ഗര്‍ഭിണികള്‍ക്കുത്തമം താറാവിറച്ചി

ഗര്‍ഭകാലത്ത് സ്ത്രീകള്‍ താറാവിറച്ചി കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം

Posted By:
Subscribe to Boldsky

ഗര്‍ഭകാലത്ത് ഭക്ഷണത്തിന്റെ കാര്യത്തില്‍ നല്ലവണ്ണം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും ഗര്‍ഭകാലത്ത് ഇത്തരം ശ്രദ്ധ നല്‍കാത്തതാണ് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഗര്‍ഭിണികളില്‍ ഉണ്ടാക്കുന്നത്. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

എന്നാല്‍ ഏത് ഭക്ഷണത്തിലാണ് പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയിട്ടുള്ളത് എന്നത് പലര്‍ക്കും അറിയില്ല. വെജിറ്റേറിയന്‍- നോണ്‍വെജിറ്റേറിയന്‍ ഭക്ഷണങ്ങളും ഗര്‍ഭിണികള്‍ ശീലമാക്കണം. താറാവിറച്ചി ഗര്‍ഭിണികള്‍ കഴിച്ചിരിയ്‌ക്കേണ്ട ഒന്നാണ്. താറാവിറച്ചി കഴിയ്ക്കുന്നത് കൊണ്ട് ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ആരോഗ്യ മാറ്റങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

ആവശ്യത്തിന് പ്രോട്ടീന്‍

ആവശ്യത്തിന് പ്രോട്ടീന്‍ ആണ് താറാവിറച്ചിയില്‍ നിന്നും ലഭിയ്ക്കുന്നത്. 2.5 ഔണ്‍സ് താറാവിറച്ചിയില്‍ നിന്ന് ഏകദേശം 18 ഗ്രാം പ്രോട്ടീന്‍ ലഭിയ്ക്കുന്നുണ്ട്. ഇത് ഗര്‍ഭസ്ഥ ശിശുവിന്റേയും വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും സഹായിക്കും.

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും താറാവിറച്ചി വളരെ നല്ലതാണ്. 3.5 ഔണ്‍സ് താറാവിറച്ചിയില്‍ 1.9 മില്ലി ഗ്രാം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭകാലത്ത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

തൈറോയ്ഡ് പ്രശ്‌നങ്ങള്‍

തൈറോയ്ഡ് പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും താറാവിറച്ചിയ്ക്ക് കഴിയുന്നു. താറാവിറച്ചി ഗര്‍ഭിണികളും പ്രസവിച്ച സ്ത്രീകളും കഴിയ്ക്കുന്നത് തൈറോയ്ഡിനെ ഇല്ലാതാക്കുന്നു.

നാഡീ വ്യവസ്ഥകള്‍

ഗര്‍ഭസ്ഥ ശിശുവിന്റെ നാഡീ വ്യവസ്ഥകളെ പരിപോഷിപ്പിക്കുന്നതിനും കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും വളരെയധികം താറാവിറച്ചി സഹായിക്കുന്നു.

ഹിമോഗ്ലോബിന്‍ അളവ് വര്‍ദ്ധിപ്പിക്കുന്നു

ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും താറാവിറച്ചിയ്ക്ക് കഴിയുന്നു. താറാവിറച്ചി അയേണ്‍ കൊണ്ട് സമ്പുഷ്ടമാണ്. ഇതാണ് ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നത്.

English summary

Amazing Health Benefits Of Duck Meat During Pregnancy

Can pregnant women eat duck meat? If you want to learn whether eating duck while pregnant is safe or not, read our post and resolve your queries here.
Please Wait while comments are loading...
Subscribe Newsletter