For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ കാപ്പി കുടിച്ചാല്‍....

By Super
|

ഗര്‍ഭം ധരിച്ചു കഴിഞ്ഞാല്‍ അമ്മയും കുഞ്ഞും ആരോഗ്യത്തോടെയാണ്‌ ഇരിക്കുന്നതെന്ന്‌ ഉറപ്പു വരുത്തേണ്ടതുണ്ട്‌. അതിനാല്‍ പുകവലി, മദ്യപാനം പോലെയുള്ള ദുശ്ശീലങ്ങള്‍ ഒഴിവാക്കേണ്ട സമയമാണിത്‌. അതുപോലെ തന്നെ കാഫീന്‍ അടങ്ങിയിട്ടുള്ള ഭക്ഷണപാനീയങ്ങളും ഒഴിവാക്കണം.

രാവിലെ പതിവായി കുടിക്കുന്ന കാപ്പി ഒഴിവാക്കാന്‍ മടി കാണും, എന്നാല്‍ ഗര്‍ഭകാലത്തെ നിരവധി അസ്വസ്ഥതകളുമായി കാഫീന്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നറിയുക. കഴിക്കുന്ന കാഫീന്റെ അളവ്‌ ഉയരുന്നത്‌ ഗര്‍ഭച്ഛിദ്രത്തിനുള്ള സാധ്യത ഉയര്‍ത്തും.

ഉത്തേജക പദാര്‍ത്ഥമായ കാഫീന്‍ മൂത്രത്തിന്റെ ഉത്‌പാദനം ഉയര്‍ത്തും. ഉത്തേജകമായ കാഫീന്‍ രക്തസമ്മര്‍ദ്ദവും ഹൃദയമിടുപ്പിന്റെ നിരക്കും ഉയര്‍ത്തും. ഗര്‍ഭ കാലത്ത്‌ ഇത്‌ രണ്ടും പാടില്ലാത്തതാണ്‌. കാഫീന്‍ മൂത്രം ഒഴിക്കുന്നതിന്റെ അളവ്‌ ഉയര്‍ത്തും. ഇത്‌ കാരണം ശരീരത്തിലെ ജലാംശം കുറയുകയും നിര്‍ജ്ജലീകരണത്തിലേക്ക്‌ നയിക്കുകയും ചെയ്യും.

ഗര്‍ഭകാലത്ത്‌ കാഫീന്‍ അമിതമാകുന്നത്‌ കൊണ്ടുള്ള ദോഷവശങ്ങള്‍ എന്തെല്ലാമാണന്ന്‌ മനസ്സിലാക്കുക

ഭാരം കുറയും

ഭാരം കുറയും

ദിവസം 100 എംജി വീതം കാഫീന്‍ കഴിക്കുകയാണെങ്കില്‍ കുഞ്ഞിന്റെ ഭാരത്തില്‍ 21 ഗ്രാം മുതല്‍ 28 ഗ്രാം വരെ കുറവുണ്ടാകുമെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

ഗര്‍ഭകാലം ദീര്‍ഘിപ്പിക്കും

ഗര്‍ഭകാലം ദീര്‍ഘിപ്പിക്കും

കാഫീന്‍ അമിതമാകുന്നത്‌ ഗര്‍ഭകാലം പ്രതീക്ഷിക്കുന്നതിലും കൂടുതലാക്കുമെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. കാഫീന്‍ 100 എംജി വീതം കൂടുമ്പോള്‍ ഗര്‍ഭകാലത്തിന്റെ ദൈര്‍ഘ്യം 5 മണിക്കൂര്‍ വച്ച്‌ കൂടുമെന്നാണ്‌ കണ്ടെത്തിയിട്ടുള്ളത്‌.

ആരോഗ്യ പ്രശ്‌നങ്ങള്‍

ആരോഗ്യ പ്രശ്‌നങ്ങള്‍

കുഞ്ഞിന്‌ ഹ്രസ്വകാല, ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഉയര്‍ത്തും.

