For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

9-ാം മാസം ഗര്‍ഭത്തിന് സംഭവിയ്ക്കുന്നത്....

By Super
|

ഒമ്പതാം മാസത്തിന്റെ അവസാനത്തോടെ നിങ്ങള്‍ ഒരമ്മയാവുകയും ജീവിതം പൂര്‍ണമായി മാറുകയും ചെയ്യും.ഗര്‍ഭാവസ്ഥയുടെ ഈ അവസാന കാലം സന്തോഷം, ഉത്‌കണ്‌ഠ,കൗതുകം,ഭയം തുടങ്ങിയ സമ്മിശ്ര വികാരങ്ങളോടു കൂടിയതാണ്‌. നിങ്ങളുടെ ലോകത്തിലേക്ക്‌ കുഞ്ഞ്‌ അതിഥി എത്തുന്ന ദിവസം എണ്ണി തുടങ്ങുന്ന കാലയളവാണിത്‌.

ഒമ്പതാം മാസത്തില്‍ ശരീരത്തിന്‌ എന്താണ്‌ സംഭവിക്കുന്നത്‌

9-ാം മാസം ഗര്‍ഭത്തില്‍ സംഭവിയ്ക്കുന്നത്....

9-ാം മാസം ഗര്‍ഭത്തില്‍ സംഭവിയ്ക്കുന്നത്....

കുഞ്ഞിന്റെ തല വസ്‌തിപ്രദേശത്തേക്ക്‌ എത്തുന്നതിനാല്‍ അടിവയറ്റിലും വസ്‌തി പ്രദേശത്തും നിങ്ങള്‍ക്ക്‌ വേദന അുഭവപ്പെട്ടേക്കാം. പ്രസവം അടുക്കുന്നതിന്റെ സൂചന കൂടിയാണിത്‌. അതിനാല്‍ ഇത്തര വേദനകള്‍ ഗൗരവമായി എടുക്കണം.

സ്‌തനങ്ങള്‍

സ്‌തനങ്ങള്‍

സ്‌തനങ്ങള്‍ വളരെ ലോലമാവുകയും ഭാരം തോന്നുകയും മഞ്ഞ നിറത്തിലുള്ള ദ്രാവകം വരുകയും ചെയ്യും. കുഞ്ഞിന്റെ ആദ്യ ഭക്ഷണമായ കൊളോസ്‌ട്രം അഥവ ആദ്യത്തെ മുലപ്പാല്‍ ആണിത്‌. മുലയൂട്ടാന്‍ ശരീരം തയ്യാറായി എന്നതിന്റെ സൂചനയാണിത്‌. സ്‌തനങ്ങള്‍ ചോരുന്നതിന്‌ പരിഹാരം കാണാന്‍ ബ്രസ്റ്റ്‌ പാഡുകള്‍ ഉപയോഗിക്കാം. ആദ്യ ദിവസങ്ങളില്‍ മുലയൂട്ടുന്നതിന്‌ അമ്മമാരെ സഹായിക്കുന്ന നിരവിധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട്‌.

സ്‌പോട്ടിങ്‌

സ്‌പോട്ടിങ്‌

യോനിദ്രവം കൂടുതല്‍ പുറന്തള്ളുന്നത്‌ യോനീ പ്രദേശത്തിന്റെ സ്വാഭാവിക പിഎച്ച്‌ സന്തുലനം നിലനിര്‍ത്താനും അണുബാധയെ പ്രതിരോധിക്കാനും സഹായിക്കും. സ്‌പോട്ടിങ്‌ പ്രസവം ആരംഭിച്ചതിന്റെ ലക്ഷണമാണ്‌. മറ്റ്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലവും സ്‌പോട്ടിങ്‌ ഉണ്ടാകാം. അതിനാല്‍ രക്തസ്രാവം ശ്രദ്ധയില്‍പ്പെട്ടാല്‍ ഹോസ്‌പിറ്റലില്‍ എത്തേണ്ട ആവശ്യമുണ്ടോ എന്ന്‌ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

വ്യാജസങ്കോചം

വ്യാജസങ്കോചം

ബ്രക്‌സ്‌റ്റന്‍ ഹിക്‌സ്‌ എന്നും അറിയപ്പെടുന്ന വ്യാജ സങ്കോചം 30 സെക്കന്റ്‌ വരെ നീണ്ട്‌ നില്‍ക്കും. അതിന്‌ ശേഷം തനിയെ നിലയ്‌ക്കും. എന്നാല്‍, കഠിനമായ പുറം വേദനയോടു കൂടി ഓരോ പത്ത്‌ മിനുട്ട്‌ കൂടുമ്പോഴും ഉണ്ടാകുന്ന സങ്കോചം 30 സെക്കന്‍ഡില്‍ കൂടുതല്‍ നീണ്ട്‌ നില്‍ക്കുകയാണെങ്കില്‍ ഹോസ്‌പിറ്റലില്‍ വേഗം എത്തുക, പ്രസവം തുടങ്ങിയതിന്റെ ലക്ഷണമാണിത്‌.

