For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹമുള്ളവര്‍ ഗര്‍ഭം ധരിയ്ക്കുമ്പോള്‍....

By Super
|

ശരിയായ ആസൂത്രണത്തിന്‌ ശേഷമെ ആരോഗ്യകരമായ ഗര്‍ഭധാരണം സാധ്യമാവൂ. ഗര്‍ഭധാരണത്തിന്‌ മുമ്പ്‌ എല്ലാത്തരം ആരോഗ്യപ്രശ്‌നങ്ങളും ശ്രദ്ധിക്കുക,അല്ലെങ്കില്‍ ഇവ ഗര്‍ഭകാലത്ത്‌ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. പ്രമേഹം ഉണ്ടെങ്കില്‍ ( ടൈപ്പ്‌ 1, ടൈപ്പ്‌ 2) ഗര്‍ഭധാരണത്തിന്‌ തയ്യാറെടുക്കുമ്പോള്‍ ഏറെ ശ്രദ്ധ നല്‍കണം.

ആരോഗ്യമുള്ള കുഞ്ഞിന്‌ ജന്മം നല്‍കുന്നതിന്‌ ഗര്‍ഭധാരണത്തിന്‌ മുമ്പും ശേഷവും രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. അതിനായി ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക.

പ്രമേഹം ഉള്ളവര്‍ ഗര്‍ഭധാരണത്തിന്‌ തയ്യാറെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങളാണ്‌ ഇവിടെ പറയുന്നത്‌.

Diabetes

ഗര്‍ഭം ധരിക്കാന്‍ ഒരുങ്ങുന്നതിനും 3-6 മാസം മുമ്പ്‌ തന്നെ ഡോക്ടറെ കണ്ട്‌ നിര്‍ദ്ദേശം തേടുക. താഴെ പറയുന്ന കാര്യങ്ങള്‍ക്ക്‌ ആയിരിക്കും അവര്‍ പ്രാധാന്യം നല്‍കുക.

ഗര്‍ഭധാരണത്തിന്‌ മുമ്പായുള്ള കൗണ്‍സിലിങ്‌

ഗര്‍ഭധാരണത്തിന്‌ നിങ്ങളെ മാനസികവും ശാരീരികവുമായി തയ്യാറാക്കാന്‍ കൗണ്‍സിലിങ്‌ സഹായിക്കും.

ശ്രദ്ധിക്കാന്‍ പറയുന്ന മറ്റ്‌ കാര്യങ്ങള്‍

1. ശരീര ഭാരം

ഗര്‍ഭം ധരിക്കുന്നതിന്‌ മുമ്പായി നിങ്ങള്‍ക്കാവശ്യമായ ശരീര ഭാരത്തിലേക്ക്‌ എത്തണം. ഭാരക്കൂടുതല്‍ ഉള്ളവര്‍ അല്‍പം കുറയ്‌ക്കുന്നത്‌ ഗര്‍ഭകാലത്തെ പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ കുറയ്‌ക്കാന്‍ സഹായിക്കും.

അതേ പോലെ തന്നെ ശരീര ഭാരം കുറവുള്ളവര്‍ സുരക്ഷിതമായ ഗര്‍ഭധാരണത്തിനായി മതിയായ ശരീര ഭാരത്തിലേക്ക്‌ എത്തണം. അല്ലെങ്കില്‍ കുഞ്ഞിനും വേണ്ടത്ര ഭാരം ഉണ്ടാകില്ല.

2. ജീവിതിരീതിയില്‍ മാറ്റം

ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മദ്യപാനം, പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ ആദ്യമെ ഉപേക്ഷിക്കുക. സിഗരറ്റില്‍ അടങ്ങിയിട്ടുള്ള രാസവസ്‌തുവായ നിക്കോട്ടിന്‌ നിങ്ങള്‍ അടിമപ്പെട്ടു പോകും. ഇതിന്‌ പുറമെ ഇവ പ്ലാസന്റ വഴി കുഞ്ഞിലേക്കും എത്തും. കൂടാതെ ഇതില്‍ അടങ്ങിയിട്ടുള്ള കാര്‍ബണ്‍ മോണോക്‌സൈഡ്‌ അമ്മയ്‌ക്കും കുഞ്ഞിനും ഒരുപോലെ അപകടകാരിയാണ്‌. നിരവധി പാര്‍ശ്വഫലങ്ങള്‍ ഇതുണ്ടാക്കും.

കുഞ്ഞിന്റെ ശ്വാസകോശസത്തിനും ശ്വസന സംവിധാനത്തിനും തകരാറുകള്‍ ഉണ്ടാക്കും.

കുഞ്ഞുങ്ങള്‍ വളര്‍ച്ചയെത്താതെ ജനിക്കാനും ഭാരം കുറഞ്ഞിരിക്കാനും ഇത്‌ കാരണമാകും

കുഞ്ഞിന്റെ ഹൃദയമിടുപ്പ്‌ കൂട്ടും

അമ്മയ്‌ക്കും കുഞ്ഞിനും ആവശ്യമായ ഓക്‌സിജനില്‍ കുറവ്‌ വരുത്തും.

