For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാല സെക്‌സ്‌ കുഞ്ഞിനെ വേദനിപ്പിയ്‌ക്കുമോ?

|

ഗര്‍ഭകാലം ആശകളുടേയും അതേ സമയം ആശങ്കകളുടേയും കാലമാണ്‌. എന്തു ചെയ്യാം, എന്തു ചെയ്‌തു കൂടാ എന്ന ആശങ്കളുള്ള കാലം.

ഗര്‍ഭകാലസംശയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌ ഗര്‍ഭകാല സെക്‌സ്‌. ഇത്‌ അബോര്‍ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ വരുത്തുമോയെന്ന സംശയം പലര്‍ക്കുമുണ്ട്‌. ഇത്തരം സംശയങ്ങള്‍ ഉള്ളവരല്ലെങ്കില്‍ പോലും ഗര്‍ഭകാലത്തെ സെക്‌സ്‌ യൂട്രസിനുള്ളിലെ കുഞ്ഞിനെ വേദനിപ്പിയ്‌ക്കുമോയെന്ന സംശയം പലര്‍ക്കുമുണ്ട്‌.

ഗര്‍ഭകാല സെക്‌സ്‌ വാസ്‌തവത്തില്‍ കുഞ്ഞിനെ വേദനിപ്പിയ്‌ക്കമോ, ഇതേക്കുറിച്ചു കൂടുതലറിയൂ,

ഗര്‍ഭകാല സെക്‌സ്‌ കുഞ്ഞിനെ വേദനിപ്പിയ്‌ക്കുമോ?

ഗര്‍ഭകാല സെക്‌സ്‌ കുഞ്ഞിനെ വേദനിപ്പിയ്‌ക്കുമോ?

സാധാരണ ഗതിയില്‍ ഗര്‍ഭകാല സെക്‌സ്‌ കുഞ്ഞിനെ വേദനിപ്പിയ്‌ക്കുമെന്ന ന്യായങ്ങള്‍ക്കടിസ്ഥാനമില്ല. കാരണം കുഞ്ഞ്‌ യൂട്രസിനുള്ളിലാണ്‌ രൂപപ്പെടുന്നത്‌. ഗര്‍ഭാശയമുഖവും ആവരണവുമെല്ലാം കുഞ്ഞിനെ കാത്തു സംരക്ഷിയ്‌ക്കുന്നു.

ഗര്‍ഭകാല സെക്‌സ്‌ കുഞ്ഞിനെ വേദനിപ്പിയ്‌ക്കുമോ?

ഗര്‍ഭകാല സെക്‌സ്‌ കുഞ്ഞിനെ വേദനിപ്പിയ്‌ക്കുമോ?

ഗര്‍ഭത്തിന്റെ ആദ്യമാസങ്ങളില്‍, പ്രത്യേകിച്ച്‌ ആദ്യ മൂന്നു മാസങ്ങളില്‍ സ്‌ത്രീയ്‌ക്ക്‌ മര്‍ദമേല്‍പ്പിയ്‌ക്കുന്ന തരത്തിലുള്ള സെക്‌സ്‌ ഒഴിവാക്കുന്നതാണ്‌ നല്ലത്‌. പ്രത്യേകിച്ച്‌ ആയാസകരമായ പൊസിഷനുകളും മറ്റും.

ഗര്‍ഭകാല സെക്‌സ്‌ കുഞ്ഞിനെ വേദനിപ്പിയ്‌ക്കുമോ?

ഗര്‍ഭകാല സെക്‌സ്‌ കുഞ്ഞിനെ വേദനിപ്പിയ്‌ക്കുമോ?

ഇത്തരം പൊസിഷനുകളും സ്‌ത്രീയുടെ വയറ്റില്‍ മര്‍ദമേല്‍പ്പിയ്‌ക്കുന്ന തരത്തിലുള്ള സെക്‌സ്‌ പരീക്ഷണങ്ങളും അപൂര്‍വമായെങ്കിലും അബോര്‍ഷന്‍ പോലുള്ള പ്രശ്‌നങ്ങളിലേയ്‌ക്കു വഴി തെളിയ്‌ക്കാം.

ഗര്‍ഭകാല സെക്‌സ്‌ കുഞ്ഞിനെ വേദനിപ്പിയ്‌ക്കുമോ?

ഗര്‍ഭകാല സെക്‌സ്‌ കുഞ്ഞിനെ വേദനിപ്പിയ്‌ക്കുമോ?

ഗര്‍ഭാലത്ത്‌ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നവരെങ്കില്‍, പ്രത്യേകിച്ച്‌ മുന്‍പ്‌ അബോര്‍ഷനുകള്‍ നടക്കുക, ബ്ലീഡിംഗ്‌ തുടങ്ങിയവയെല്ലാം സംഭവിച്ചിട്ടുള്ള സ്‌ത്രീകളെങ്കില്‍ ആദ്യ മൂന്നുമാസം നിര്‍ബന്ധമായും സെക്‌സ്‌ ഒഴിവാക്കുക.

