For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭ കാലത്ത്‌ ഒഴിവാക്കേണ്ട കാര്യങ്ങള്‍

By Super
|

ഏറെ ജാഗ്രത വേണ്ട സമയമാണ്‌ ഗര്‍ഭകാലം, പ്രത്യേകിച്ച്‌ കഴിക്കുന്നതിലും മറ്റും. മദ്യപാനം, പുകവലി പോലുള്ള ദുശ്ശീലങ്ങളുടെ പാര്‍ശ്വഫലങ്ങള്‍ ഗര്‍ഭസ്ഥശിശുവിനെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധ വേണം. കുഞ്ഞ്‌ ആരോഗ്യത്തോടെ വളരാന്‍ താഴെ പറയുന്ന ഏഴ്‌ കാര്യങ്ങള്‍ ഉപേക്ഷിക്കുക

ഗര്‍ഭധാരണത്തിന് ശേഷമുളള ആദ്യ ആര്‍ത്തവം

1. കാഫീന്‍

1. കാഫീന്‍

ദിവസവുമുള്ള കാപ്പി കുടി നിര്‍ത്താന്‍ കഴിയില്ല എങ്കില്‍ ദിവസം രണ്ട്‌ കപ്പ്‌ എന്ന നിലയിലേക്ക്‌ ചുരുക്കുക. കാഫീന്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ള സോഡ, കോള, ഊര്‍ജപാനീയങ്ങള്‍ എന്നിവ ഉപേക്ഷിക്കുക. ഗര്‍ഭകാലത്ത്‌ പ്രത്യേകിച്ച്‌ ആദ്യമൂന്ന്‌ മാസക്കാലയളവില്‍ കാഫീന്റെ അമിത ഉപയോഗം ഗര്‍ഭച്ഛിദ്രത്തിനും ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

2. വേവിക്കാത്ത മാംസവും മത്സ്യവും

2. വേവിക്കാത്ത മാംസവും മത്സ്യവും

വേവിക്കാത്ത ഭക്ഷണങ്ങള്‍ പ്രത്യേകിച്ച്‌ പച്ച മുട്ട, മാംസം, മത്സ്യം എന്നിവ കഴിക്കുന്നത്‌ പൂര്‍ണ്ണമായും ഒഴിവാക്കുക. പാകം ചെയ്യാത്ത സമുദ്രവിഭവങ്ങള്‍ കഴിക്കുന്നത്‌ അമ്മയില്‍ അണുബാധ ഉണ്ടാക്കും. പച്ച മുട്ടയും മാംസവും അമ്മമാരില്‍ പലതരം അണുബാധ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്‌.

3. ശുദ്ധീകരിക്കാത്ത പാലും വെണ്ണയും

3. ശുദ്ധീകരിക്കാത്ത പാലും വെണ്ണയും

ഗര്‍ഭകാലത്ത്‌ രോഗപ്രതിരോധ ശേഷി ദുര്‍ബലമാകുമെന്നതിനാല്‍ സ്‌ത്രീകള്‍ക്ക്‌ ഗര്‍ഭകാലത്ത്‌ ഭക്ഷ്യവിഷബാധ ഏല്‍ക്കാനുള്ള സാധ്യത 20 മടങ്ങ്‌ കൂടുതലാണ്‌. സംസ്‌കരിക്കാത്ത ഭക്ഷണങ്ങളും ശുദ്ധീകരിക്കാത്ത പാലും വെണ്ണയും മറ്റും കഴിക്കുന്നത്‌ ഇതിനുള്ള സാധ്യത ഉയര്‍ത്തും.

ശുദ്ധീകരിക്കാത്ത പാലിലും വെണ്ണയിലും കാണപ്പെടുന്ന ബാക്ടീരിയ പ്ലാസന്റ വഴി ഗര്‍ഭസ്ഥ ശിശുവിലെത്തും. ഇത്‌ ചിലപ്പോള്‍ ഗര്‍ഭച്ഛിദ്രത്തിന്‌ കാരണമാകും.

