ഗര്‍ഭകാലത്ത് ശരീരദുര്‍ഗന്ധമോ?

ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ശരീര ദുര്‍ഗന്ധം കൂടുതലായിരിക്കും. ഇതിനെ ഇല്ലാതാക്കാന്‍...

Posted By:
Subscribe to Boldsky

ഗര്‍ഭകാലം എപ്പോഴും സന്തോഷത്തിന്റെ നാളുകളാണ് സ്ത്രീയ്ക്ക് സമ്മാനിയ്ക്കുന്നതെങ്കിലും പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകളും ഗര്‍ഭകാലം നല്‍കുന്നു എന്ന് പറയാതെ വയ്യ. കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം എന്നത് തന്നെയാണ് ശ്രദ്ധിക്കേണ്ട കാര്യം. വന്ധ്യതയെ അകറ്റും ആയുര്‍വ്വേദം 100% ഉറപ്പോടെ

എന്നാല്‍ ഗര്‍ഭകാലത്ത് ചില സ്ത്രീകളില്‍ അസാധാരണമായ ദുര്‍ഗന്ധം ഉണ്ടാവുന്നു. ഗര്‍ഭിണിയായതിനു ശേഷം സ്ത്രീകളില്‍ ഉണ്ടാവുന്ന ഹോര്‍മോണ്‍ മാറ്റങ്ങളാണ് പലപ്പോഴും ഇതിന് പ്രധാന കാരണം. ഇതിനായി എന്തൊക്കെ പരിഹാരങ്ങള്‍ ഉണ്ടെന്ന് നോക്കാം.

ദിവസവും രണ്ട് നേരം കുളിയ്ക്കാം

ദിവസവും രണ്ട് നേരം കുളിയ്ക്കാന്‍ നോക്കണം. ആന്റി ബാക്ടീരിയല്‍ സോപ്പ് ഉപയോഗിച്ച് കുളിയ്ക്കണം. കുളിച്ചതിനു ശേഷം ഒരു ക്ലീന്‍ ടവ്വല്‍ ഉപയോഗിച്ച് ദേഹം തുടയ്ക്കണം.

തല നനയ്ക്കുന്നത് ദിവസവും

കുളിയ്ക്കുമ്പോള്‍ ദിവസവും തല കൂടി കഴുകാന്‍ ശ്രമിക്കണം. ഷാമ്പൂ ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഉപയോഗിക്കണം. മാത്രമല്ല എന്നും മുടി വൃത്തിയായി ചീകാന്‍ ശ്രമിക്കണം.

കക്ഷം വൃത്തിയാക്കുക

എപ്പോഴും കക്ഷം വൃത്തിയായി സൂക്ഷിക്കാന്‍ കഴിയണം. രോമം ഉണ്ടെങ്കില്‍ അതെല്ലാം ഷേവ് ചെയ്ത് കളഞ്ഞാല്‍ തന്നെ ഒരു വിധത്തിലുള്ള വിയര്‍പ്പ് നാറ്റം ഇല്ലാതാക്ാകം.

ഡിയോഡ്രന്റ് ഉപയോഗിക്കാം

ഡിയോഡ്രന്റ് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. ഇത് വിയര്‍പ്പിന്റെ ദുര്‍ഗന്ധം ഇല്ലാതാക്കുന്നു. എന്നാല്‍ വസ്ത്രം രണ്ടു നേരവും കൃത്യമായി മാറ്റേണ്ടതാണ്.

ലിനന്‍, കോട്ടണ്‍ വസ്ത്രങ്ങള്‍

ലിനന്‍, കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. ഒരു തവണ ഉപയോഗിച്ച വസ്ത്രം വീണ്ടും കഴുകാതെ ഉപയോഗിക്കുന്നത് ശരിയല്ല. സോക്‌സ്, അടിവസ്ത്രങ്ങള്‍ എന്നിവ ദിവസവും രണ്ട് നേരമെങ്കിലും മാറ്റണം.

ധാരാളം വെള്ളം കുടിയ്ക്കണം

ധാരാളം വെള്ളം കുടിയ്‌ക്കേണ്ടത് അത്യാവശ്യമാണ. ഇത് ശരീരത്തിനുള്‍ഭാഗം ക്ലീന്‍ ആവാന്‍ സഹായിക്കുന്നു. കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിയ്ക്കാം.

English summary

How To Get Rid Of Body Odor During Pregnancy

Are you experiencing more body odor during pregnancy? Yes, here we explained why body odor affects us at this special time, and what you can do about it.
Please Wait while comments are loading...
Subscribe Newsletter