For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണം എളുപ്പമാക്കാന്‍

By Super
|

ഗര്‍ഭം ധരിക്കാന്‍ ശ്രമം നടത്തിയിട്ടും കഴിയുന്നില്ല എങ്കില്‍ സ്വയം കുറ്റപ്പെടുത്തുകയോ വിഷമിക്കുകയോ ചെയ്യേണ്ടതില്ല. ചിലപ്പോള്‍ തുടര്‍ച്ചയായ ശ്രമത്തിന്‌ ശേഷം ഗര്‍ഭധാരണത്തിനായി 3 മുതല്‍ 12 മാസം വരെ ശരീരം സമയമെടുക്കാറുണ്ട്‌. അനുയോജ്യമായ രീതിയില്‍ സാഹചര്യങ്ങള്‍ സജ്ജമാക്കുകയാണെങ്കില്‍ ഗര്‍ഭധാരണം എളുപ്പത്തിലാക്കാന്‍ കഴിയും. നിങ്ങളുടെയും പങ്കാളിയുടെയും ഉത്‌പാദന ശേഷി,അണ്ഡോത്‌പാദന ദിവസം, നിങ്ങളുടെ ആരോഗ്യം, ജീവിത ശൈലി തുടങ്ങി നിരവധി ഘടകങ്ങളെ ഗര്‍ഭധാരണം ആശ്രയിക്കുന്നുണ്ട്‌.

കുഞ്ഞുങ്ങള്‍ നിങ്ങളെ അദ്ഭുതപ്പെടുത്തും!!

വേഗത്തില്‍ ഗര്‍ഭധാരണം നടക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്‌. ഉത്‌പാദനക്ഷമതയും ഗര്‍ഭപാത്രത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്‌.

ഗര്‍ഭധാരണം എളുപ്പമാക്കാന്‍ സഹായിക്കുന്ന ചില വഴികള്‍

ഫോലിക്‌ ആസിഡും ഇരുമ്പും

ഫോലിക്‌ ആസിഡും ഇരുമ്പും

ഗര്‍ഭധാരണത്തിന്‌ ശരീത്തെ സജ്ജമാക്കാന്‍ ഫോലിക്‌ ആസിഡും ഇരുമ്പും സഹായിക്കും. കുഞ്ഞിന്റെ ജനനവൈകല്യങ്ങള്‍ ഇവ കുറയ്‌ക്കുകയും ചെയ്യും.

അണ്ഡോത്‌പാദന കലണ്ടര്‍

അണ്ഡോത്‌പാദന കലണ്ടര്‍

അണ്ഡോത്‌പാദനം കണക്കാക്കുന്ന കിറ്റ്‌ വാങ്ങുകയോ ആര്‍ത്തവത്തിന്‌ ശേഷമുള്ള അഞ്ച്‌ മുതല്‍ 15 വരെയുള്ള ദിവസങ്ങള്‍ എണ്ണി കണക്കാക്കുകയോ ചെയ്യുക. ഗര്‍ഭധാരണത്തിന്‌ ഏറ്റവും അനുയോജ്യമായ കാലയളവാണിത്‌ , പ്രത്യേകിച്ച്‌ 10 മുതല്‍ 14ാം ദിവസം വരെ ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെ കൂടുതലാണ്‌.

ലൈംഗിക തൃഷ്‌ണ ഉയര്‍ത്തുന്ന ഭക്ഷണം

ലൈംഗിക തൃഷ്‌ണ ഉയര്‍ത്തുന്ന ഭക്ഷണം

ഗര്‍ഭധാരണം എളുപ്പത്തിലാക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ നിങ്ങളുടെ ലൈംഗിക തൃഷ്‌ണ ഉയര്‍ത്തുന്നവ കൂടിയായിരിക്കും. ലൈംഗികബന്ധത്തിലേര്‍പ്പെടും മുമ്പു ഇവ നിങ്ങളെ ഉത്തേജിപ്പിക്കും. കറുത്ത റാസ്‌പബെറി, ബ്രോക്കോളി തുടങ്ങിയവ ഇത്തരത്തിലുള്ളതാണ്‌.

