For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അബോര്‍ഷനു ശേഷം ആരോഗ്യശ്രദ്ധ

|

അബോര്‍ഷന്‍ മാനസികമായും ശാരീരികമായും ഒരു സ്ത്രീയ്ക്ക് ബുദ്ധിമുട്ടുകളുണ്ടാക്കും. അബോര്‍ഷന്‍ ശേഷവും കൃത്യമായ ആരോഗ്യശ്രദ്ധ വയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ ഭാവിയില്‍ ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കാം.

അബോര്‍ഷന് ശേഷം സ്വീകരിയ്‌ക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ചറിയൂ,

അബോര്‍ഷന്‍

അബോര്‍ഷന്‍

അബോര്‍ഷന്‍ പല സ്ത്രീകളിലും ഡിപ്രഷനും മനപ്രയാസവുമെല്ലാം ഉണ്ടാക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ ധൈര്യം സംഭരിയ്ക്കുക. ഈ ഘട്ടത്തില്‍ കുടുംബാംഗങ്ങളുടെ പിന്തുണ വളരെ പ്രധാനം.

അബോര്‍ഷന്‍

അബോര്‍ഷന്‍

നല്ലപോലെ വിശ്രമിയ്‌ക്കേണ്ടതു പ്രധാനം. ഇത് ശരീരവും ഗര്‍ഭപാത്രവുമെല്ലാം പൂര്‍വസ്ഥിതിയിലാക്കാന്‍ സഹായിക്കും.

അബോര്‍ഷന്‍

അബോര്‍ഷന്‍

അബോര്‍ഷന്‍ ശേഷം രണ്ടാഴ്ചയെങ്കിലും കഴിഞ്ഞു മാത്രം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക.

അബോര്‍ഷന്‍

അബോര്‍ഷന്‍

കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിയ്ക്കുന്നത് മാനസിക പ്രയാസങ്ങള്‍ മാറാന്‍ സഹായിക്കും. മനസിനും ശരീരത്തിനും ഒരുപോലെ ഉന്മേഷം നല്‍കും.

അബോര്‍ഷന്‍

അബോര്‍ഷന്‍

കഠിനജോലികളില്‍ ഏര്‍പ്പെടാതിരിയ്ക്കുക. ശരീരം ആരോഗ്യം വീണ്ടെടുക്കാന്‍ സമയമെടുക്കും.

അബോര്‍ഷന്‍

അബോര്‍ഷന്‍

നല്ല ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ശാരീരിക ആരോഗ്യം വീണ്ടെടുക്കാന്‍ ഇത് പ്രധാനമാണ്.

അബോര്‍ഷന്‍

അബോര്‍ഷന്‍

അടുത്ത തവണ ഗര്‍ഭം ധരിയ്ക്കുന്നതിനു മുന്‍പ് ഡോക്ടറുടെ ഉപദേശം തേടുക. ഗര്‍ഭധാരണത്തിനു പറ്റിയ കൃത്യമായ സമയവും മുന്‍കരുതലുകളുമെടുക്കാന്‍ ഇത് സഹായിക്കും.

English summary

Health Care After Abortion Tips

Here are the health care tips after a miscarriage. Taking care of your health is very important after a mis carriage. Follow these tips after a miscarriage,
Story first published: Thursday, May 7, 2015, 12:55 [IST]
X
Desktop Bottom Promotion