സുരക്ഷിതമല്ലാത്ത സെക്‌സ് വന്ധ്യതയ്ക്ക് കാരണം

Posted By:
Subscribe to Boldsky

എത്രയൊക്കെ ശ്രമിച്ചിട്ടും കുട്ടികളില്ലാത്തത് പലപ്പോഴും നമ്മളെ മാനസികമായും ശാരീരികമായും തളര്‍ത്താറുണ്ട്. എന്നാല്‍ സ്ത്രീകളിലെ വന്ധ്യതയുടെ ചില പ്രധാന കാരണങ്ങള്‍ പലപ്പോഴും നമ്മള്‍ തന്നെ ഉണ്ടാക്കിയെടുക്കുന്നതാണ്. ഗര്‍ഭധാരണത്തിന് ചില ആയുര്‍വ്വേദ വഴികള്‍

ഗര്‍ഭിണിയാകുമ്പോഴാണ് ഒരു സ്ത്രീയ്ക്ക് പൂര്‍ണത ലഭിയ്ക്കുന്നത്. എന്നാല്‍ ഇന്നത്തെ ജീവിതശൈലിയും ഭക്ഷണ രീതിയും നമ്മളെ പലപ്പോഴും അമ്മയാകുന്നതില്‍ നിന്ന് വിലക്കും. ഇത്തരത്തില്‍ സ്ത്രീ വന്ധ്യതയ്ക്ക് കാരണമാകുന്ന കാരണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

പുകവലി

ഒരു രസത്തിനായിരിക്കും പലരും പുകവലി തുടങ്ങുന്നത്. എന്നാല്‍ പിന്നീട് നിര്‍ത്താന്‍ പറ്റാത്ത അവസ്ഥയിലേക്ക് നമ്മളെ എത്തിയ്ക്കാന്‍ പുകവലിയ്ക്ക് കഴിയും. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ വന്ധ്യതയിലേക്ക് പല സ്ത്രീകളേയും നയിക്കും. ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിയ്ക്കണോ?

അമിത ഭക്ഷണം

പലരും വേണ്ടെങ്കിലും വേണമെങ്കിലും ഭക്ഷണം കഴിച്ചോണ്ടിരിയ്ക്കും. ഇത്തരത്തില്‍ അവരിലുണ്ടാകുന്ന അമിത ഭക്ഷണം അമിത വണ്ണത്തിലേക്ക് വഴിവെയ്ക്കും. ഇത് വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട് പലപ്പോഴും.

ചില യോഗ ക്ലാസ്സുകള്‍

ചില യോഗ ക്ലാസ്സുകള്‍ പലപ്പോഴും അണ്ഡോത്പാദനത്തെ വരെ ദോഷകരമായി ബാധിയ്ക്കും. തടി കുറയ്ക്കാനും മറ്റും ചെയ്യുന്ന ഇത്തരത്തിലുള്ള യോഗ സ്ത്രീകളില്‍ വന്ധ്യത സൃഷ്ടിയ്ക്കും.

മരുന്നിന്റെ അമിതോപയോഗം

മരുന്നിന്റെ അമിതോപയോഗമാണ് മറ്റൊന്ന്. ഇത് പലപ്പോഴും നിങ്ങളുടെ ലൈംഗിക കാര്യങ്ങളെ പ്രശ്‌നത്തിലാക്കുകയും വന്ധ്യതയ്ക്ക് കാരണമാകുകയും ചെയ്യുന്നു.

സുരക്ഷിതമല്ലാത്ത സെക്‌സ്

സുരക്ഷിതമല്ലാത്ത സെക്‌സ് പലപ്പോഴും വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇത് സ്ത്രീകളിലും പുരുഷന്‍മാരിലും വന്ധ്യതയ്ക്ക് വഴിവെയ്ക്കുന്നു.

മദ്യത്തിന്റെ അമിതോപയോഗം

മദ്യത്തിന്റെ അമിതോപയോഗവും വന്ധ്യതയുടെ തോത് വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂ. ഇത് പുരുഷന്‍മാരില്‍ ബീജത്തിന്‍െ ആരോഗ്യവും എണ്ണവും കുറയ്ക്കുന്നു.

വൈറ്റമിന്‍ സപ്ലിമെന്റ്

ആരോഗ്യത്തിനെന്ന് കരുതി ചെയ്യുന്ന പല കാര്യങ്ങളും പലപ്പോഴും അനാരോഗ്യത്തിലാണ് ചെന്നെത്തുക. ഡോക്ടറുടെ ഉപദേശപ്രകാരമല്ലാതെ വൈറ്റമിന്‍ സപ്ലിമെന്റുകള്‍ എടുക്കുന്നത് വിപരീത ഫലം ചെയ്യും.

പ്ലാസ്റ്റിക് ബോട്ടിലിലെ വെള്ളം

പ്ലാസ്റ്റിക് ബോട്ടിലില്‍ വെള്ളം കുടിയ്ക്കുന്നതാണ് മറ്റൊന്ന്. ഇത് പലപ്പോഴും വന്ധ്യത സ്ത്രീകളിലും പുരുഷന്‍മാരിലും ഉണ്ടാവാന്‍ കാരണമാകും.

English summary

Daily habits that cause infertility

here are a certain daily habits that can cause infertility, have a look at them here and do avoid these.
Please Wait while comments are loading...
Subscribe Newsletter