For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികളില്‍ ഈ മാറ്റങ്ങള്‍ ഇല്ലെങ്കില്‍?

ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ഉണ്ടാവുന്ന ശാരീരിക മാറ്റങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

|

ഗര്‍ഭാവസ്ഥയില്‍ സ്ത്രീയ്ക്ക് ശാരീരികമായും മാനസികമായും വളരെയധികം മാറ്റങ്ങള്‍ സംഭവിയ്ക്കുന്ന സമയമാണ്. ഒരു സ്ത്രീ അമ്മയാവാന്‍ പോവുന്നതോടെ പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങളാണ് അവളെ പിടികൂടുന്നത്. മാനസികമായി ഉള്ളതിനേക്കാള്‍ ശാരീരിക മാറ്റങ്ങളാണ് സ്ത്രീയില്‍ പ്രകടമാകുന്നത്. ഗര്‍ഭകാലത്ത് ഭര്‍ത്താവില്‍ നിന്നും ആഗ്രഹിക്കുന്നത്

എന്തൊക്കെ ശാരീരികമായ മാറ്റങ്ങളാണ് ഗര്‍ഭിണിയാവുമ്പോള്‍ സ്ത്രീകളില്‍ ഉണ്ടാവുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും ഇത്തരം മാറ്റങ്ങള്‍ ഉണ്ടായില്ലെങ്കില്‍ സൂക്ഷിക്കേണ്ടതാണ്. എന്തൊക്കെയാണ് ഗര്‍ഭിണികളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് നോക്കാം.

സ്തനങ്ങളിലെ മാറ്റം

സ്തനങ്ങളിലെ മാറ്റം

സ്തനങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഗര്‍ഭകാലത്ത് ഉണ്ടാവും. സ്തനങ്ങള്‍ വളരെ മൃദുവാകുകയും ചിലര്‍ക്ക് വേദന അനുഭവപ്പെടുകയും ചെയ്യും.

മൂഡ് മാറ്റം

മൂഡ് മാറ്റം

മൂഡ് മാറ്റം പല സ്ത്രീകളിലും കാണാവുന്നതാണ്. എന്നാല്‍ ഗര്‍ഭിണികളില്‍ ഇതല്‍പം കൂടുതലായിരിക്കും. ഡിപ്രഷനും അതുപോലുള്ള പ്രശ്‌നങ്ങളും ഗര്‍ഭിണികളില്‍ ഉണ്ടാവും. സെക്‌സ്‌ കൂടിയാലും കുറഞ്ഞാലും ഗര്‍ഭം വൈകും!!

ഗര്‍ഭകാല ഛര്‍ദ്ദി

ഗര്‍ഭകാല ഛര്‍ദ്ദി

ഗര്‍ഭകാലത്ത് സ്ത്രീകളില്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഛര്‍ദ്ദിക്കാനുള്ള പ്രവണത ഉണ്ടാവും. ആദ്യത്തെ മൂന്ന് മാസം ഇത്തരത്തിലുള്ള ഛര്‍ദ്ദി സ്ഥിരമായിരിക്കും.

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍ പലപ്പോഴും അലട്ടുന്നതും ഗര്‍ഭിണികളെയായിരിക്കും. മുഖക്കുരുവും പല വിധത്തിലുള്ള സ്‌കിന്‍ അലര്‍ജികളും ഉണ്ടാവുന്നു.

കൈകാലുകളിലെ നീര്

കൈകാലുകളിലെ നീര്

ഗര്‍ഭകാലത്ത് ശരീരം കൂടുതല്‍ ദ്രാവകങ്ങള്‍ ഉത്പാദിപ്പിക്കുന്നു. ഇത് കൈകാലുകളില്‍ നീര് ഉണ്ടാവാന്‍ കാരണമാകുന്നു.

 ഭാരം വര്‍ദ്ധിക്കുന്നു

ഭാരം വര്‍ദ്ധിക്കുന്നു

ഭാരം വര്‍ദ്ധിയ്ക്കുന്നതാണ് മറ്റൊരു ശാരീരികമായ മാറ്റം. കുഞ്ഞിന്റെ ഗര്‍ഭപാത്രത്തിലെ ശരിയായ വളര്‍ച്ചയ്ക്ക് അമ്മയുടെ ഭാരം വര്‍ദ്ധിയ്ക്കുന്നത് സ്വാഭാവികമാണ്.

മൂത്രസഞ്ചി വലുതാവുന്നു

മൂത്രസഞ്ചി വലുതാവുന്നു

ഗര്‍ഭകാലത്ത് സ്ത്രീകളില്‍ മൂത്രസഞ്ചി വലുതാവുന്നു. ശരീരത്തിലെ ടോക്‌സിനുകള്‍ അധികം ഉണ്ടാവുന്ന കാലമാണ് ഇത് അതുകൊണ്ട് തന്നെ ഇവയെ പുറന്തള്ളാന്‍ ശരീരം കണ്ടു പിടിയ്ക്കുന്ന വഴിയാണ് ഇത്.

മലബന്ധം

മലബന്ധം

സ്ത്രീകളില്‍ മലബന്ധത്തിനുള്ള സാധ്യതയും ഗര്‍ഭകാലത്ത് വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അയേണ്‍ സപ്ലിമെന്റുകള്‍ കൂടതല്‍ കഴിയ്ക്കുക. ഭക്ഷണത്തില്‍ ചീര കൂടുതല്‍ ഉള്‍പ്പെടുത്തുക എന്നതാണ് മലബന്ധം ഇല്ലാതാക്കാനുള്ള വഴി.

 ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങളാണ് മറ്റൊരു പ്രശ്‌നം. കുഞ്ഞിന്റെ വളര്‍ച്ച കൂടുമ്പോള്‍ അത് ഗര്‍ഭപാത്രത്തിന്റെ കൂടുതല്‍ സ്ഥലത്തേക്ക് വളര്‍ന്ന് കൊണ്ടിരിയ്ക്കും. ഇത് നിങ്ങളുടെ ഭക്ഷണം കഴിയ്ക്കുന്നതില്‍ അസൗകര്യങ്ങള്‍ ഉണ്ടാക്കും. അത് പലപ്പോഴും ദഹനപ്രശ്‌നങ്ങ്ള്‍ക്ക് കാരണമാകും.

ലൈഗിക കാര്യങ്ങളിലെ താല്‍പ്പര്യം

ലൈഗിക കാര്യങ്ങളിലെ താല്‍പ്പര്യം

ഗര്‍ഭകാലത്ത് ചില സ്ത്രീകളില്‍ ലൈംഗിക താല്‍പ്പര്യങ്ങള്‍ കൂടുതലായിരിക്കും, എന്നാല്‍ ചിലരിലാകട്ടെ ഇത്തരം താല്‍പ്പര്യങ്ങള്‍ തീരെ ഉണ്ടാവില്ല എന്നതായിരിക്കും സത്യം.

English summary

Common Body Changes During Pregnancy,

Here are some commonly observed changes in body during pregnancy, that you can expect.
Story first published: Tuesday, October 18, 2016, 11:00 [IST]
X
Desktop Bottom Promotion