For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായം ഗര്‍ഭധാരണത്തിന് തടസ്സമാകുമോ?

By Super
|

ഗര്‍ഭം ധരിക്കാന്‍ വൈകിപ്പോയി എന്ന് കരുതുന്ന ആളാണ് നിങ്ങളെങ്കില്‍ പല ചോദ്യങ്ങളും നിങ്ങള്‍ക്കുള്ളില്‍ ഉയരുന്നുണ്ടാകും. പ്രായം ഗര്‍ഭത്തെ ബാധിക്കുമോ?, ജെസ്റ്റേഷണല്‍ ഡയബെറ്റിസ്, അല്ലെങ്കില്‍ പ്രിക്ലാംപ്സിയ എന്നിവയുണ്ടാകുമോ എന്ന ചോദ്യങ്ങള്‍ നിങ്ങള്‍ സ്വയം ചോദിക്കുന്നുണ്ടാകും.

ദത്തെടുക്കലാണോ സുരക്ഷിതമായ മാര്‍ഗ്ഗം? - ഗര്‍ഭധാരണത്തിന്‍റെ പ്രശ്നങ്ങള്‍ ഓരോ സ്ത്രീയെ സംബന്ധിച്ചും വ്യത്യസ്ഥമായിരിക്കും. എന്നിരുന്നാലും വൈകിയുള്ള ഗര്‍ഭധാരണം ഇന്ന് ഡോക്ടര്‍മാര്‍ വിലക്കാറില്ല. യൂട്രസ്‌ നീക്കുന്നതിന്റെ ദോഷങ്ങള്‍

എന്നാല്‍ പ്രായമേറിയവര്‍ക്ക് ആരോഗ്യകരമായ ഗര്‍ഭധാരണം ഉറപ്പാക്കുന്നതിനായി ന്യുഡല്‍ഹി റോക്ക്‍ലാന്‍ഡ് ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം മേധാവിയായ ഡോ. ആശ ശര്‍മ്മ പ്രായവും ഗര്‍ഭധാരണവും സംബന്ധിച്ച അഞ്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്നു.

പ്രായം ഗര്‍ഭധാരണത്തിന് തടസ്സമാകുമോ?

പ്രായം ഗര്‍ഭധാരണത്തിന് തടസ്സമാകുമോ?

35 വയസ്സിന് ശേഷവും ഗര്‍ഭം ധരിക്കുക എന്നത് എളുപ്പമാണ്. എനിക്ക് ആര്‍ത്തവം ക്രമമായി വരാറുണ്ട്.

ഇത് ശരിയായ വിശ്വാസമല്ല. പ്രായമേറുമ്പോള്‍, 35 വയസ്സിന് ശേഷം സ്ത്രീകളുടെ ഗര്‍ഭധാരണശേഷി കുറയും. പ്രായമേറിയവര്‍ക്ക് ഗര്‍ഭധാരണത്തിന് കൂടുതല്‍ സമയമെടുക്കുകയോ, പ്രയാസങ്ങള്‍ നേരിടുകയോ ചെയ്യും. 35 വയസ്സിന് ശേഷം ഗര്‍ഭം ധരിക്കുന്നവര്‍ക്ക് ഗര്‍ഭകാലത്തുള്ള പ്രമേഹം, എന്‍ഡോമെട്രിയോസിസ്, മൂത്രത്തിലെ പ്രോട്ടീന്‍ തുടങ്ങിയവ ഉണ്ടാകും.

പ്രായം ഗര്‍ഭധാരണത്തിന് തടസ്സമാകുമോ?

പ്രായം ഗര്‍ഭധാരണത്തിന് തടസ്സമാകുമോ?

ഞാന്‍ 35 വയസ്സുള്ള അവിവാഹിതയാണ്. ദത്തെടുക്കാനാണ് ഞാന്‍ താല്പര്യപ്പെടുന്നത്. ഇത് തെറ്റാണോ?

