ഗര്‍ഭിണികള്‍ മധുരം കഴിയ്ക്കുമ്പോള്‍

ഗര്‍ഭകാലത്ത് ശര്‍ക്കര കഴിയ്ക്കുന്നത് നല്ലതാണോ ചീത്തയാണോ എന്ന് നോക്കാം.

Posted By:
Subscribe to Boldsky

ഗര്‍ഭ കാലത്ത് സ്ത്രീകള്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിലാണ്. പലപ്പോഴും ഭക്ഷണത്തില്‍ നമ്മള്‍ വരുത്തുന്ന ചില തെറ്റുകളാണ് അബോര്‍ഷനും മാസം തികയാതെ ഉള്ള പ്രസവത്തിനും കാരണമാകുന്നത്. ഗര്‍ഭത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിലാണ് അല്‍പം ശ്രദ്ധ കൂടുതല്‍ വേണ്ടത്.

പ്രത്യേകിച്ച് ഭക്ഷണ കാര്യങ്ങളില്‍. ഭക്ഷണത്തില്‍ മധുരം ഉള്‍പ്പെടുത്താം. എന്നാല്‍ ശര്‍ക്കര കഴിയ്ക്കുന്നത് ഗര്‍ഭിണികള്‍ക്ക് ഗുണമാണോ അതോ ദോഷമാണോ എന്ന് പലര്‍ക്കും അറിയില്ല. ചുംബനം ഗര്‍ഭധാരണം തടയും?

എന്നാല്‍ ഗര്‍ഭകാലത്ത് ശര്‍ക്കര കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്തൊക്കെയാണ് ശര്‍ക്കര കഴിയ്ക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം.

രക്തം ശുദ്ധീകരിയ്ക്കുന്നു

ശര്‍ക്കര കൃത്യമായ അളവില്‍ കഴിയ്ക്കുന്നത് ഗര്‍ഭിണികളില്‍ രക്തം ശുദ്ധീകരിയ്ക്കപ്പെടുന്നു. മാത്രമല്ല ഇത് ഗര്‍ഭസ്ഥശിശുവിനും ഗുണം ചെയ്യുന്നു.

ആന്റി ഓക്‌സിഡന്റ് കലവറ

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് ശര്‍ക്കര. ഇത് കോശങ്ങളുടെ നാശത്തെ തടയുന്നു, മാത്രമല്ല ബീജത്തിന്റെ വളര്‍ച്ചയേയും സഹായിക്കുന്നു. സെക്‌സ്‌ കൂടിയാലും കുറഞ്ഞാലും ഗര്‍ഭം വൈകും!!

അനീമിയയെ ചെറുക്കുന്നു

ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഒരു പ്രശ്‌നമാണ് അനീമിയ. അനീമിയയെ തടയുന്നതിന് ശര്‍ക്കരയുടെ ഉപയോഗം കാരണമാകുന്നു.

ദഹനപ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും ശര്‍ക്കരയ്ക്ക് കഴിയപം. ഗര്‍ഭിണികളില്‍ മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ പരിഹരിയ്ക്കാന്‍ ഉത്തമമാണ് ശര്‍ക്കര.

സന്ധിവേദന പരിഹരിയ്ക്കുന്നു

കൈകാല്‍ വേദന ഗര്‍ഭകാലത്ത് സ്ഥിരമാണ്. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ ശര്‍ക്കര ഉപയോഗിക്കുന്നത് നല്ലതാണ്.

ചര്‍മ്മത്തിന് തിളക്കം

സൗന്ദര്യസംരക്ഷണത്തിന് തല്‍ക്കാലത്തേക്ക് സ്‌റ്റോപ് പറയുന്ന കാലമാണ് ഗര്‍ഭകാലം. എന്നാല്‍ ശര്‍ക്കര കഴിയ്ക്കുന്നത് ശരീരത്തിന്ഡറെ നിറവും തിളക്കവും നിലനിര്‍ത്തും.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദത്തെ തകര്‍ക്കുന്നതാണ് പലപ്പോഴും പലരുടേയും ഗര്‍ഭകാലഘട്ടം. എന്നാല്‍ രക്തസമ്മര്‍ദ്ദത്തെ വരുതിയിലാക്കാന്‍ ശര്‍ക്കര കഴിയ്ക്കുന്നതിലൂടെ കഴിയുന്നു.

English summary

Is It Safe To Consume Jaggery During Pregnancy

As an expecting mom you need to be doubly sure of consuming jaggery during pregnancy. Know about health benefits of jaggery.
Please Wait while comments are loading...
Subscribe Newsletter