ഇതിന്‌ പുറമെ മദ്യം മാനസികമായ തകരാറുകള്‍ ഉള്‍പ്പടെ കുഞ്ഞുങ്ങളില്‍ നിരവധി ജനനവൈകല്യങ്ങള്‍ ഉണ്ടാകാന്‍ കാരണമായേക്കാം. ഗര്‍ഭകാലത്ത്‌ യാതൊരു തരത്തിലുള്ള മദ്യപാനവും സുരക്ഷിതമല്ല എന്ന്‌ ഓര്‍ക്കുക.

pregnant

3. ഗര്‍ഭകാലത്തെ വിറ്റാമിനുകള്‍

സെന്റര്‍ഫോര്‍ ഡിസീസസ്‌ കണ്‍ട്രോളിന്റെ അഭിപ്രായത്തില്‍ ഗര്‍ഭ ധാരണത്തിന്‌ മുമ്പും ഗര്‍ഭ കാലയളവിലും ദിവസം 400 മൈക്രോ ഗ്രാം ഫോലിക്‌ ആസിഡ്‌ നിങ്ങളുടെ അകത്ത്‌ ചെന്നിരിക്കണം എന്നാണ്‌.

അതിനാല്‍ ഗര്‍ഭം ധരിക്കുന്നതിനും ഒരുമാസം മുമ്പ്‌ തൊട്ട്‌ എല്ലാ ദിവസവും ഫോലിക്‌ ആസിഡ്‌ അടങ്ങിയ വിറ്റാമിന്‍ സപ്ലിമെന്റ്‌ കഴിക്കുക. കുഞ്ഞുങ്ങള്‍ക്ക്‌ നട്ടെല്ലിന്റെയും തലച്ചോറിന്റെയും അസാധാരണമായ വളര്‍ച്ചയായ സ്‌പൈനാ ബിഫിഡ പോലുള്ള നാഡി സംബന്ധമായ തകരാറുകള്‍ വരാനുള്ള സാധ്യത കുറയ്‌ക്കും ഇത്‌.

4. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നോക്കുക

ഗര്‍ഭം ധരിക്കുന്നതിന്‌ മുമ്പ്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രണ വിധേയമാക്കണം.

ഭ്രൂണം വളരുന്ന ആദ്യ പതിമൂന്ന്‌ ആഴ്‌ചകളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഉയര്‍ന്നിരിക്കുകയാണെങ്കില്‍ ഗര്‍ഭച്ഛിദ്രം, ജനന വൈകല്യങ്ങള്‍ , പ്രമേഹം മൂലമുള്ള സങ്കീര്‍ണതകള്‍ എന്നിവയ്‌ക്ക്‌ കാരണമാകും.

പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ തന്നെയും പ്രസവകാല പ്രമേഹം ഉണ്ടോ എന്ന്‌ ഗര്‍ഭകാലത്തെ 24 ആഴ്‌ചകളിലും പരിശോധിക്കണം.

5. ശരിയായ മരുന്ന്‌

ഗര്‍ഭകാലത്ത്‌ പ്രമേഹം ഉണ്ടെങ്കില്‍, ഗര്‍ഭ ധാരണത്തിന്റെ അവസാന മൂന്ന്‌ മാസങ്ങളില്‍ കൂടുതല്‍ ഇന്‍സുലീന്‍ എടുക്കണം.

പ്രമേഹത്തിനുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍ ഇന്‍സുലിനിലേക്ക്‌ മാറാന്‍ നിര്‍ദ്ദേശിക്കാറുണ്ട്‌. കാരണം മരുന്നുകള്‍ ചിലപ്പോള്‍ കുഞ്ഞിന്‌ ദോഷകരമാകും.

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിനുള്ള മരുന്നകള്‍ കഴിക്കുന്നുണ്ടെങ്കിലും ചിലപ്പോള്‍ മാറ്റങ്ങള്‍ വരുത്തേണ്ടി വരും.

കുഞ്ഞിന്‌ ദോഷകരമാവാത്ത വിധത്തില്‍ ഡോക്ടര്‍മാര്‍ മരുന്നുകള്‍ ക്രമീകരിച്ചു തരും.

diagetes 3

6. ഭക്ഷണ നിയന്ത്രണം

രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഉയരുന്നത്‌ നിയന്ത്രിക്കുന്നതിന്‌ ചിലപ്പോള്‍ ഭക്ഷണം ക്രമീകരിക്കേണ്ടി വരും. കുഞ്ഞിന്‌ വേണ്ട പോഷകങ്ങള്‍ ലഭിക്കാന്‍ കലോറി കൂടുതല്‍ കഴിക്കേണ്ടി വരും . അതിനാല്‍ അമ്മയ്‌ക്കും കുഞ്ഞിനും ഗുണകരമാകുന്ന ആഹാര രീതി മനസ്സിലാക്കുന്നതിന്‌ വിദഗ്‌ധരായ ന്യൂട്രീഷണിസ്‌റ്റുകളുടെ നിര്‍ദ്ദേശം തേടുക.

ശരിയായ നിര്‍ദ്ദേശങ്ങള്‍ക്ക്‌ ഒപ്പം ഡോക്ടറുടെ സഹായവും പങ്കാളിയുടെ പരിചരണവും ശരിയായ രീതിയില്‍ ലഭിച്ചാല്‍ പ്രമേഹമുണ്ടെങ്കിലും ഗര്‍ഭകാലം സുരക്ഷിതമായി പൂര്‍ത്തിയാക്കാന്‍ കഴിയും

Read more about: pregnancy ഗര്‍ഭം
English summary

Steps you should Take Before Getting Pregnant If Diabetic

Here are some of the steps you should take before getting pregnant,
X
Desktop Bottom Promotion