For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ ശരീരപരിചരണം

By Super
|

ആരാണ്‌ കുട്ടിളെ ഇഷ്ടപ്പെടാത്തത്‌? അവരുടെ കുഞ്ഞുടുപ്പുകള്‍, ചെറിയ വിരലുകള്‍, പല്ലില്ലാത്ത മോണകാട്ടിയുള്ള ചിരി എല്ലാം നമ്മള്‍ ഇഷ്ടപ്പെടുന്നവയാണ്‌. സ്‌ത്രീകളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമാണ്‌ ഗര്‍ഭകാലം. ഉള്ളില്‍ ഒരു ജീവന്‍ വളരുന്നു എന്ന അറിവ്‌ അവരില്‍ സ്‌നേഹവും സംതൃപ്‌തിയും നിറയ്‌ക്കും.

എന്നാല്‍, ഇത്‌ അത്ര ലളിതമല്ല, ഹോര്‍മോണ്‍ അസന്തുലനം, മനംപുരട്ടല്‍, തലകറക്കം, ഛര്‍ദ്ദി എന്നിവയെല്ലാം ഗര്‍ഭാവസ്ഥയ്‌ക്കൊപ്പം എത്തുന്നവയാണ്‌. പല സ്‌ത്രീകള്‍ക്കും ഇക്കാലയളവില്‍ ഇഷ്ടമായിരുന്ന പല ഭക്ഷണങ്ങളോടും ഇഷ്ടക്കേട്‌ ഉണ്ടാവുന്നതായി കാണാം. ഭക്ഷണക്രമത്തിലുണ്ടാകുന്ന മാറ്റം ചര്‍മ്മത്തിലും മുടിയിലും പ്രകടമാകും. തിളങ്ങുന്ന ചര്‍മ്മമാണ്‌ ശ്രദ്ധേയമായ കാര്യം.

മുലപ്പാല്‍ കുറവാണോ, കാരണം ?

ഗര്‍ഭകാലത്ത്‌ സ്‌ത്രീകളുടെ ചര്‍മ്മത്തിന്‌ തിളക്കം ഉണ്ടാകുമെന്ന്‌ ആര്‍ക്കാണ്‌ അറിയാത്തത്‌? എന്നാല്‍, ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന വ്യതിയാനം മൂലം ചിലര്‍ക്ക്‌ മുഖക്കുരുവും മുടികൊഴിച്ചിലും ഉണ്ടാവാറുണ്ട്‌.

ഗര്‍ഭകാലത്തെ ശരീരപരിചരണം

ഗര്‍ഭകാലത്തെ ശരീരപരിചരണം

1. മുഖക്കുരുവിന്‌ സാധ്യത ഉള്ള ചര്‍മ്മമാണെങ്കില്‍ ഗര്‍ഭകാലത്ത അതിനായി തയ്യാറായിരിക്കുക. മികച്ച ചര്‍മ്മ പരിചരണ ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുക. ഗര്‍ഭകാലത്ത്‌ റെറ്റിനോള്‍ പോലുള്ള രാസവസ്‌തുക്കള്‍ ഒഴിവാക്കുക. പുതിയ ഉത്‌പന്നങ്ങള്‍ എന്തെങ്കിലും ഉപയോഗിക്കുന്നതിന്‌ മുമ്പ്‌ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

ഗര്‍ഭകാലത്തെ ശരീരപരിചരണം

ഗര്‍ഭകാലത്തെ ശരീരപരിചരണം

2. പൊതുവെ വരണ്ട ചര്‍മ്മം അല്ലെങ്കിലും ഗര്‍ഭകാലത്ത്‌ ചില സ്‌ത്രീകള്‍ക്ക്‌ വരണ്ട ചര്‍മ്മം അനുഭവപ്പെടാറുണ്ട്‌. വെള്ളം ധാരാളം കുടിക്കുകയും മോയ്‌സ്‌ച്യൂറൈസര്‍ നന്നായി ഉപയോഗിക്കുകയും ചെയ്യുക. ദിവസത്തില്‍ പല പ്രാവശ്യം ഇവ പുരട്ടുക. എണ്ണ ഉപയോഗിച്ച്‌ തടവുന്നതും നല്ലതാണ്‌.

ഗര്‍ഭകാലത്തെ ശരീരപരിചരണം

ഗര്‍ഭകാലത്തെ ശരീരപരിചരണം

3. മുഖത്തിന്‌ നനവ്‌ നല്‍കുന്ന കാര്യം മറക്കരുത്‌. ഗര്‍ഭകാലത്തും ചര്‍മ്മത്തിന്റെ തിളക്കവും മൃദുലതയും നിലനിര്‍ത്തുന്ന പരിചരണങ്ങള്‍ തുടരുക.