കുഞ്ഞിന്‌ എന്ത്‌ സംഭവിക്കുന്നുവെന്ന്‌ നോക്കാം

കുഞ്ഞിന്‌ എന്ത്‌ സംഭവിക്കുന്നുവെന്ന്‌ നോക്കാം

കുഞ്ഞിന്റെ ചര്‍മ്മം മൃദുലമാകും

രോമാവൃതമായ നേര്‍ത്ത ചര്‍മ്മപാളി കുഞ്ഞിനെ ആവരണം ചെയ്യും. വയറ്‌ പുറം തള്ളാന്‍ തുടങ്ങുമ്പോള്‍ ഇത്‌ കുഞ്ഞിന്റെ ശരീരത്തെ സംരക്ഷിക്കും.

കുഞ്ഞ്‌ ശ്വസിക്കാന്‍ പഠിക്കും

പ്രസവം അടുക്കും തോറും കുഞ്ഞ്‌ ശ്വസിക്കുന്നത്‌ എങ്ങനെയാണന്ന്‌ പഠിക്കും. മൂക്കിലൂടെ അംനിയോട്ടിക്‌ ദ്രവം അകത്തേയ്‌ക്ക്‌ വലിച്ചും പുറത്തേക്ക്‌ വിട്ടും ശ്വസിക്കാന്‍ പരിശീലിക്കുന്നത്‌ വയറിന്‌ പുറത്ത്‌ വന്നാലും കുഞ്ഞിനെ അതിജീവിക്കാന്‍ സഹായിക്കും.

കുഞ്ഞിന്‌ എന്ത്‌ സംഭവിക്കുന്നുവെന്ന്‌ നോക്കാം

കുഞ്ഞിന്‌ എന്ത്‌ സംഭവിക്കുന്നുവെന്ന്‌ നോക്കാം

കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടും

ഈ അവസാന നാളുകളില്‍ നിങ്ങളുടെ പ്ലാസന്റ കുഞ്ഞിന്‌ ആന്റിബയോട്ടിക്‌സ്‌ ലഭ്യമാക്കും. ഇത്‌ അണുബാധയെ പ്രതിരോധിക്കാനും പ്രസവ ശേഷം രോഗ പ്രതിരോധ ശേഷി ശക്തമാക്കാനും അവരെ സഹായിക്കും. പ്രസവ ശേഷം മുലയൂട്ടുന്നതിലൂടെയും കുഞ്ഞിന്റെ രോഗ പ്രതിരോധ ശേഷി മെച്ചപ്പെടും.

കുഞ്ഞിന്റെ ജനനം

കാര്യങ്ങള്‍ എല്ലാം ശരിയായ രീതിയലാണെങ്കില്‍ ഒമ്പതാം മാസത്തിലെ അവസാന രണ്ടാഴ്‌ചയില്‍ ഏത്‌ സമയത്തും പ്രസവം നടക്കാം. അതിനാല്‍ പ്രസവത്തിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക. പ്രസവത്തിന്‌ പോകാനുള്ള തയ്യാറെടുപ്പുകള്‍ നേരത്തെ ചെയ്യുക. സ്വാഭാവികമായിട്ടുള്ളതാണെങ്കിലും ശസ്‌ത്രക്രിയവഴി ഉള്ളതാണെങ്കിലും പ്രസവത്തിന്റെ വേദന കുഞ്ഞിന്റെ ജനനം നല്‍കുന്ന സന്തോഷത്തില്‍ ഇല്ലാതാകും. കുഞ്ഞിനെ കാണുന്നതോടെ നിങ്ങള്‍ നിര്‍വൃതി എന്താണന്നറിയും.

Read more about: pregnancy ഗര്‍ഭം
English summary

Ninth Month Of Your Pregnancy

The last leg of your journey will be the one with mixed feelings of joy, anxiety, delight and apprehensions. It’s time to start counting down the days till your little bundle of joy enters the world.
X
Desktop Bottom Promotion