For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാര്യയുടെ ഗര്‍ഭം, ഭര്‍ത്താവ് പ്രതീക്ഷിയ്‌ക്കേണ്ടത്

By Super
|

ഭാര്യ ഗര്‍ഭിണിയാകുമ്പോള്‍ അവരുടെ മാനസികവും ശാരീരികവുമായ അവസ്ഥകള്‍ മാറുന്നതിനനുസരിച്ച്‌ എങ്ങനെ പെരുമാറുമെന്നതിനെ കുറിച്ച്‌ ആശങ്കയുണ്ടോ? ഗര്‍ഭകാലത്തെ അതിജീവിക്കാന്‍ അച്ഛന്‍മാരെ സഹായിക്കുന്ന നിര്‍ദ്ദേശങ്ങളാണ്‌ ഇവിടെ പറയുന്നത്‌.

ഗര്‍ഭം ധരിച്ചിരിക്കുന്ന ഒമ്പത്‌ മാസക്കാലയളവിലും അമ്മയ്‌ക്ക്‌ ഏറെ ശ്രദ്ധയും കരുതലും നല്‍കണം. കുഞ്ഞിനെ വയറ്റില്‍ കൊണ്ടു നടക്കുന്നു എന്നതു മാത്രമല്ല നിരവധി ഹോര്‍മോണ്‍ വ്യതിയാനങ്ങളും അവരില്‍ ഉണ്ടാകുന്നുണ്ട്‌.ഈ മാസങ്ങളില്‍ ഭര്‍ത്താവിന്റെ പിന്തുണ വളരെ ആവശ്യമാണ്‌.

couple

പല ഭര്‍ത്താക്കന്‍മാരെ സംബന്ധിച്ചും ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കാലയളവാണിത്‌. എന്നും കണ്ടു കൊണ്ടരിക്കുന്നവരാണെങ്കിലും ഈ മാസങ്ങളിലെ ഭാര്യമാരുടെ ഭാവ മാറ്റങ്ങളും പ്രത്യേക ആവശ്യങ്ങളും എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ പലരിലും ആശങ്ക ഉണ്ടാവാറുണ്ട്‌.

ആദ്യമായി അച്ഛനാവുന്നവര്‍ക്ക്‌ ആദ്യമായി അമ്മയാവുന്നരേക്കാള്‍ ഉത്‌്‌കണ്‌ഠ ഉണ്ടാകുമെന്നാണ്‌ സൈക്കോളജിസ്‌റ്റായ ഡോ സന്‍ജോയ്‌ മുഖര്‍ജി പറയുന്നത്‌. വയറിനുള്ളില്‍ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ അവര്‍ക്കറിയില്ല അതിനാല്‍ അമ്മയെയും കുഞ്ഞിനെയും അമിതമായി സംരക്ഷിക്കാന്‍ ശ്രമിക്കും. ചിലപ്പോള്‍ അമിത പരിചരണം സാഹചര്യം കൂടുതല്‍ വഷളാക്കും. ഗര്‍ഭാവസ്ഥയില്‍ അമ്മമാര്‍ക്ക്‌ എന്ന പോലെ അച്ഛന്‍മാര്‍ക്കും കൗണ്‍സിലിങ്‌ നല്‍കേണ്ടത്‌ ആവശ്യമാണ്‌.

അച്ഛനാവാന്‍ പോകുന്നവര്‍ക്കായി, ഭാര്യയുടെ ഗര്‍ഭകാലത്തെ അതിജീവിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍.

പറയുന്നതെല്ലാം കേള്‍ക്കുക

ഗര്‍ഭാവസ്ഥയും കുട്ടിയുടെ ജനനവും ഏറെ ആശങ്കള്‍ ഉണ്ടാക്കിയെന്നിരിക്കും പ്രത്യേകിച്ച്‌ ആദ്യ കുട്ടിയാണെങ്കില്‍. അതുകൊണ്ട്‌ എന്താവശ്യത്തിനും നിങ്ങള്‍ കൂടെ ഉണ്ടെന്നുള്ള ഉറപ്പ്‌ പങ്കാളിക്ക്‌ നല്‍കുക. അവരുടെ ആശങ്കള്‍ കുറയ്‌ക്കാനും നല്ല അമ്മയായി മാറാനും ഇത്‌ അവരെ സഹായിക്കും. അവരുടെ ഭീതികള്‍ കുറച്ച്‌ നന്നായി ഇരിക്കുകയാണന്ന തോന്നല്‍ നിലനിര്‍ത്തുക. നിങ്ങളുടെ ആശങ്കള്‍ പങ്കുവയ്‌ക്കുന്നതും നല്ലതാണ്‌. രണ്ടും പേരും ഒരുമിച്ചാണെന്ന തോന്നല്‍ ഉണ്ടാക്കുകയാണ്‌ വേണ്ടത്‌.

