For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ പാവയ്ക്കാ ജ്യൂസ് കഴിയ്ക്കാമോ?

|

അയേണിന്റെ നല്ലൊന്നന്തരം ഉറവിടമാണ് പാവയ്ക്ക. പ്രമേഹത്തിനും നല്ലൊരു ഔഷധം. പാവയ്ക്കാജ്യൂസ് കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്.

എന്നാല്‍ ഗര്‍ഭികള്‍ പാവയ്ക്കാ ജ്യൂസ് കുടിയ്ക്കാമോയെന്നതാണ് ചോദ്യം.

ഗര്‍ഭകാലത്ത് പാവയ്ക്കാ ജ്യൂസ് നല്ലതല്ലെന്നു വേണം പറയാന്‍. ഇതിലെ റെസിന്‍, ക്വയ്‌നിന്‍, സാഫോനിക്, ഗ്ലൈകോസൈഡ്‌സ് തുടങ്ങിയ ഘടകങ്ങള്‍ ഗര്‍ഭകാലത്ത് പല പ്രശ്‌നങ്ങളുമുണ്ടാക്കും.

ചില ഗര്‍ഭിണികളില്‍ പാവയ്ക്കാജ്യൂസ് വയറിളക്കത്തിന് കാരണമാകും.

Bittergourd

ഗര്‍ഭകാലത്ത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ അധികരിയ്ക്കാന്‍ പാവയ്ക്ക ഇടയാക്കും. ഇത് വയറുവേദനയ്ക്കും മറ്റ് അസ്വസ്ഥതകള്‍ക്കും കാരണമാകും.

ചിലരില്‍ പാവയ്ക്കാ ജ്യൂസ് ഛര്‍ദിയുണ്ടാക്കും. പ്രത്യേകിച്ച് മോണിംഗ് സിക്‌നസ് പ്രശ്‌നങ്ങലുള്ളവരില്‍ ഈ പ്രശ്‌നം അധികരിയ്ക്കാന്‍ പാവയ്ക്കാ ജ്യൂസ് ഇട വരുത്തും.

ഇതിലെ ആല്‍ക്കലൈന്‍ ഘടകങ്ങള്‍ ചിലരില്‍ കാഴ്ചയ്ക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും.

Bittergourd2

വായില്‍ കൂടുതല്‍ ഉമിനീരുണ്ടാകാന്‍ പാവയ്ക്ക കാരണമാകും. ഇത് ഗര്‍ഭകാലത്ത് ഛര്‍ദിയ്ക്കാനുള്ള തോന്നല്‍ വര്‍ദ്ധിപ്പിയ്ക്കും.

ഇത് യൂട്രസിനും നല്ലതല്ല. ഇതുകൊണ്ടുതന്നെ മാസം തികയാതെയുള്ള പ്രസവത്തിനും ഇട വരുത്തും.

Bittergourd 3

ഗര്‍ഭകാലത്ത് ഡോക്ടറോടു ചോദിച്ച ശേഷം മാത്രം പാവയ്ക്കാജ്യൂസ് കഴിയ്ക്കുന്നതാണ് ഗുണകരം. സ്‌കൂള്‍ മുടക്കാന്‍ കുട്ടി'ത്തമാശകള്‍'

Read more about: pregnancy
English summary

Is It Safe To Have Bittergourd Juice During Pregnancy

Bitter gourd is good for health but it isn't advisable during pregnancy. Read on as we list out some of the side effects of bitter gourd juice.
Story first published: Friday, February 27, 2015, 21:04 [IST]
X
Desktop Bottom Promotion