For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണ്‍കുഞ്ഞു വേണമെങ്കില്‍ ഇവ പരീക്ഷിയ്ക്കൂ

|

കുഞ്ഞ് ആണാണെങ്കിലും പെണ്ണാണെങ്കിലും തുല്യപ്രാധാന്യമാണെന്നതാണ് വാസ്തവമെങ്കിലും തനിയ്ക്ക് ഒരു ആണ്‍കുഞ്ഞു വേണം അല്ലെങ്കില്‍ പെണ്‍കുഞ്ഞു വേണമെന്നുള്ള ആഗ്രഹം പലര്‍ക്കുമുണ്ടാകും.

ശാസ്ത്രം ഒരുപാടു വളര്‍ന്ന ഇക്കാലത്ത് ഇതിനും ചില വഴികള്‍ കണ്ടെത്തിയിട്ടുണ്ട്.

ആണ്‍കുഞ്ഞു വേണമെന്നുള്ളവര്‍ക്ക് പരീക്ഷിയ്ക്കാനുള്ള ചില വിദ്യകളാണ് താഴെപ്പറയുന്നത്. അര നാരങ്ങ മതി ദിവസവും അരക്കിലോ കുറയ്ക്കാം

പുരുഷബീജം

പുരുഷബീജം

കുഞ്ഞ് ആണാണോ പെണ്ണാണോയെന്നു തീരുമാനിയ്ക്കുന്നതില്‍ പുരുഷബീജത്തിനാണ് കൂടുതല്‍ പ്രാധാന്യം, പുരുഷബീജത്തില്‍ രണ്ടും എക്‌സ് ക്രോമസോമെങ്കില്‍ പെണ്‍കുഞ്ഞും ഒന്ന് വൈ ആണെങ്കില്‍ ആണ്‍കുഞ്ഞുമായിരിയ്ക്കും. സാധാരണ ഗതിയില്‍ പുരുഷക്രോമസോമുള്ള ബീജം കനം കുറഞ്ഞതും പെട്ടെന്നു തന്നെ അണ്ഡത്തിനു സമീപം എത്താന്‍ സാധിയ്ക്കുന്നതുമാണ്. എന്നാല്‍ ഇവയ്ക്ക് ആയുസു കുറവാണ്. രണ്ടോ മൂന്നോ ദിവസം മാത്രം. നേരെ മറിച്ചാണ് സ്ത്രീ ക്രോമസോമുള്ള പുരുഷബീജം.

ഓവുലേഷന്‍ സമയം

ഓവുലേഷന്‍ സമയം

ഓവുലേഷന്‍ സമയം കൃത്യമായ കണക്കു കൂട്ടി ബന്ധപ്പെടുന്നത് ഇതിനുള്ള ഒരു വഴിയാണ്. കൃത്യമായ അണ്ഡവിസര്‍ജനസമയമാണെങ്കില്‍ ആദ്യമെത്തിച്ചേരുന്ന പുരുഷക്രോമസോമുള്ള ബീജവുമായി അണ്ഡസംയോഗം നടക്കാനും ആണ്‍കുഞ്ഞുണ്ടാകാനും സാധ്യതയേറെയാണ്. കിഡ്‌നി പോക്കാണോ എന്നറിയാം, ലക്ഷണങ്ങള്‍ നോക്കി

ഡീപ് പെനിട്രേഷന്‍ ടെക്‌നിക്കുകള്‍

ഡീപ് പെനിട്രേഷന്‍ ടെക്‌നിക്കുകള്‍

സെക്‌സിലെ മെഷീനറി പൊസിഷന്‍ ഒഴിവാക്കുക. ഡീപ് പെനിട്രേഷന്‍ ടെക്‌നിക്കുകള്‍ പരീക്ഷിയ്ക്കുക. ഇത് പുരുഷക്രോമസോമുള്ള ബീജത്തിന് അണ്ഡവുമായുള്ള ദൂരം കുറയ്ക്കും. പെട്ടെന്നു തന്നെ അണ്ഡസംയോഗം നടക്കാനും ഇട വരുത്തും.

ആല്‍ക്കലൈന്‍

ആല്‍ക്കലൈന്‍

സ്ത്രീ ശരീരത്തില്‍ ആല്‍ക്കലൈന്‍ അന്തരീക്ഷം സൃഷ്ടിയ്ക്കുക. കാരണം അസിഡിറ്റിയുള്ള അന്തരീക്ഷത്തില്‍ പുരുഷക്രോമസോമുകള്‍ പെട്ടെന്നു ചത്തു പോകും. ചില ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് ചെറുനാരങ്ങ, ലെറ്റൂസ്, സെലറി, ആപ്പിള്‍, ഒലീവ് ഓയില്‍, ഗ്രീന്‍ ടീ, ക്യാരറ്റ്, തക്കാളി, തണ്ണിമത്തന്‍, ബദാം, ചീര എന്നിവയെല്ലാം ശരീരത്തില്‍ ആല്‍ക്കലിയുടെ തോത് വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്.