couple2

അറിവ്‌ നേടുക

ഗര്‍ഭാവസ്ഥയുടെ ഓരോ ഘട്ടകളിലും പങ്കാളി കടന്നു പോകുന്ന അവസ്ഥകളെ കുറിച്ച്‌ ബുക്കുകള്‍ വായിച്ചും നെറ്റില്‍ തിരഞ്ഞും മനസ്സിലാക്കുക. അച്ഛനാകാന്‍ പോകുന്നവര്‍ ഗര്‍ഭാവസ്ഥയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കേണ്ടത്‌ വളരെ പ്രധാനമാണ്‌.

ഭാര്യക്കുണ്ടാകുന്ന മാറ്റങ്ങള്‍ എന്തു കൊണ്ടാണന്ന്‌ പെട്ടെന്ന്‌ തിരിച്ചറിയാന്‍ ഇത്‌ സഹായിക്കും. സാഹചര്യങ്ങളെ വലിയ സമ്മര്‍ദ്ദമില്ലാതെ കൈകാര്യം ചെയ്യാനും ഇത്‌ സഹായിക്കും. സാധാരണയായി ഗര്‍ഭകാലത്തെ അസ്വസ്ഥതകള്‍ക്ക്‌ വീട്ടില്‍ തന്നെ പ്രതിവിധികള്‍ കണ്ടത്തുകയും ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിക്കുകയുമാണ്‌ പലരും ചെയ്യുന്നത്‌ ,

എന്നാല്‍ ഭര്‍ത്താവ്‌ ഗര്‍ഭാവസ്ഥയിലെ പ്രശ്‌നങ്ങളെ കുറിച്ച്‌ മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ ഇത്‌ സാധാരണ സംഭവിക്കുന്ന കാര്യങ്ങളാണന്ന്‌ മനസ്സിലാക്കി അതിനനുസരിച്ച്‌ പെരുമാറാന്‍ കഴിയും.

couple3

ഡോക്ടറിനെ ഒരുമിച്ച്‌ കാണുക

ഡോക്ടറെ കാണേണ്ട ദിവസങ്ങള്‍ അടയാളപ്പെടുത്തി വയ്‌ക്കുക. ഡോക്ടറെ കാണാന്‍ ഭാര്യയ്‌ക്കൊപ്പം പോകുന്നത്‌ അവരെ മാനസികമായി പിന്താങ്ങുന്നതിനൊപ്പം അവരുടെ ശരീത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ മനസ്സിലാക്കാനും സഹായിക്കും. കൂടാതെ ഗര്‍ഭാവസ്ഥയെ സംബന്ധിക്കുന്ന നിങ്ങളുടെ സംശയങ്ങള്‍ക്ക്‌ ഡോക്ടറുടെ പക്കല്‍ നിന്നും നിര്‍ദ്ദേശം നേടാനും സഹായിക്കും.

സഹായം ലഭ്യമാക്കുക

ഈ മാസങ്ങളില്‍ ശാരീരികമായി മാത്രമല്ല മാനസികമായും തളര്‍ന്നിരിക്കും. അതുകൊണ്ട്‌ അവരോട്‌ സൗമ്യമായി പെരുമാറുകയും ചോദിക്കാതെ തന്നെ സഹായങ്ങള്‍ ചെയ്‌തു കൊടുക്കുകയും ചെയ്യുക. വീട്‌ വൃത്തിയാക്കുക, കടകളില്‍ പോവുക തുടങ്ങി എന്തുമാകാം ഇത്‌. ജോലിക്കിടയിലും ഇതൊക്കെ കൈകാര്യം ചെയ്യുന്നതിനായി ചെയ്യേണ്ട കാര്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക.