പാല്‍ ഉത്‌പന്നങ്ങള്‍

പാല്‍ ഉത്‌പന്നങ്ങള്‍

ഉത്‌പാദനക്ഷമത ഉയര്‍ത്തുന്ന എഫ്‌എസ്‌എച്ച്‌, എല്‍എച്ച്‌ തുടങ്ങിയ ഹോര്‍മോണുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ പാല്‍ ഉത്‌പന്നങ്ങള്‍ ഗര്‍ഭധാരണം എളുപ്പത്തിലാക്കാന്‍ സഹായിക്കും.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഗര്‍ഭധാരണം എളുപ്പത്തിലാക്കും. ഇവ സ്‌ത്രീകളുടെ ഉത്‌പാദനക്ഷമത ഉയര്‍ത്താന്‍ സഹായിക്കും.

പങ്കാളിയുടെ ഉത്‌പാദന ക്ഷമത

പങ്കാളിയുടെ ഉത്‌പാദന ക്ഷമത

പങ്കാളിയെ പുകവലി, മദ്യപാനം എന്നിവയില്‍ നിന്നും പിന്തിരിപ്പിക്കുക.അവരുടെ ഉത്‌പാദന ക്ഷമത മികച്ചതാകാന്‍ ഇത്‌ സഹായിക്കും.

ബന്ധപ്പെടുന്ന രീതി

ബന്ധപ്പെടുന്ന രീതി

ബീജം വളരെ എളുപ്പത്തില്‍ അണ്ഡത്തില്‍ എത്തിച്ചേരുന്ന തരത്തിലായിരിക്കണം പരസ്‌പരം ലൈംഗികമായി ബന്ധപ്പെടുമ്പോഴുള്ള ശാരീരിക സ്ഥിതികള്‍. അരയ്‌ക്ക്‌ താഴെ ഒരു തലയിണ വച്ച്‌ കാലുകള്‍ ഇടുപ്പിന്‌ മുകളിലേക്ക്‌ അല്‍പം ഉയര്‍ത്തി കുറഞ്ഞത്‌ 20 മിനുട്ട്‌ നേരം കിടക്കുക.

ലൂബ്രിക്കേഷന്‍

ലൂബ്രിക്കേഷന്‍

നിങ്ങള്‍ നിലവില്‍ ഗര്‍ഭം ധരിച്ചിട്ടുണ്ടെങ്കില്‍ ലൂബ്രിക്കേഷന്‍ കുട്ടിക്ക്‌ ഹാനികരമാകും.

മദ്യവും കഫീനും

മദ്യവും കഫീനും

മദ്യവും അമിതമായ അളവില്‍ കഫീനും അകത്ത്‌ ചെല്ലുന്നത്‌ ഗര്‍ഭസ്ഥശിശുവിന്‌ ഹാനികരമാകും. കൂടാതെ ഗര്‍ഭധാരണം പരാജയപ്പെടാനും ഇവ കാരണമാകും.

പരിശോധനകള്‍

പരിശോധനകള്‍

ഡോക്ടറുടെ നിര്‍ദ്ദേശം ആവശ്യമുണ്ടെന്ന്‌ തോന്നിയാല്‍ ഡോക്ടറെ കണ്ട്‌ വേണ്ട പരിശോധനകള്‍ നടത്തുക. വേഗത്തില്‍ ഗര്‍ഭധാരണം നടക്കുന്നതിന്‌ സ്‌ത്രീകള്‍ക്ക്‌ അവരുടെ ശരീരത്തെ സംബന്ധിച്ചുള്ള ആത്മവിശ്വാസം ആവശ്യമാണ്‌.

Read more about: pregnancy ഗര്‍ഭം
English summary

Tips To Conceive Faster

Worried that you are not conceiving? Relax, we give you tips on how to conceive and also about the foods that you need to eat to conceive fast . Try these
X
Desktop Bottom Promotion