ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റെ അനക്കം

ഗര്‍ഭപാത്രത്തില്‍ 9 ആഴ്ചകള്‍ക്ക് ശേഷം ഗര്‍ഭസ്ഥശിശുവിന് അനക്കം വെയ്ക്കുന്നു.

Posted By:
Subscribe to Boldsky

ഗര്‍ഭാവസ്ഥ അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഗര്‍ഭപാത്രത്തിനകത്തു നിന്നുമുള്ള കുഞ്ഞിന്റെ ചലനങ്ങളും കൂടുതലായിരിക്കും. എന്നാല്‍ കുഞ്ഞിന്റെ ഇത്തരം ചലനങ്ങള്‍ക്ക് പിന്നില്‍ രസകരമായ ചില വസ്തുതകള്‍ ഉണ്ട്. വന്ധ്യതയെ അകറ്റും ആയുര്‍വ്വേദം 100% ഉറപ്പോടെ

കുഞ്ഞിന്റെ ആരോഗ്യവും ലിംഗനിര്‍ണയവും വരെ ഇത്തരം ചലനങ്ങളിലൂടെ മനസ്സിലാക്കാം. എല്ലാ അമ്മമാരുടേയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. കുഞ്ഞിന്റെ അനക്കത്തിലൂടെ മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം. സ്‌ട്രെച്ച് മാര്‍ക്ക്‌ മാറും ദിവസങ്ങള്‍ക്കുള്ളില്‍

കുഞ്ഞിന്റെ ആരോഗ്യം

ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന്റെ ആരോഗ്യകരമായ വളര്‍ച്ചയാണ് ഇതിലൂടെ വെളിവാക്കപ്പെടുന്നത്. കുഞ്ഞിന്റെ ഓരോ ചലനവും ഇതിലൂടെ അമ്മമാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും.

ചുറ്റുപാട് മാറുന്നതനുസരിച്ച്

ചുറ്റുപാട് മാറുന്നതിനനുസരിച്ച് കുഞ്ഞിന്റെ ചലനവും വ്യത്യാസപ്പെട്ടിരിയ്ക്കുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് ഒരിക്കലും ആധി പിടിക്കേണ്ട ആവശ്യം ഇല്ല.

ഇടതു വശം തിരിഞ്ഞ് കിടക്കുമ്പോള്‍

ഇടതുവശം തിരിഞ്ഞ് കിടക്കുമ്പോള്‍ കുഞ്ഞിന്റെ അനക്കം വളരെ കൂടുതലായിരിക്കും. ഗര്‍ഭസ്ഥശിശുവിലേക്കുള്ള രക്തപ്രവാഹം ഇടതു വശം തിരിഞ്ഞ് കിടക്കുമ്പോള്‍ കൂടുന്നതാണ് ഇതിന് കാരണം.

ഭക്ഷണശേഷം കൂടുതല്‍

അതുപോലെ തന്നെ ഭക്ഷണശേഷം കുഞ്ഞിന്റെ അനക്കം വളരെ കൂടുതലായിരിക്കും. ദിവസവും 15-20 തവണയെല്ലാം കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ ചവിട്ടുന്നതായി തോന്നും.

9 ആഴ്ചകള്‍ക്ക് ശേഷം

ഗര്‍ഭപാത്രത്തിനകത്ത് കുഞ്ഞ് അനക്കം വെയ്ക്കുന്നത് 9 ആഴ്ചകള്‍ക്ക് ശേഷമാണ്. അള്‍ട്രാസൗണ്ട് സ്‌കാന്‍ വഴി ഇത് നേരത്തേ കണ്ട് പിടിയ്ക്കാമെങ്കിലും അമ്മ ഇത് മനസ്സിലാക്കാന്‍ പിന്നേയും സമയമെടുക്കും.

കുഞ്ഞിന് അനക്കമില്ലെങ്കില്‍

കുഞ്ഞിന് അനക്കമില്ലെങ്കില്‍ ഗര്‍ഭധാരണത്തില്‍ എന്തെങ്കിലും പ്രശ്‌നം പറ്റിയതായാണ് പറയുന്നത്. ദിവസവും 10 തവണയെങ്കിലും കുഞ്ഞിന്റെ അനക്കം ഉണ്ടായിരിക്കണം.

36 ആഴ്ചയ്ക്ക് ശേഷം

36 ആഴ്ചയ്ക്ക് ശേഷം കുഞ്ഞിന്റെ അനക്കം കുറയുകയാണെങ്കിലും പേടിയ്‌ക്കേണ്ട ആവശ്യമില്ല. കുഞ്ഞിന്റെ വളര്‍ച്ച പൂര്‍ണമായി എന്നതാണ് അതിന് കാരണം.

 

 

English summary

Interesting Facts About Baby’s Kicks During Pregnancy

Won’t you like to learn more interesting facts about a baby’s kicks inside the womb? Go ahead and give this post a read.
Please Wait while comments are loading...
Subscribe Newsletter