ഗര്‍ഭകാലത്തെ ശരീരപരിചരണം

ഗര്‍ഭകാലത്തെ ശരീരപരിചരണം

4. പരമാവധി സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കുക. നിങ്ങളുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന്‌ ഇത്‌ നല്ലതല്ല. ശാന്തത ലഭിക്കാന്‍ ധ്യാനിക്കുക. ദിവസം കുറച്ച്‌ നേരം നിശബ്ദമായിരിക്കാന്‍ ശീലിക്കുക.

ഗര്‍ഭകാലത്തെ ശരീരപരിചരണം

ഗര്‍ഭകാലത്തെ ശരീരപരിചരണം

5. രാത്രി നന്നായി ഉറങ്ങുക. ശരീരത്തിന്‌ വിശ്രമം ലഭിക്കാനും തകരാറുകള്‍ പരിഹാരിക്കാനും ഉറക്കം അനിവാര്യമാണ്‌.സ്വയം ഭേദമാകാന്‍ ആവശ്യത്തിന്‌ സമയം നല്‍കുക.

ഗര്‍ഭകാലത്തെ ശരീരപരിചരണം

ഗര്‍ഭകാലത്തെ ശരീരപരിചരണം

6. ഗര്‍ഭകാലത്തെ ചര്‍മ്മ സംരക്ഷണത്തിന്‌ സാധാരണ നിര്‍ദ്ദേശിക്കുന്ന ഒന്നാണ്‌ തിളപ്പിക്കാത്ത പാലിന്റെ ഉപയോഗം. തിളപ്പിക്കാത്ത പാലില്‍ പഞ്ഞി മുക്കി മുഖത്ത്‌ സാവധാനം തടവുക. ചര്‍മ്മത്തിന്‌ നനവ്‌ ലഭിക്കുകയും പാടുകള്‍ മങ്ങുകയും തിളക്കം ഉണ്ടാവുകയും ചെയ്യും.

ഗര്‍ഭകാലത്തെ ശരീരപരിചരണം

ഗര്‍ഭകാലത്തെ ശരീരപരിചരണം

7. ചര്‍മ്മത്തിലെ നശിച്ച കോശങ്ങളും പാടുകളും നീക്കം ചെയ്യാന്‍ കടലമാവും തേനും സഹായിക്കും. ഇവ തുടച്ച്‌ കളഞ്ഞ മുഖത്തിന്‌ നനവ്‌ നല്‍കുക.

ഗര്‍ഭകാലത്തെ ശരീരപരിചരണം

ഗര്‍ഭകാലത്തെ ശരീരപരിചരണം

8. കണ്ണിന്റെ ആയാസം കുറയ്‌ക്കാന്‍ വെള്ളരിക്ക മുറിച്ച്‌ വയ്‌ക്കുക. തണുപ്പിച്ച്‌ വച്ചാല്‍ കൂടുതല്‍ ആശ്വാസം ലഭിക്കും.

ഗര്‍ഭകാലത്തെ ശരീരപരിചരണം

ഗര്‍ഭകാലത്തെ ശരീരപരിചരണം

9. മുടി കൊഴിച്ചില്‍ ഉണ്ടെങ്കില്‍ അല്‍പം മുടി മുറിക്കുക. എല്ലാ പുതിയ കാര്യങ്ങളും പരീക്ഷിക്കാന്‍ അനുയോജ്യമായ സമയമാണിത്‌.

ഗര്‍ഭകാലത്തെ ശരീരപരിചരണം

ഗര്‍ഭകാലത്തെ ശരീരപരിചരണം

10. സണ്‍സ്‌ക്രീനിന്റെ കാര്യം മറക്കരുത്‌. സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷണം നേടുക എന്നത്‌ ഏറ്റവും പ്രാധാന്യം നല്‍കേണ്ട കാര്യമാണ്‌.

ഗര്‍ഭകാലത്തെ ശരീരപരിചരണം

ഗര്‍ഭകാലത്തെ ശരീരപരിചരണം

11. സോപ്പ്‌ ഉപയോഗിക്കുന്നത്‌ ഒഴിവാക്കുക. സോപ്പ്‌ ചര്‍മ്മം വരണ്ടുപോകനും പാടുകള്‍ ഉണ്ടാകാനും കാരണമാകും. നനവും വൃത്തിയും നല്‍കുന്ന ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുക.

Read more about: pregnancy ഗര്‍ഭം
English summary

Pregnancy Personal Care Tips

Here are pregnancy tips in hindi which will guide you. Pregnancy is a wonderful part of a woman’s life. I’ll list down the common concerns and their remedies during pregnant care:
Story first published: Tuesday, July 14, 2015, 16:12 [IST]
X
Desktop Bottom Promotion