ഗര്‍ഭകാല സെക്‌സ്‌ കുഞ്ഞിനെ വേദനിപ്പിയ്‌ക്കുമോ?

ഗര്‍ഭകാല സെക്‌സ്‌ കുഞ്ഞിനെ വേദനിപ്പിയ്‌ക്കുമോ?

സെക്‌സില്‍ തന്നെ സ്‌ത്രീകള്‍ക്കു സൗകര്യപ്രദമായ പൊസിഷനുകള്‍ പരീക്ഷിയ്‌ക്കുക. കോണ്ടംസ്‌ പോലുള്ളവ ഗര്‍ഭകാല സെക്‌സ്‌ സമയത്ത്‌ ഉപയോഗിയ്‌ക്കുന്നത്‌ അണുബാധകളും ഇതെത്തുടര്‍ന്നുണ്ടാകുന്ന അപകടങ്ങളും ഒഴിവാക്കാന്‍ നല്ലതാണ്‌.

ഗര്‍ഭകാല സെക്‌സ്‌ കുഞ്ഞിനെ വേദനിപ്പിയ്‌ക്കുമോ?

ഗര്‍ഭകാല സെക്‌സ്‌ കുഞ്ഞിനെ വേദനിപ്പിയ്‌ക്കുമോ?

യൂട്രസിലെ കുഞ്ഞിനെ ഗര്‍ഭാശയമുഖത്തിന്റെ ആവരണം സംരക്ഷിയ്‌ക്കുന്നുണ്ട്‌. ഇതുപോലെ അംമ്‌നിയോട്ടിക്‌ ഫ്‌ളൂയിഡും. ഇവയെ മറി കടന്ന്‌ ഗര്‍ഭകാല സെക്‌സ്‌ കുഞ്ഞിനെ മുറിപ്പെടുത്താനുള്ള സാധ്യതകള്‍ തുലോം വിരളമാണ്‌.

ഗര്‍ഭകാല സെക്‌സ്‌ കുഞ്ഞിനെ വേദനിപ്പിയ്‌ക്കുമോ?

ഗര്‍ഭകാല സെക്‌സ്‌ കുഞ്ഞിനെ വേദനിപ്പിയ്‌ക്കുമോ?

വളരെ അപൂര്‍വം സന്ദര്‍ഭങ്ങളില്‍, പ്രത്യേകിച്ച്‌ കുഞ്ഞ്‌ ഗര്‍ഭാശയ മുഖത്തോട്‌ വളരെ അടുത്ത കിടക്കുന്ന സന്ദര്‍ഭങ്ങളില്‍ സെക്‌സ്‌ മാസം തികയാതെയുള്ള പ്രസവത്തിന്‌ കാരണമാകാറുണ്ട്‌.

ഗര്‍ഭകാല സെക്‌സ്‌ കുഞ്ഞിനെ വേദനിപ്പിയ്‌ക്കുമോ?

ഗര്‍ഭകാല സെക്‌സ്‌ കുഞ്ഞിനെ വേദനിപ്പിയ്‌ക്കുമോ?

ചില സ്‌ത്രീകളില്‍ ഓര്‍ഗാസം സംഭവിയ്‌ക്കുന്നതു ചിലപ്പോള്‍ മാസം തികയാതെയുള്ള പ്രസവത്തിന്‌ കാരണമാകും. കാരണം മസിലുകള്‍ക്കുണ്ടാകുന്ന വികാസവും ചുരുങ്ങലും തന്നെ കാരണം.

ഗര്‍ഭകാല സെക്‌സ്‌ കുഞ്ഞിനെ വേദനിപ്പിയ്‌ക്കുമോ?

ഗര്‍ഭകാല സെക്‌സ്‌ കുഞ്ഞിനെ വേദനിപ്പിയ്‌ക്കുമോ?

ഗര്‍ഭകാലത്ത്‌ പ്രശ്‌നങ്ങളുള്ള സ്‌ത്രീകളെങ്കില്‍ സെക്‌സിന്റെ കാര്യത്തില്‍ മെഡിക്കല്‍ ഉപദേശം തേടുന്നതു നല്ലതായിരിയ്‌ക്കും. അല്ലാത്ത പക്ഷം സെക്‌സ്‌ കുഞ്ഞിനെ മുറിപ്പെടുത്തും, അബോര്‍ഷന്‌ വഴി തെളിയ്‌ക്കും തുടങ്ങിയ ധാരണകളെല്ലാം തന്നെ തെറ്റുമാണ്‌.

Read more about: pregnancy baby ഗര്‍ഭം
English summary

Is Intercourse During Pregnancy Hurts Baby

Is Intercourse During Pregnancy Hurts Baby, Read more to know about,
Story first published: Friday, August 12, 2016, 12:56 [IST]
X
Desktop Bottom Promotion