For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഫീസ് സ്‌ട്രെസ് ഗര്‍ഭത്തെ ബാധിയ്ക്കുമോ??

|

സ്‌ട്രെസ് മനസിനെ ബാധിയ്ക്കുക മാത്രമല്ല, പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. സ്‌ട്രെസിന് കാരണങ്ങള്‍ പലതുണ്ടെങ്കിലും ഇന്ന്െത്ത സാഹചര്യങ്ങളില്‍ ഓഫീസ് സ്‌ട്രെസ് അധികമാണ്.

ജോലിസംബന്ധമായ സ്‌ട്രെസ് ഗര്‍ഭിണികള്‍ക്കാണെങ്കില്‍ ഇത് കുഞ്ഞിനെ പല തരത്തിലും ബാധിയ്ക്കും.

സ്‌ട്രെസ് കുഞ്ഞിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിയ്ക്കും. അമ്മയ്ക്ക് സ്‌ട്രെസെങ്കില്‍ കുഞ്ഞിന് തൂക്കക്കുറവുണ്ടാകാന്‍ സാധ്യതയേറെയാണ്.

Office Stress

അമ്മയ്ക്കുണ്ടാകുന്ന സ്‌ട്രെസ് ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്കും വിശപ്പ്-ഉറക്കക്കുറവിനുമെല്ലാം കാരണമാകുന്നതാണ് പലപ്പോഴും ഇതിന് കാരണം.

സ്‌ട്രെസ് ഹൈ ബിപിയ്ക്ക് ഇട വരുത്താം. ഇത് മാസം തികയാതെയുള്ള പ്രസവത്തിന് ഇട വരുത്തിയേക്കാം.

കൂടുതല്‍ നേരം ജോലി ചെയ്യുന്നത് ഗര്‍ഭിണികളില്‍ പ്രീ ക്ലാംസിയ എന്നൊരു അവസ്ഥയ്ക്കു കാരണമായേക്കാം. ഗര്‍ഭത്തിന്റെ രണ്ടാംപകുതിയിലാണ് ഈ അവസ്ഥ സാധാരണയായി കാണാറ്.

baby

സ്‌ട്രെസ് കോര്‍ട്ടിക്കോട്രോപിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തിന് ഇടയാക്കും. ഇത് അബോര്‍ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും.

ഗര്‍ഭകാലത്ത് അമ്മയ്ക്കു സ്‌ട്രെസ് കൂടുതലാണെങ്കില്‍ കുഞ്ഞിന്റെ മാനസികനിലയേയും ഇതു ബാധിയ്ക്കാം. അതായത് ഇത്തരം കുഞ്ഞുങ്ങള്‍ക്കും പ്രകൃത്യാ സ്‌ട്രെസ്, ടെന്‍ഷന്‍ പോലുള്ള അവസ്ഥകളുണ്ടായേക്കാം.

English summary

Can Work Stress Affect Pregnancy

Did you know that work stress can affect pregnancy? Yes, your work and stress can affect pregnancy. Take a look at the effect on pregnancy due to stress.
Story first published: Tuesday, August 18, 2015, 14:23 [IST]
X
Desktop Bottom Promotion