ഇന്നത്തെ കാലത്ത് കോര്‍പ്പറേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോഴേക്കും പ്രായം ഏറെ കൂടിപ്പോയിട്ടുണ്ടാകും. എന്നാല്‍ അവര്‍ക്ക് ഗര്‍ഭം ധരിക്കാനാവില്ല എന്ന് ഇതിന് അര്‍ത്ഥമില്ല. മെഡിക്കല്‍ രംഗത്തെ പുരോഗതി കൂടുതല്‍ സ്ത്രീകളെ ഗര്‍ഭം ധരിക്കാനും അമ്മമാരാകാനും സഹായിക്കും.

പ്രായം ഗര്‍ഭധാരണത്തിന് തടസ്സമാകുമോ?

പ്രായം ഗര്‍ഭധാരണത്തിന് തടസ്സമാകുമോ?

ഞാന്‍ മുമ്പ് രണ്ട് തവണ ഗര്‍ഭിണിയായിട്ടുണ്ട്. മൂന്നാമത്തെ ഗര്‍ഭം ബുദ്ധിമുട്ടുള്ളതായിരിക്കുമോ?

ഇത് കുഴപ്പമുള്ള കാര്യമല്ല. രണ്ട് സാധാരണ പ്രസവങ്ങള്‍ക്ക് ശേഷം നിങ്ങളുടെ പ്രായം അധികരിച്ചിട്ടില്ലെങ്കില്‍ അല്ലെങ്കില്‍‌ തൈറോയ്ഡ്, പ്രമേഹം പോലുള്ള രോഗങ്ങള്‍ ബാധിച്ചിട്ടില്ലെങ്കില്‍ കുഴപ്പമില്ല.

പ്രായം ഗര്‍ഭധാരണത്തിന് തടസ്സമാകുമോ?

പ്രായം ഗര്‍ഭധാരണത്തിന് തടസ്സമാകുമോ?

ആയുര്‍വേദ മരുന്നുകള്‍ ഗര്‍ഭധാരണം എളുപ്പമാക്കുമോ? ഭക്ഷണത്തിലെ മാറ്റങ്ങള്‍ എങ്ങനെ ബാധിക്കും?

ചില ആയുര്‍വേദ ഔഷധങ്ങള്‍ ഗര്‍ഭധാരണം സുഗമമാക്കും. പോളിസിസ്റ്റിക് ഓവേറിയന്‍ രോഗങ്ങളുള്ളവര്‍ക്ക് ഭക്ഷണക്രമത്തിലെ മാറ്റം ഏറെ ഗുണം ചെയ്യും.

പ്രായം ഗര്‍ഭധാരണത്തിന് തടസ്സമാകുമോ?

പ്രായം ഗര്‍ഭധാരണത്തിന് തടസ്സമാകുമോ?

ഞാന്‍ ഗുളിക ഒഴിവാക്കിയാല്‍ ഗര്‍ഭിണിയാകും - ഈ പറച്ചിലില്‍ എത്രത്തോളം സത്യമുണ്ട്?

എപ്പോഴുമല്ലെങ്കിലും ചിലപ്പോളൊക്കെ ഇത് സത്യമാകാം. ചിലപ്പോള്‍ ഗര്‍ഭനിരോധന ഗുളിക കഴിക്കുന്ന ഗര്‍ഭം ധരിക്കാത്ത സ്ത്രീക്ക് അത് നിര്‍ത്തി മരുന്നുകള്‍ വഴി അണ്ഡവിസര്‍ജ്ജനത്തിന് പ്രേരിപ്പിച്ചാല്‍ ആ ആര്‍ത്തവചക്രത്തില്‍ ഗര്‍ഭിണിയാകാനുള്ള സാധ്യത കൂടുതലാണ്.

Read more about: pregnancy ഗര്‍ഭം
English summary

Myths About Age And Pregnancy

Here are some of things you should know about the myths related with age and pregnancy. Read more to know about the myths about age and pregnancy,
Story first published: Thursday, November 26, 2015, 13:00 [IST]
X
Desktop Bottom Promotion