ഗര്‍ഭാവസ്ഥയിലെ ഛര്‍ദ്ദി വളരെയധികം അപകടം

Subscribe to Boldsky

മിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒന്നാണ് ഗര്‍ഭവസ്ഥയിലെ ഛര്‍ദ്ദി. ഗര്‍ഭവസ്ഥയിലെ ഒരു ഭാഗമായാണ് ഛര്‍ദ്ദിയും തലകറക്കവും എല്ലാവരും കാണുന്നത്. സാധാരണ ഗര്‍ഭവസ്ഥയുടെ ആദ്യ മൂനുമാസ കാലയളവിലാണ് ഛര്‍ദ്ദി ഉണ്ടാവുക. ഏകദേശം 65 ശതമാനം സ്ത്രീകള്‍ക്കും ഗര്‍ഭകാലത്ത് ഛര്‍ദ്ദിയും തലകറക്കവും ഉണ്ടാവാറുണ്ട്.

കുഞ്ഞിന്റെ വളര്‍ച്ചയില്‍ ശരീരത്തില്‍ ഉണ്ടാവുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ വയറി്‌ലെ മസില്‍സിനെ സങ്കോചിപ്പിക്കുകയും അയവ് വരുത്തുകയും ചെയ്യുന്നുണ്ട് ഇതാവാം ഗര്‍ഭകാലത്ത് ഛര്‍ദ്ദി ഉണ്ടാവുന്നതിനുളള കാരണം. സ്ത്രീ വന്ധ്യതയ്ക്കും പരിഹാരം ഈന്തപ്പഴത്തില്‍

ചിലര്‍ക്ക് ഛര്‍ദ്ദിയും തലകറക്കവും ഉണ്ടാവുന്നത് അതി രാവിലെ ആയിരിക്കാം , ചിലര്‍ക്ക ദിവസത്തിലെ ഏത് സമയത്തും ഉണ്ടാവാം. ഗര്‍ഭവസ്ഥയിലെ ഛര്‍ദ്ദിയും തലകറക്കവും കൈകാര്യം ചെയ്യാനുളള മാര്‍ഗങ്ങള്‍.

വെളളം കുടിക്കുക

ഛര്‍ദ്ദിക്കും തലകറക്കത്തിനും വെളളം നല്ലൊരു ഔഷധമാണ് , പ്രധാനമായും ഗര്‍ഭകാലത്ത്്. സ്ത്രീകള്‍ രാവിലെ ഒരു ഗ്ലാസ് വെളളം കുടിക്കുന്നത് ഗര്‍ഭകാലത്ത രാവിലെ ഉണ്ടാവുന്ന അസ്വാസ്ഥ്യം കുറയ്ക്കുന്നതാണ്. കുടാതെ ശരീരത്തിയെ ജലാംശം നിലനിര്‍ത്തും. ഇത് ഗര്‍ഭവസ്ഥ സ്ത്രീക്കും ജനിക്കാന്‍ പോവുന്ന കുട്ടിക്കും അത്യാവശ്യമുളള ഒന്നാണ്.

ഇഞ്ചി

ഛര്‍ദ്ദി കൈകാര്യം ചെയ്യാനുളള പ്രകൃതിദത്തമായ ഒരു മാര്‍ഗമാണ് ഇഞ്ചി. ഗര്‍ഭകാലത്ത ദഹന പ്രകൃീയ നടക്കാനും വയറില്‍ അസിഡിക്ക് പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാവുന്ന ഛര്‍ദ്ദിയും തലകറക്കവും മാറാനും ഇഞ്ചി സഹായിക്കും , കൂടാതെ ഇഞ്ചിയുടെ ഗന്ധവും രുചിയും ഛര്‍ദ്ദി തരണം ചെയ്യാനും സഹായിക്കുന്നു.

നാരങ്ങ

ഛര്‍ദ്ദി കൈകാര്യം ചെയ്യാനുളള പ്രകൃതിദത്തമായ മറ്റൊരു മാര്‍ഗമാണ് നാരങ്ങ. ഇതിന്റെ ഗന്ധം ഛര്‍ദ്ദിക്കും തലകറക്കത്തിനും ശാന്തത നല്‍കുന്നു. നാരങ്ങയില്‍ അടങ്ങിയ വിറ്റാമിന്‍ C ഗര്‍ഭസ്ഥ സ്ത്രീക്കും ജനിക്കാന്‍ പോവുന്ന കുഞ്ഞിനും നല്ലതാണ്.

കര്‍പ്പൂര തുളസി

തലകറക്കം മാറാനുളള നല്ലൊരു ഔഷധമാണ് കര്‍പ്പൂര തുളസികഴിക്കുന്നത്. ഇത് വയറിനെ ശന്തമാക്കി ഛര്‍ദ്ദിയും തലകറക്കവും കുറയ്ക്കാന്‍ സഹായിക്കുന്നു.

ജീരകം

ഛര്‍ദ്ദിക്കും തലകറക്കത്തിനുമുളള മറ്റൊരു മാര്‍ഗമാണ് ജീരകം കഴിക്കുന്നത്. ഇത് ദഹനത്തിന് നല്ലതാണ്, ഇതിന്റെ ഗന്ധം വയറിനെ ശന്തമാക്കി ഛര്‍ദ്ദിയും തലകറക്കവും കുറയ്ക്കും.

വിറ്റാമിന്‍ B6 ഉള്‍ക്കൊളളുന്നത് കുട്ടുക

യഥാര്‍ത്ത കാരണം എന്താണെന്ന് അറിയില്ലങ്കിലും വിറ്റാമിന്‍ B6 ശരീരത്തിന് ലഭിക്കുന്നത് ഗര്‍ഭകാലത്ത് രാവിലെ ഉണ്ടാവുന്ന അസ്വസ്ത്ഥ കുറയ്ക്കും. ഈ വിറ്റാമിന്‍ ജനിക്കാന്‍ പോവുന്ന കുഞ്ഞിന് യാതൊരു കേടുപാടും ഉണ്ടാക്കുന്നില്ല.

English summary

How to deal with vomiting during pregnancy

The exact cause of nausea and vomiting during pregnancy is still not known. However, it is believed that rapid hormonal changes in the body may cause changes in the stomach’s muscle contraction and relaxation patterns, leading to nausea and vomiting.
Please Wait while comments are loading...
Subscribe Newsletter