4. നിരത്തിലെ ഭക്ഷണം

4. നിരത്തിലെ ഭക്ഷണം

നിരത്തില്‍ നിന്നും ലഭ്യമാകുന്ന എല്ലാ ഭക്ഷണങ്ങളും ചീത്തയാണന്നല്ല, എന്നാല്‍ ഗര്‍ഭിണികള്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ശുചിത്വത്തെ കുറിച്ച്‌ ശ്രദ്ധിക്കണം. നിരത്തുകളില്‍ നിന്നും വാങ്ങുന്ന ഭക്ഷണം ചിലപ്പോള്‍ അണുബാധയ്‌ക്ക്‌ുള്ള സാധ്യത ഉയര്‍ത്തും.

5. മദ്യപാനം

5. മദ്യപാനം

മദ്യപാനം വല്ലപ്പോഴും ആകുന്നത്‌ കുഴപ്പമില്ല എന്നാല്‍ പരിധി കടക്കുന്നത്‌ ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഗര്‍ഭകാലത്ത്‌ അമിതമായി മദ്യം കഴിക്കുന്നത്‌ കുഞ്ഞിന്റെ വളര്‍ച്ചയും തലച്ചോറിന്റെ വികാസവും കുറയ്‌ക്കും.

6. പുകവലി

6. പുകവലി

ഗര്‍ഭകാലത്ത്‌ പുകവലി നല്ലതല്ല എന്ന പറയാന്‍ നിരവധി കാരണങ്ങളുണ്ട്‌. ഇതില്‍ നിക്കോട്ടിന്‍ ഉള്ളതു കൊണ്ട്‌ മാത്രമല്ല മറിച്ച്‌ നിക്കോട്ടിന്‍, കാര്‍ബണ്‍ മോണോക്‌സൈഡ്‌, ടാര്‍ എന്നിവ വയറ്റില്‍ കിടക്കുന്ന കുഞ്ഞിലേക്കും എത്താന്‍ കാരണമാകും. കുഞ്ഞിന്‌ ലഭിക്കേണ്ട ഓക്‌സിജനില്‍ ഇത്‌ കുറവ്‌ വരുത്തും. ജനന വൈകല്യങ്ങള്‍ക്ക്‌ ഇത്‌ കാരണമാകും. കുഞ്ഞിന്റെ ശരീര ഭാരം കുറയുന്നതിനും മുച്ചിറിക്കും കാരണമാകും.

7. ഗ്രീന്‍ ടീ

7. ഗ്രീന്‍ ടീ

ഗര്‍ഭിണികള്‍ക്ക്‌ ഗ്രീന്‍ ടീ നല്ലതാണന്നതിന്റെ തെളിവുകള്‍ ഒന്നും ഇതുവരെ ലഭ്യമല്ല. ഗര്‍ഭകാലത്ത്‌ ഗ്രീന്‍ ടീ കുടിക്കരുതെന്ന്‌ പറയുന്നതിനുള്ള

ഒരു കാരണം ഇത്‌ ശരീരത്തിന്റെ പ്രവര്‍ത്തന നിരക്ക്‌ ഉയര്‍ത്തും എന്നതാണ്‌. ഗര്‍ഭകാലത്ത്‌ സ്വാഭാവികമായി ശരീത്തിന്റെ പ്രവര്‍ത്തന നിരക്ക്‌ കൂടുതലായിരിക്കും. വീണ്ടും ഇത്‌ ഉയരുന്നത്‌ നല്ലതല്ല. ഗ്രീന്‍ ടീയില്‍ കാഫീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ അമിതമായി കുടിക്കുന്നത്‌ സാധാരണ ചായ കുടിക്കുന്നതിനേക്കാള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.ഗര്‍ഭകാലത്ത്‌ ഗ്രീന്‍ ടീ അമിതമായി കുടിച്ചാല്‍ ശരീരം ഫോലിക്‌ ആസിഡ്‌ ആഗിരണം ചെയ്യുന്നതിന്റെ അളവ്‌ കുറയും. ഇത്‌ അമ്മയ്‌ക്കും കുഞ്ഞിനും ഫോലിക്‌ ആസിഡിന്റെ ആഭാവം മൂലമുള്ള അസുഖങ്ങള്‍ വരാനുള്ള സാധ്യത ഉയര്‍ത്തും.

English summary

Say No To These Things When Pregnant

Pregnancy is a time when you should be cautious about your daily intake and keep a tab on your vices, like smoking and drinking to safeguard your baby from its ill-effects.
Story first published: Saturday, January 24, 2015, 19:21 [IST]
X
Desktop Bottom Promotion