For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാസം തികയാതെയുള്ള പ്രസവത്തിനു പുറകില്‍....

|

മാസം തികയാതെയുള്ള പ്രസവം അത്ര അപൂര്‍വ സംഭവമൊന്നുമല്ല. 37 ആഴ്ചകള്‍ക്കു മുന്‍പായി പ്രസവം നടക്കുകയാണെങ്കില്‍ ഇതിനെയാണ് മാസം തികയാതെയുള്ള പ്രസവമെന്നു പറയാവുന്നത്.

കുഞ്ഞിന്റെ ആരോഗ്യത്തിനു മാസം തികയാതെയുള്ള പ്രസവം നല്ലതാണെന്നു പറയാനാവില്ല. ശാരീരീകാവയവങ്ങളുടെ വളര്‍ച്ച പൂര്‍ത്തിയാകാതിരിയ്ക്കുക, രോഗപ്രതിരോധശേഷി കുറയുക, വൈകല്യങ്ങള്‍ക്കു സാധ്യത കൂടുതല്‍ എന്നിങ്ങനെയുള്ള പല ദൂഷ്യങ്ങളും മാസം തികയാതെയുള്ള പ്രസവത്തിനുണ്ട്. ഗര്‍ഭകാലത്തെ അസിഡിറ്റിയ്ക്കു പരിഹാരം

മാസ തികയാതെ പ്രസവിയ്ക്കുന്നതിന് ചില കാരണങ്ങളുമുണ്ട്. ഇതിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

മോണ, ദന്തരോഗങ്ങള്‍

മോണ, ദന്തരോഗങ്ങള്‍

മോണ, ദന്തരോഗങ്ങള്‍ മാസം തികയാതെയുള്ള പ്രസവത്തിനു കാരണമാകാം. ഇവ കാരണം ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണുകളാണ് ഇതിന് കാരണമാകുന്നത്. ഗര്‍ഭകാലത്ത് വായുടെ ആരോഗ്യം പ്രധാനമാണെന്നു പറയുന്നതിന്റെ കാരണവും ഇതു തന്നെയാണ്.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് കാരണമാകും. ഇത് കുട്ടിയ്ക്കാവശ്യമായ പോഷകങ്ങള്‍ വഹിച്ചു കൊണ്ടു പോകുന്നതില്‍ നിന്നും പ്ലാസന്റയെ തടയുക മാത്രമല്ല, മാസം തികയാതെയുള്ള പ്രസവത്തിനും കാരണമാകും.

അമിതമായ വ്യായാമം

അമിതമായ വ്യായാമം

ഗര്‍ഭകാലത്ത് ചെറിയ രീതിയിലെ വ്യായാമങ്ങള്‍ അത്യാവശ്യമാണ്. ആരോഗ്യത്ത്ിനും സുഖപ്രസവത്തിനുമെല്ലാം ഇത് സഹായിക്കും. എന്നാല്‍ അമിതമായ വ്യായാമം പെട്ടെന്നു്ള്ള പ്രസവത്തിന് കാരണമാകും.

അമിതവണ്ണം

അമിതവണ്ണം

ഗര്‍ഭകാലത്ത് അമിതവണ്ണം ഗര്‍ഭകാല പ്രമേഹത്തിനും ഹൈ ബിപിയ്ക്കുമെല്ലാം ഇട വരുത്തും. ഇത് മാസം തികയാതെയുള്ള പ്രസവത്തിനും കാരണമാകും.

17 വയസിനു മുന്‍പും 35 വയസിനു ശേഷവും

17 വയസിനു മുന്‍പും 35 വയസിനു ശേഷവും

17 വയസിനു മുന്‍പും 35 വയസിനു ശേഷവും ഗര്‍ഭം ധരിയ്ക്കുന്നത് മാസം തികയാതെയുള്ള പ്രസവത്തിനുള്ള ഒരു പ്രധാന കാരണമാണ്. ആദ്യത്തേതിന് യൂട്രസ് മുഴുവനായും വളര്‍ന്നിട്ടില്ലെന്നതും രണ്ടാമത്തേതില്‍ സ്ത്രീയുടെ അണ്ഡം ഗുണനിലവാരും കുറഞ്ഞതാണെന്നതുമാണ് കാരണം.

ഇടവേള

ഇടവേള

ഒരു കുഞ്ഞുണ്ടായി 18 മാസം തികയുന്നതിനു മുന്‍പ് വീണ്ടും ഗര്‍ഭം ധരിയ്ക്കുന്നത് മാസം തികയാതെയുളള പ്രസവത്തിന് ഇട വരുത്തും. പ്രസവങ്ങള്‍ തമ്മില്‍ രണ്ടു വര്‍ഷത്തെ ഇടവേള നല്ലതാണ്.

കഫീന്‍

കഫീന്‍

കഫീന്‍ അളവ് ശരീരത്തില്‍ അമിതമാകുന്നത് മാസം തികയാതെയുള്ള പ്രസവത്തിനുള്ള മറ്റൊരു കാരണമാണ്. പ്രത്യേകിച്ച് ഗര്‍ഭത്തിന്റെ ആദ്യ മൂന്നു മാസങ്ങളില്‍.

യൂട്രസ്, വജൈനല്‍ അണുബാധകള്‍

യൂട്രസ്, വജൈനല്‍ അണുബാധകള്‍

യൂട്രസ്, വജൈനല്‍ അണുബാധകള്‍ മാസം തികയാതെയുള്ള പ്രസവത്തിനുള്ള മറ്റൊരു കാരണമാണ്.

പുകവലി

പുകവലി

പുകവലി നേരത്തെയുള്ള പ്രസവത്തിനുള്ള മറ്റൊരു കാരണമാണ്. പുകവലിയിലൂടെ കുഞ്ഞിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടും. ഇത് കുഞ്ഞിന്റെ മരണത്തിനോ നേര്‌ത്തെയുള്ള പ്രസവത്തിനോട ഇട വരുത്തുകയും ചെയ്യും.

മദ്യം

മദ്യം

മദ്യം അമ്മയുടെ ശരീരത്തിലൂടെ കുഞ്ഞിന്റെയും ശരീരത്തിലെത്തും. ഇത് നേരത്തെയുള്ള പ്രസവത്തിനും കുഞ്ഞിന്റെ മരണത്തിനുമെല്ലാം വഴിയൊരുക്കും. കാരണം ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ കുഞ്ഞിന്റെ ലിവറിനു പ്രാപ്തിയായിട്ടില്ല.

English summary

Things That Causes Early Labour

Preterm labour and miscarriages can occur due to certain factors that should be avoided by a pregnant lady. These things can also cause miscarriage and still birth,
Story first published: Wednesday, June 24, 2015, 14:12 [IST]
X
Desktop Bottom Promotion