ഇരുവരും ചേര്‍ന്ന്‌ ചെയ്യുക

വ്യായമം ചെയ്യുമ്പോഴും സായാഹ്ന സവാരിയിലും മറ്റും ഭാര്യയ്‌ക്കൊപ്പം ചേരുക. പ്രസവത്തിന്‌ മുമ്പ്‌ ചെയ്യുന്ന യോഗയില്‍ ഭാര്യയോടൊപ്പം ചേരുക. ഒരുമിച്ച്‌ കൂടുതല്‍ സമയം ചെലവിടുക എന്നതാണ്‌ പ്രധാനം, കുട്ടിയുടെ ചലനങ്ങള്‍ മനസ്സിലാക്കാന്‍ ഇത്‌ നിങ്ങള്‍ക്കും അവസരം നല്‍കുമെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു.

ലാളിക്കുക

പരസ്‌പരം ഉള്ള പ്രണയം ശക്തമാക്കാന്‍ കൂടിയുള്ള സമയമാണിത്‌. കുട്ടി ജനിച്ച്‌ കഴിഞ്ഞാല്‍ പിന്നെ ആദ്യ ഏതാനം മാസങ്ങളില്‍ ശ്രദ്ധ മുഴുവന്‍ കുട്ടിയിലായിരിക്കും. ഉറക്കമില്ലാത്ത രാത്രികളായിരിക്കും കൂടുതലും. നിങ്ങളുടെ ഭാര്യ ഗര്‍ഭിണിയാണ്‌ അല്ലാതെ രോഗിയല്ല എന്ന്‌ മനസ്സിലാക്കുക. അതിനാല്‍ അവരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനുള്ള കാര്യങ്ങള്‍ ചെയ്യുക. അവര്‍ക്ക്‌ ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ ഉണ്ടാക്കി കൊടുക്കുകയും പുറത്ത്‌ അത്താഴത്തിന്‌ കൊണ്ടുപോവുകയും ചെയ്യുക.ഗര്‍ഭവും പേരയ്ക്കയും തമ്മില്‍...

pregnant

ബേബിമൂണ്‍

ഗര്‍ഭാവസ്ഥയുടെ ആദ്യ മൂന്ന്‌ മാസങ്ങള്‍ ഛര്‍ദ്ദി പോലുള്ള അസ്വസ്ഥതകളുടെ കാലയളവാണ്‌. എന്നാല്‍ അതിന്‌ ശേഷമുള്ള മൂന്ന്‌ മാസക്കാലം ആസ്വദിക്കാവുന്ന കാലയളവാണ്‌. അതിനാല്‍ ബേബിമൂണ്‍ - കുട്ടി ജനിക്കുന്നതിനുമുമ്പുള്ള അവസാന അവധിക്കാലം - ആഘോഷമാക്കാന്‍ തയ്യാറെടുക്കുക.

തയ്യാറാവുക

ഗര്‍ഭാവസ്ഥയുടെ അവസാന ആഴ്‌ചകള്‍ അടുക്കുമ്പോള്‍ ഭാര്യയുടെ ഹോസ്‌പിറ്റല്‍ ബാഗ്‌ തയ്യാറാക്കി വയ്‌ക്കുക. കുട്ടി ജനിച്ചു കഴിഞ്ഞാല്‍ വിളിച്ച്‌ അറിയിക്കേണ്ട ബന്ധുക്കളുടെ പട്ടിക തയ്യാറാക്കുക. കുട്ടിയ്‌്‌ക്കാവശ്യമായി വരുന്ന വസ്‌ത്രങ്ങള്‍, ഡയപ്പെര്‍, മരുന്നുകള്‍ എന്നിവയെല്ലാം മുന്‍ കൂട്ടി തയ്യാറാക്കി വയ്‌ക്കുക. അങ്ങനെയെങ്കില്‍ അമ്മയും കുഞ്ഞും ഹോസ്‌പിറ്റലില്‍ നിന്നും വീട്ടിലെത്തിയാലും കാര്യങ്ങള്‍ എളുപ്പമായിരിക്കും. ഗര്‍ഭകാലത്തെ ലൈംഗികബന്ധം

Read more about: pregnancy ഗര്‍ഭം
English summary

What To Expect When Your Wife Is Expecting

Confused about how to handle your wife's changing body and moods during the nine months? Here's a dad-to-be's guide to surviving pregnancy
X
Desktop Bottom Promotion