മറ്റ്‌ ഹാനികരമായ ചേരുവകള്‍

മറ്റ്‌ ഹാനികരമായ ചേരുവകള്‍

കാഫീനും മറ്റു ചേരുവകളും അടങ്ങിയിട്ടുള്ള കാപ്പി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. ഇത്തരം ഘടകങ്ങള്‍ ഗര്‍ഭകാലം ദീര്‍ഘിപ്പിക്കും.

ഗര്‍ഭച്ഛിദ്രം

ഗര്‍ഭച്ഛിദ്രം

ഗര്‍ഭധാരണത്തിന്റെ ആദ്യ കാലയളവില്‍ അമിതമായി കാഫീന്‍ അകത്ത്‌ ചെല്ലുന്നത്‌ ഗര്‍ഭച്ഛിദ്രത്തിന്‌ കാരണമായേക്കും.

ഉറക്കം ഇല്ലായ്‌മ

ഉറക്കം ഇല്ലായ്‌മ

ഗര്‍ഭകാലത്ത്‌ അമിതമായി കാഫീന്‍ കഴിക്കുന്ന അമ്മമാര്‍ക്ക്‌ പ്രസവത്തിന്‌ ശേഷം ഉറക്കം ഇല്ലായ്‌മ അനുഭവപ്പെടാറുണ്ട്‌.

ഇരുമ്പ്‌ ആഗിരണം ചെയ്യുന്നത്‌ കുറയും

ഇരുമ്പ്‌ ആഗിരണം ചെയ്യുന്നത്‌ കുറയും

കാഫീന്‍ കഴിക്കുന്നത്‌ കുറയ്‌ക്കണമെന്ന്‌ പറയുന്നതിന്‌ മറ്റൊരു കാരണം ഇതില്‍ അടങ്ങിയിട്ടുള്ള ഫിനോള്‍ എന്ന സംയുക്തം ശരീരം ഇരുമ്പ്‌ ആഗീരണം ചെയ്യുന്നത്‌ കുറയ്‌ക്കും എന്നതിനാലാണ്‌. സാധാരണ ഗര്‍ഭിണികളില്‍ ഇരുമ്പിന്റെ അംശം കുറവായിരിക്കും അതിനാല്‍ ഇക്കാലയളവില്‍ ഇത്‌ പൂരകമായി നല്‍കുകയാണ്‌ ചെയ്യുക. കാഫീന്‍ കഴിക്കുന്നത്‌ കൂടിയാല്‍ ശരീരം ഇരുമ്പ്‌ ആഗിരണം ചെയ്യുന്നത്‌ തടസ്സപ്പെടുത്തും.

ഉയര്‍ന്ന ഹൃദയമിടുപ്പും രക്തസമ്മര്‍ദ്ദവും

ഉയര്‍ന്ന ഹൃദയമിടുപ്പും രക്തസമ്മര്‍ദ്ദവും

കാഫീന്‍ അമിതമായാല്‍ രക്തസമ്മര്‍ദ്ദവും ഹൃദയമിടുപ്പും ഉയരും. ഗര്‍ഭകാലത്ത്‌ ഇത്‌ ഒഴിവാക്കേണ്ടതാണ്‌.

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം

കാഫീന്‍ മൂത്രം ഒഴിക്കുന്നതിന്റെ അളവ്‌ കൂട്ടുന്നതിനാല്‍ ശരീരത്തിന്‌ നിര്‍ജ്ജലീകരണം സംഭവിക്കും.

ഗര്‍ഭകാലത്ത്‌ എത്രത്തോളം കാഫീന്‍ ഹാനികരമല്ല

ഗര്‍ഭകാലത്ത്‌ എത്രത്തോളം കാഫീന്‍ ഹാനികരമല്ല

ദിവസം 300എംജി വരെ കഫീന്‍ ഗര്‍ഭകാലത്ത്‌ കഴിക്കാമെന്നാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. ശരാശരി 100 മുതല്‍ 200 എംജി വരെ കാഫീന്‍ അടങ്ങിയിരിക്കും.

