ടിക്കുകള്‍ കഴിക്കുന്നത് സുരക്ഷിതമാണോ?

ആന്‍റിബയോട്ടിക്കുകള്‍ കഴിക്കുന്നത് സുരക്ഷിതമാണോ?

അതിനാല്‍ തന്നെ ആന്‍റിബയോട്ടിക്കുകള്‍ കഴിക്കുന്നതിന് മുന്‍പ് നിങ്ങളുടെ ഡോക്ടറോട് സംസാരിക്കുകയും, കഴിക്കേണ്ട ആവശ്യം വന്നാല്‍ തന്നെ മരുന്നിന്‍റെ അളവ് കുറവാണെന്ന് ഉറപ്പുവരുത്തുകയും വേണം.

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം

ഗര്‍ഭകാലത്തെ അവസാനഘട്ടത്തില്‍ ആന്‍റിബയോട്ടിക്കുകള്‍ കഴിക്കുന്നത് കുറച്ച് കൂടി സുരക്ഷിതമാണെന്നും പറയപ്പെടുന്നു. അതും നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം.

English summary

Is It Safe To Take Antibiotics During Pregnancy?

Let us find out here if it is actually safe to take antibiotics or not during pregnancy.
Story first published: Friday, December 2, 2016, 11:21 [IST]
X
Desktop Bottom Promotion