ക്ലൈമാക്‌സ്

ക്ലൈമാക്‌സ്

സെക്‌സ് ക്ലൈമാക്‌സ്, അഥവാ സ്ത്രീയ്ക്ക് ഓര്‍ഗാസമുണ്ടാകുന്നതും പുരുഷന് ശരിയായി സ്ഖലനം നടക്കുന്നതും സ്ത്രീയുടെ യോനി കൂടുതല്‍ ആല്‍ക്കലൈനാക്കി മാറ്റും. ഇത് ആണ്‍കുഞ്ഞുണ്ടാകാന്‍ സഹായകമാകും.

സ്ത്രീ അല്‍പനേരം കിടക്കുന്നത്

സ്ത്രീ അല്‍പനേരം കിടക്കുന്നത്

സെക്‌സിനു ശേഷം സ്ത്രീ അല്‍പനേരം കിടക്കുന്നത് ആണ്‍കുഞ്ഞുണ്ടാകാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് പുരുഷക്രോമസോം ബീജത്തിന്റെ സഞ്ചാരം സുഗമമാക്കുന്നു.

ചൂട്

ചൂട്

പെല്‍വിസിനു ചുറ്റും കോള്‍ഡ് കംപ്രസ് വയ്ക്കുന്നത് പുരുഷബീജങ്ങള്‍ക്ക് കൂടുതല്‍ ആയുസു നല്‍കും. കാരണം ചൂട് പുരുഷ ക്രോമസോമിനെ പെട്ടെന്നു കൊല്ലും. ഇതുപോലെ വൃഷണങ്ങള്‍ ചൂടാകാതിരിയ്ക്കാനുള്ള വഴികള്‍ തേടുക.

കാപ്പി

കാപ്പി

സെക്‌സിനു മുന്‍പ് പുരുഷന്‍ കാപ്പി കുടിയ്ക്കുന്നത് ആണ്‍കുഞ്ഞുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുമത്രെ. ഇത് പുരുഷബീജത്തിന് വേഗത്തില്‍ നീങ്ങാനുള്ള ശക്തി നല്‍കും. എന്നാല്‍ കാപ്പികുടി അധികമാകരുത്.

ഫോളിക് ആസിഡ്

ഫോളിക് ആസിഡ്

ഗര്‍ഭിണികളോട് കുഞ്ഞിന്റെ ആരോഗ്യത്തിനു വേണ്ടി ഫോളിക് ആസിഡ് കഴിയ്ക്കാന്‍ നിര്‍ദേശിയ്ക്കാറുണ്ട്. ഇത് ഗര്‍ഭം ധരിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ കഴിയ്ക്കുന്നത് ആണ്‍കുഞ്ഞുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. ഫോളിക് ആസിഡ് അടങ്ങിയ ചീര, ആസ്പരാഗസ് (ശതാവരി), ധാന്യങ്ങള്‍, കരള്‍ തുടങ്ങിയവ കഴിയ്ക്കുന്നത് നല്ലതാണ.്

മാട്ടിറച്ചി

മാട്ടിറച്ചി

മാട്ടിറച്ചി മിതമായ അളവില്‍ കഴിയ്ക്കുന്നത് ആണ്‍കുഞ്ഞുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. ഇവയിലെ പ്രോട്ടീനുകളും ന്യൂട്രിയന്റുകളും പുരുഷക്രോമസോം ഉല്‍പാദനത്തിനു സഹായകമാണ്. എന്നാല്‍ ഇത് കൂടുതല്‍ കഴിയ്ക്കുന്നത് സ്ത്രീ ശരീരത്തിലെ അസിഡിറ്റി വര്‍ദ്ധിപ്പിയ്ക്കുമെന്നും ഓര്‍ത്തിരിയ്ക്കുക

സ്വയംഭോഗം, ആരോഗ്യവാസ്തവങ്ങള്‍

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: pregnancy ഗര്‍ഭം
English summary

How To Conceive A Baby Boy

Here are some tips to conceive a baby boy. Read more to know How To Conceive A Baby Boy,
X
Desktop Bottom Promotion