പ്രസവശേഷം കാഫീന്‍ കഴിക്കാമോ

പ്രസവശേഷം കാഫീന്‍ കഴിക്കാമോ

പ്രസവ ശേഷം കുഞ്ഞിന്‌ മൂലയൂട്ടുന്നത്‌ അവസാനിപ്പിക്കുന്നത്‌ വരെ കാഫീന്റെ ഉപയോഗം കുറയ്‌ക്കുന്നതാണ്‌ നല്ലത്‌. കാരണം കാഫീന്‍ ഫലപ്രദമായി ദഹിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കുഞ്ഞിന്‌ അസ്വസ്ഥതകള്‍ ഉണ്ടാകും.

എന്താണ്‌ നിങ്ങള്‍ ചെയ്യേണ്ടത്‌?

എന്താണ്‌ നിങ്ങള്‍ ചെയ്യേണ്ടത്‌?

ഗര്‍ഭകാലത്ത്‌ കാഫീന്‍ കഴിക്കാതിരിക്കുന്നതാണ്‌ ഉചിതം. കാപ്പിയില്‍ ധാരാളം കാഫീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ കാപ്പി കുടിക്കുന്നത്‌ പെട്ടെന്ന്‌ നിര്‍ത്തുക. കാഫീന്റെ ഉപയോഗം നിര്‍ത്താന്‍ കഴിയാത്തവര്‍ 300 എംജിയില്‍ കൂടുതല്‍ ദിവസം കഴിക്കുന്നില്ല എന്ന്‌ ഉറപ്പ്‌ വരുത്തുക. ഗര്‍ഭകാലത്ത്‌ നിങ്ങള്‍ക്ക്‌ ആവശ്യമുള്ളത്ര ഭാരം ഇല്ലെങ്കില്‍ കാഫീന്‍ കഴിക്കുന്ന ശീലം ഇതിനൊരു കാരണമാണ്‌.

കഫീന്‍

കഫീന്‍

കാഫീന്‍ അടങ്ങിയിട്ടുള്ള എല്ലാത്തരം ഭക്ഷണ പാനീയങ്ങളും ഉപേക്ഷിക്കുക. ചോക്ലേറ്റ്‌, കൊക്കോ ചേര്‍ന്നിട്ടുള്ള കേക്ക്‌, കാപ്പി, ശീതള പാനീയങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. കഴിക്കുന്ന ആഹാരങ്ങളില്‍ ഒന്നും അമിതമായി കഫീന്‍ അടങ്ങിയിട്ടില്ല എന്ന്‌ ഉറപ്പ്‌ വരുത്തുക. കാപ്പിയ്‌ക്ക്‌ പകരം ചായ കുടിക്കുന്നതാണ്‌ നല്ലത്‌. കാപ്പിയേക്കാള്‍ ചായയാണ്‌ ഭേദം. കാപ്പിയില്‍ മാത്രമല്ല കാഫീന്‍ അടങ്ങിയിട്ടുള്ളതെന്ന്‌ മനസ്സിലാക്കുക.

കാഫീന്‍

കാഫീന്‍

കാഫീന്‍ അടങ്ങിയിട്ടുള്ള ചില ഉത്‌പന്നങ്ങളാണ്‌ താഴെ പറയുന്നത്‌

ചായ

കടും ചായ

ഐസ്‌ ടീ

കൊക്കകോള, പെപ്‌സി,7-അപ്‌, സ്‌പ്രൈറ്റ്‌ തുടങ്ങിയവ

സോഡ ചേര്‍ത്ത പാനീയങ്ങള്‍

റെഡ്‌ ബുള്‍

ഡാര്‍ക്‌ ചോക്ലേറ്റ്‌

മില്‍ക്‌ ചോക്ലേറ്റ്‌

കോഫി അടങ്ങിയ ഐസ്‌ക്രീം

ഔഷധ ചായ

സോഡ

Read more about: pregnancy
English summary

ILL Effects Of Caffeine During Pregnancy

Caffeine has been associated with a number of prenatal risks. When consumed in high doses, caffeine has even been linked with increased rates of miscarriage. Here are some ill effects of Excess Caffeine During Pregnancy.
X
Desktop Bottom Promotion