For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെല്ലം ദോശ തയ്യാറാക്കൂ

|

പല തരത്തിലും ദോശകളുണ്ടാക്കാം. വെല്ലം ദോശ ഇതിലൊന്നാണ്. ശര്‍ക്കര ചേര്‍ത്തുണ്ടാക്കുന്ന മധുരമുള്ള ഈ ദോശയ്ക്കു മുക്കിക്കഴിയ്ക്കാന്‍ മറ്റൊന്നും വേണ്ടതെന്നാണ് ഗുണം.

കുക്കുമ്പര്‍ ക്യാന്‍സര്‍ തടയുമോ?

മാത്രമല്ല, മധുരമുള്ളതു കൊണ്ടു കുട്ടികള്‍ക്കും ഇഷ്ടമാകും. പ്രാതലായി മാത്രമല്ല, വൈകിട്ടു കുട്ടികള്‍ക്കു നല്‍കാനും ഇതുണ്ടാക്കാം.

വെല്ലം ദോശ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Tasty And Easy Vellam Dosa

അരിപ്പൊടി-അരക്കപ്പ്
ഗോതമ്പുപൊടി-1 ക്പ്പ്
ശര്‍ക്കര പൊടിച്ചത്-മുക്കാല്‍ കപ്പ്
ഏലയ്ക്കാപ്പൊടി-അര ടീസ്പൂണ്‍
ഉപ്പ്
എണ്ണ

Tasty And Easy Vellam Dosa

ശര്‍ക്കര ചൂടുവെള്ളത്തില്‍ അലിയിച്ച് അരിച്ചെടുക്കുക.

അരിപ്പൊടി, ഗോതമ്പു പൊടി, ഏലയ്ക്കാപ്പൊടി, ഉപ്പ് എന്നിവ കൂട്ടിയിളക്കുക.

Tasty And Easy Vellam Dosa

ഇതിലേയ്ക്ക് ശര്‍ക്കര അലിയിച്ച വെള്ളം ഒഴിയ്ക്കുക. ഇത് നല്ലപോലെ ഇളക്കുക. വേണമെങ്കില്‍ കൂടുതല്‍ വെള്ളം ചേര്‍ക്കാം.

ഒരു ദോശക്കല്ലോ നോണ്‍സ്റ്റിക് പാനോ ചൂടാക്കുക.

Tasty And Easy Vellam Dosa

ദോശമാവൊഴിച്ചു പരത്തി വശങ്ങളില്‍ അല്‍പം എണ്ണ തൂകിക്കൊടുക്കുക. ഇരുവശവും വെന്തു മൊരിയുമ്പോള്‍ വാങ്ങി വയ്ക്കാം.

വെല്ലം ദോശ തയ്യാര്‍.

English summary

Tasty And Easy Vellam Dosa

Take a look at this recipe for Vella dosa and give it a try. Vella dosa is a sweet variety of dosa.
Story first published: Saturday, January 10, 2015, 11:35 [IST]
X
Desktop Bottom Promotion