For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവത്തീയതി കഴിഞ്ഞു പോയാല്‍.....

By Super
|

പ്രസവത്തിന്‍റെ തിയ്യതി കഴിഞ്ഞും പ്രസവം നടക്കുന്നില്ലെങ്കില്‍ സിസേറിയന്‍ അല്ലെങ്കില്‍ സാധാരണ പ്രസവത്തിന് വേണ്ടി അഡ്മിറ്റ് ചെയ്യപ്പെടേണ്ടതാണ്. എന്നാല്‍ മറുവശത്ത് പ്രസവതിയ്യതി കടന്ന് പോകുന്നത് സാധാരണമാണെന്നും മനസിലാക്കേണ്ടതുണ്ട്.

ഒട്ടേറെ സ്ത്രീകള്‍ ഇത്തരം സാഹചര്യത്തിലൂടെ കടന്ന് പോകുന്നവരാണ്. പ്രസവ തിയ്യതി കടന്ന് പോയാല്‍ ഗര്‍ഭിണികള്‍ അകറ്റി നിര്‍ത്തേണ്ടുന്ന ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുക.

മാനസിക സമ്മര്‍‌ദ്ദം

മാനസിക സമ്മര്‍‌ദ്ദം

ഗര്‍ഭിണിയായിരിക്കുന്ന ഒമ്പത് മാസങ്ങളിലും സ്ത്രീകള്‍ മാനസികസമ്മര്‍ദ്ദമുണ്ടാക്കുന്ന സാഹചര്യങ്ങളെ അഭിമുഖീകരിക്കരുത്. മാനസികസമ്മര്‍ദ്ദം ഒരു നിശബ്ദ കൊലയാളിയാണ്. ഇത് ഗര്‍ഭം അലസാനും ഗര്‍ഭസ്ഥശിശുവിന്‍റെ മരണത്തിനും കാരണമാകാം. സമ്മര്‍ദ്ദം തുടക്കത്തില്‍ തന്നെ നിയന്ത്രിക്കാന്‍ യോഗ ചെയ്യുക. ഇത് ശരീരത്തിനും മനസിനും അനുയോജ്യമാണ്.

പരിഹാസ്യമായ പരിഹാരങ്ങള്‍

പരിഹാസ്യമായ പരിഹാരങ്ങള്‍

ഗര്‍ഭിണികള്‍ പ്രസവവേദന കുറയ്ക്കാനായി വീട്ടില്‍ തയ്യാറാക്കുന്ന പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കരുത്. മുതിര്‍ന്നവരുടെ നിര്‍ദ്ദേശങ്ങളേക്കാളും ഡോക്ടറുടെ ഉപദേശം തേടുകയാണ് ഉചിതം.

അമിതവ്യായാമം

അമിതവ്യായാമം

ഒമ്പതാം മാസത്തിന്‍റെ അവസാനം നന്നായി വ്യായാമം ചെയ്യുന്നത് കുഞ്ഞിനും അമ്മയ്ക്കും നല്ലതാണെന്നാണ് വിശ്വാസം. അമിത വ്യായാമം കുഞ്ഞിനും അമ്മയ്ക്കും ദോഷം ചെയ്യും. വ്യായാമങ്ങള്‍ മിതമായ തോതില്‍ ചെയ്യുന്നതാണ് ഉചിതം.

അമിത ഭക്ഷണം

അമിത ഭക്ഷണം

പ്രസവ തിയ്യതി കഴിഞ്ഞ് പോയെങ്കില്‍ അമിതഭക്ഷണം ഒഴിവാക്കണം. വൈകാരികമായ ഭക്ഷണം കഴിക്കല്‍ ഗര്‍ഭിണിക്ക് ക്ഷീണത്തിനും ഊര്‍ജ്ജസ്വലത നഷ്ടമാകാനും കാരണമാകും. അത് പ്രസവ സമയത്ത് ദോഷം ചെയ്യും.

വിഷാദം

വിഷാദം

വിഷാദം കുട്ടിക്കും അമ്മയ്ക്കും ദോഷം ചെയ്യുന്നതാണ്. വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നത് ഗര്‍ഭിണികള്‍ എല്ലാത്തരത്തിലുമുള്ള വിഷാദങ്ങളിലും നിന്ന് അകന്ന് നില്‍ക്കണമെന്നാണ്. അത് ഗര്‍ഭസ്ഥ ശിശുവിന് ദോഷം ചെയ്യുന്നതാണ്. വിഷാദം ഗര്‍ഭിണി സ്വന്തം കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കാനും അത് വഴി കുഞ്ഞിനെ ദോഷകരമായി ബാധിക്കാനും കാരണമാകും.

അമിത ജോലി

അമിത ജോലി

പ്രസവതിയ്യതി കടന്നാല്‍ ഗര്‍ഭിണികള്‍ സമയം കണ്ടെത്തി മനസും ശരീരവും റിലാക്സ് ചെയ്യുകയ്യണം. അധികം വീട്ടുജോലികള്‍ ചെയ്യുന്നത് ക്ഷീണമുണ്ടാക്കും. ഒമ്പതാം മാസത്തിന്‍റെ അവസാനം അത് നല്ല കാര്യമല്ല.

English summary

Things Pregnant Women Should Not Do Past Their Date

Pregnant women should look after their health right through. Here are some of the things a woman should not do past her due date of pregnancy, take a look.
X
Desktop Bottom Promotion